വെടിക്കെട്ട് അപകടത്തിന് മുമ്പ് 4പൊട്ടിത്തെറികളുണ്ടായെന്ന് അനൗണ്‍സറുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
കൊല്ലം: പുറ്റിംഗല്‍ വെടിക്കെട്ടപടകടത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മൈക്ക് അനൗണ്സര് ലൗലി രംഗത്ത്. വര്‍ഷങ്ങളായി പുറ്റിംഗല്‍ ക്ഷേത്രത്തിലെ മൈക്ക് അനൗണ്‍സറായ ഇദ്ദേഹം ദുരന്തത്തിന്റെ ദൃക്ഷസാക്ഷി കൂടിയാണ്. ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് ലാലിയുടെ വെളിപ്പെടുത്തല്‍. അപകടം ഉണ്ടായതിന്റെ അന്നു പുലര്‍ച്ചെ മൂന്നരയ്ക്ക് മുമ്പ് നാലു തവണ പൊട്ടിത്തെറികളുണ്ടായെന്ന് ലൗലി വെളിപ്പെടുത്തി.
അപകടം നടന്ന ദിവസം പുലര്‍ച്ചെ മൂന്നിന് വെടിക്കോപ്പുകള്‍ കത്തിച്ച് തീര്‍ക്കാന്‍ നിര്‍ദേശം ക്ഷേത്ര ഭരണ സമിതി അംഗങ്ങള്‍ വെടിക്കെട്ട് തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് അമിട്ടുകളും ഗുണ്ടുകളും തൊഴിലാളികള്‍ വാരികൂട്ടി കമ്പത്തറയില്‍ എത്തിച്ചപ്പോഴാണ് ചെറിയ നാല് അപകടമുണ്ടായതെന്ന് ലൗലി വ്യക്തമാക്കി.

ഇങ്ങനെ വാരികൂട്ടി അമിട്ടുകള്‍ പൊട്ടിക്കുന്നതിനിടയില്‍ ചീളുകള്‍ ചിലരുടെ ദേഹത്ത് വീണ് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് വെടിക്കെട്ട് നിര്‍ത്താന്‍ പോലീസ് നിര്‍ദേശം നല്‍കിയത്. ഇക്കാര്യങ്ങള്‍ ചൂണ്ടി കാട്ടി ലൗലി ക്രൈംബ്രാഞ്ചിന് മൊഴി നല്കി. ഇതേ സമയം വെടിക്കെട്ട് അവസാനിപ്പിക്കാന്‍ ഏഴു തവണ നിര്‍ദേശം കൊടുത്തിരുന്നതായി പോലീസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ ഒരു തവണ മാത്രമാണ് പോലീസ് നിര്‍ദേശം നല്‍കിയതെന്നും ഏഴ് എന്നത് വ്യാജമാണെന്നും ലൗലി പറഞ്ഞു. പരവൂര്‍ എസ് ഐയുടെ ഫോണില്‍ നിന്നും സി ഐ ഇക്കാര്യം മൈക്ക് അനൗണ്‍സറെ വിളിച്ചു പറയുകയായിരുന്നു. ഇതേ തുടര്‍ന്ന് നിര്‍ദേശം വെടിക്കെട്ട് തൊഴിലാളികളെ അറിയിച്ചിരുന്നതായി ലൗലി പറഞ്ഞു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications