Get Updates
Get notified of breaking news, exclusive insights, and must-see stories!

മൈക്ക് വിവാദം: ''കേസെടുക്കരുത്, പരിശോധിച്ചാല്‍ മതി''; പൊലീസിനോട് മുഖ്യമന്ത്രി

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് ആദരമര്‍പ്പിച്ചുള്ള അനുസ്മരണ ചടങ്ങില്‍ സംസാരിക്കുന്നതിനിടെ മൈക്ക് തകരാറിലായതില്‍ കേസെടുത്ത നടപടിയില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ സ്വാഭാവികമായ സുരക്ഷാ പരിശോധനയല്ലാതെ മറ്റൊരു നടപടിയും പാടില്ലെന്ന് പൊലീസിനോട് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം കെ പി സി സി സംഘടിപ്പിച്ച അനുസ്മരണ പരിപാടിക്കിടെയായിരുന്നു സംഭവം.

പരിപാടിയില്‍ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോഴായിരുന്നു മൈക്ക് തടസപ്പെട്ടത്. ഇതിന് പിന്നാലെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കന്റോണ്‍മെന്റ് പൊലീസാണ് സംഭവത്തില്‍ സ്വമേധയാ കേസെടുത്തത്. പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്നതോ പൊതു സുരക്ഷയില്‍ പരാജയപ്പെടുന്നതോ ആയ ഏതെങ്കിലും പ്രവൃത്തി അറിഞ്ഞു കൊണ്ട് ചെയ്യല്‍ എന്ന് വകുപ്പ് പ്രകാരമായിരുന്നു പൊലീസ് നടപടി.

PINARAYI VIJAYAN

എന്നാല്‍ എഫ് ഐ ആറില്‍ ആരെയും പ്രതി ചേര്‍ത്തിരുന്നില്ല. മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ മൈക്കില്‍ ഹൗളിംഗ് വരുത്തി സുരക്ഷാ പ്രശ്നമുണ്ടാക്കി എന്നും എഫ് ഐ ആറില്‍ പറഞ്ഞിരുന്നു. കേസില്‍ ആംപ്ലിഫയര്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും എന്ന് അറിയിച്ചിരുന്നു. ബോധപൂര്‍വ്വം ആംപ്ലിഫയര്‍ തകരാറിലാക്കിയതാണോ എന്ന് പരിശോധിക്കുന്നതിനായിരുന്നു ഇത്.

സംഭവം വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. അതിനിടെ മൈക്ക് തകരാറിലായതില്‍ അസ്വഭാവികതയുണ്ടെന്ന് മുന്‍ മന്ത്രിയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എ കെ ബാലന്‍ ആരോപിച്ചിരുന്നു. മൈക്ക് തകരാര്‍ വന്ന സമയത്ത് വി ടി ബല്‍റാം എഴുന്നേറ്റ് നിന്നെന്നും സദസില്‍ നിന്ന് മുദ്രാവാക്യം വിളി ഉയരുന്നതിനൊപ്പം ബല്‍റാം ആംഗ്യം കാണിച്ചു എന്നും ബാലന്‍ ആരോപിച്ചിരുന്നു.

ഇതെല്ലാം ചേര്‍ത്ത് നോക്കുമ്പോള്‍ അസ്വാഭാവികതയുണ്ടെന്നായിരുന്നു ബാലന്റെ പ്രതികരണം. എന്നാല്‍ മുന്‍പും പല വേദികളിലും മുഖ്യമന്ത്രി പ്രസംഗിച്ചപ്പോള്‍ മൈക്ക് തകരാറായിട്ടുണ്ടെങ്കിലും പൊതുസുരക്ഷയെ ബാധിക്കുന്ന സംഭവമായി ചിത്രീകരിച്ചു കേസെടുത്തിട്ടില്ല എന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനം. പൊലീസ് നടപടി ഒരു ഭരണാധികാരി പാതാളത്തോളം തരംതാഴ്ന്നതുകൊണ്ടാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞിരുന്നു.

ഒരു പാവപ്പെട്ട മൈക്ക് ഓപ്പറേറ്ററും മൈക്കും കേബിളും പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങുന്നത് അങ്ങേയറ്റം പരിഹാസ്യമാണ് എന്നും ഒരു മൈക്കിനെപ്പോലും ഭയപ്പെടുന്ന ഭീരുവായ മുഖ്യമന്ത്രി കേരളത്തിന് അപമാനമാണെന്നും സുധാകരന്‍ പരിഹസിച്ചിരുന്നു. അതേസമയം മാധ്യമപ്രവര്‍ത്തകര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ഉണ്ടായ തിക്കിലാണ് പ്രശ്‌നം ഉണ്ടായതെന്നും 10 സെക്കന്‍ഡിനുള്ളില്‍ അതു പരിഹരിച്ചെന്നും മൈക്ക് ഓപ്പറേറ്റര്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+