കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെടിക്കെട്ട് അപകടത്തിന് മുമ്പ് 4പൊട്ടിത്തെറികളുണ്ടായെന്ന് അനൗണ്‍സറുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

  • By Siniya
Google Oneindia Malayalam News

കൊല്ലം: പുറ്റിംഗല്‍ വെടിക്കെട്ടപടകടത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മൈക്ക് അനൗണ്‍സര്‍ ലൗലി രംഗത്ത്. വര്‍ഷങ്ങളായി പുറ്റിംഗല്‍ ക്ഷേത്രത്തിലെ മൈക്ക് അനൗണ്‍സറായ ഇദ്ദേഹം ദുരന്തത്തിന്റെ ദൃക്ഷസാക്ഷി കൂടിയാണ്. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ലാലിയുടെ വെളിപ്പെടുത്തല്‍. അപകടം ഉണ്ടായതിന്റെ അന്നു പുലര്‍ച്ചെ മൂന്നരയ്ക്ക് മുമ്പ് നാലു തവണ പൊട്ടിത്തെറികളുണ്ടായെന്ന് ലൗലി വെളിപ്പെടുത്തി.

അപകടം നടന്ന ദിവസം പുലര്‍ച്ചെ മൂന്നിന് വെടിക്കോപ്പുകള്‍ കത്തിച്ച് തീര്‍ക്കാന്‍ നിര്‍ദേശം ക്ഷേത്ര ഭരണ സമിതി അംഗങ്ങള്‍ വെടിക്കെട്ട് തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് അമിട്ടുകളും ഗുണ്ടുകളും തൊഴിലാളികള്‍ വാരികൂട്ടി കമ്പത്തറയില്‍ എത്തിച്ചപ്പോഴാണ് ചെറിയ നാല് അപകടമുണ്ടായതെന്ന് ലൗലി വ്യക്തമാക്കി.

-kollam-firework-accident

ഇങ്ങനെ വാരികൂട്ടി അമിട്ടുകള്‍ പൊട്ടിക്കുന്നതിനിടയില്‍ ചീളുകള്‍ ചിലരുടെ ദേഹത്ത് വീണ് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് വെടിക്കെട്ട് നിര്‍ത്താന്‍ പോലീസ് നിര്‍ദേശം നല്‍കിയത്. ഇക്കാര്യങ്ങള്‍ ചൂണ്ടി കാട്ടി ലൗലി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. ഇതേ സമയം വെടിക്കെട്ട് അവസാനിപ്പിക്കാന്‍ ഏഴു തവണ നിര്‍ദേശം കൊടുത്തിരുന്നതായി പോലീസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ ഒരു തവണ മാത്രമാണ് പോലീസ് നിര്‍ദേശം നല്‍കിയതെന്നും ഏഴ് എന്നത് വ്യാജമാണെന്നും ലൗലി പറഞ്ഞു. പരവൂര്‍ എസ് ഐയുടെ ഫോണില്‍ നിന്നും സി ഐ ഇക്കാര്യം മൈക്ക് അനൗണ്‍സറെ വിളിച്ചു പറയുകയായിരുന്നു. ഇതേ തുടര്‍ന്ന് നിര്‍ദേശം വെടിക്കെട്ട് തൊഴിലാളികളെ അറിയിച്ചിരുന്നതായി ലൗലി പറഞ്ഞു.

English summary
mic announcer reveals about puttingal fireworks tragedy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X