എംഐ ഷാനവാസ് എംപിയുടെ നില ഗുരുതരം; ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയും ചെന്നൈയില്‍ എത്തി
Recommended Video

ചെന്നൈ: കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് അണുബാധയുണ്ടായ കോണ്‍ഗ്രസ്സ് നേതാവും വയനാട് എംപിയുമായ എംഐ ഷാനവാസിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ചെന്നൈ ക്രോംപേട്ടിലെ സ്വാകര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം.

കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രക്തസമ്മര്‍ദ്ദ നിലയില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും അപകടാവസ്ഥ തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. കരള്‍ സംബന്ധമായ അസുഖ ബാധിതനായ അദ്ദേഹത്തെ ഈ മാസം ഒന്നിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടുത്ത ദിവസം തന്നെ അദ്ദേഹത്തെ കരള്‍ മാറ്റിവെക്കുകയും ചെയ്തു.
മകള്‍ അമീന ഷാനവാസാണ് കരള്‍ നല്‍കിയത്. ശസ്ത്രക്രിയ വിജയകരമായിരുന്നെങ്കിലും രണ്ട്ദിവസത്തിന് ശേഷം അണുബാധയുണ്ടായതോടെ ആരോഗ്യ നില വഷളാവുകയായിരുന്നു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ഇന്നലെ അര്‍ധ രാത്രിയോടെ ആശുപത്രിയിലെത്തി.












Click it and Unblock the Notifications