Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹന്‍ലാലിനോട് പാകിസ്താനിലേക്ക് പോകാന്‍ പറയുമോ? എംഐ ഷാനവാസ് പറയുന്നതിങ്ങനെ

കോട്ടയം: വിമര്‍ശനങ്ങള്‍ അവസാനിക്കുന്നില്ല, സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെതിരെ എംഐ ഷാനവാസ് എംപിയും പ്രതികരിക്കുന്നു. ഒരു മഹാനടന്റെ അവസരവാദ വിലാപം എന്നാണ് ഷാനവാസ് പറയുന്നത്. രാജ്യത്ത് അസഹിഷ്ണുതയാണെന്ന് പറഞ്ഞ പ്രശസ്ത നടന്മാരായ ആമിര്‍ ഖാനും ഷാരൂഖിനും ഉണ്ടായ അനുഭവം മോഹന്‍ലാലിനും ഉണ്ടാകുമോ?

അങ്ങനെയാണെങ്കില്‍ സംഘപരിവാര്‍ ശക്തികള്‍ മോഹന്‍ലാലിനോടും പാകിസ്താനിലേക്ക് പോകാന്‍ പറയേണ്ടതല്ലേ. ആമിറിനോടും ഷാരൂഖിനോടും പാകിസ്താനിലേക്ക് പോകാന്‍ പറഞ്ഞപ്പോള്‍ അന്നൊന്നും മോഹന്‍ലാല്‍ പ്രതികരിച്ച കണ്ടില്ലെന്നും ഷാനവാസ് പറയുന്നു. ജനങ്ങളുടെ മനസില്‍ സ്ഥാനം നേടിയ മോഹന്‍ലാലിനെ പോലുള്ള നടന്മാര്‍ വസ്തുതകള്‍ പഠിക്കാതെ അപക്വമായി പ്രതികരിക്കരുതെന്നും ഷാനവാസ് ഫേസ്ബുക്കിലൂടെ പറയുന്നു.

അവസരവാദ വിലാപം

അവസരവാദ വിലാപം

ഒരു മഹാനടന്റെ അവസരവാദ വിലാപം എന്ന തലക്കെട്ടോടെയാണ് ഷാനവാസ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

പഠിക്കാതെ പ്രതികരിക്കരുത്

പഠിക്കാതെ പ്രതികരിക്കരുത്

ജനങ്ങളുടെ മനസില്‍ സ്ഥാനം നേടിയ മോഹന്‍ലാലിനെ പോലുള്ള നടന്മാര്‍ വസ്തുതകള്‍ പഠിക്കാതെ അപക്വമായി പ്രതികരിക്കരുതെന്നും ഷാനവാസ് ഫേസ്ബുക്കിലൂടെ പറയുന്നു.

പാകിസ്താനിലേക്ക് പോകാന്‍ പറയുമോ?

പാകിസ്താനിലേക്ക് പോകാന്‍ പറയുമോ?

ആമിറിനോടും ഷാരൂഖിനോടും പാകിസ്താനിലേക്ക് പോകാന്‍ പറഞ്ഞതു പോലെ സംഘപരിവാര്‍ മോഹന്‍ലാലിനോടും പറയുമോ? ആമിറിന്റെയും ഷാരൂഖിന്റെയും കാര്യത്തില്‍ മോഹന്‍ലാല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും ഷാനവാസ് ചൂണ്ടിക്കാട്ടി.

ഇന്ത്യയെ കൊല്ലാന്‍ കഴിയില്ല

ഇത്തരം പ്രതികരണങ്ങള്‍ ജീവിച്ചിരിക്കുന്ന ഇന്ത്യയെ കൊല്ലാന്‍ കഴിയുമെന്ന യാഥാര്‍ത്ഥ്യം മോഹന്‍ലാലിനെ പോലെയുള്ളവര്‍ മനസിലാക്കണണെന്നും ഷാനവാസ് പറയുന്നു.

ലജ്ജ തോന്നുന്നു

ലജ്ജ തോന്നുന്നു

ഞാന്‍ ആദരിക്കുന്ന മോഹന്‍ലാല്‍ എന്ന കലാകാരന്‍ വര്‍ഗ്ഗീയ ശക്തികളുടെ തേച്ചുമിനുക്കിയ കത്തിയായി മാറുമ്പോള്‍ ലജ്ജ കൊണ്ട് തല താഴ്‌ത്തേണ്ടി വരുന്നുവെന്നും ഷാനവാസ് പറയുന്നു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+