കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവളും നമ്മുടെ പെങ്ങന്മാരില്‍ ഒരാളാണ്, അവള്‍ക്കും നീതി വേണം!! മിഷേലിന് നീതി തേടി കുഞ്ചാക്കോ ബോബന്‍!!

മിഷേലിന്റെ നീതിക്കായുള്ള കുടുംബത്തിന്റെ പോരാട്ടത്തില്‍ നമുക്കും അണി ചേരാമെന്ന് ചാക്കോച്ചന്‍ വ്യക്തമാക്കുന്നു.

  • By Gowthamy
Google Oneindia Malayalam News

കൊച്ചി: കൊച്ചി കായലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സിഎ വിദ്യാര്‍ഥിനി മിഷേലിന്റെ കുടുംബത്തിന് നീതി തേടി നടന്‍ കുഞ്ചാക്കോ ബോബനും രംഗത്ത്. ഫേസ്ബുക്കില്‍ ജസ്റ്റിസ് ഫോര്‍ മിഷേല്‍ എന്ന ഹാഷ് ടാഗിലാണ് ചാക്കോച്ചന്‍ മിഷേലിനായി നീതി തേടിയിരിക്കുന്നത്.

അവളും നമ്മുടെ പെങ്ങന്മാരില്‍ ഒരാളാണെന്നും അവള്‍ക്കും നീതി വേണമെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു. പോരാടാനുറച്ച് ഓരോ ആങ്ങളമാരും പെങ്ങന്മാരും മുന്നിട്ടിറങ്ങാന്‍ ആ ആത്മാവും ആഗ്രഹിക്കുന്നുണ്ടെന്ന് ചാക്കോച്ചന്‍ പറയുന്നു.

 അവളും നമ്മുടെ പെങ്ങള്‍

അവളും നമ്മുടെ പെങ്ങള്‍

മിഷേലിന്റെ നീതിക്കായുള്ള കുടുംബത്തിന്റെ പോരാട്ടത്തില്‍ നമുക്കും അണി ചേരാമെന്ന് ചാക്കോച്ചന്‍ വ്യക്തമാക്കുന്നു. അവളും നമ്മുടെ പെങ്ങന്മാരില്‍ ഒരാളാണ്. ഈ കഴിഞ്ഞ ഞായറാഴ്ച കലൂര്‍ പള്ളിയില്‍ പോയ പെണ്‍കുട്ടിയെ പിന്നീട് കണ്ടത് കൊച്ചിക്കായലില്‍ ജീവനറ്റ നിലയില്‍- ചാക്കോച്ചന്‍ വ്യക്തമാക്കുന്നു.

അവള്‍ക്കും നീതി വേണം

അവള്‍ക്കും നീതി വേണം

മിഷേലിനും നീതി വേണമെന്നും അവള്‍ അത് ആഗ്രഹിക്കുന്നുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു. പോരാടാനുറച്ച് ഓരോ ആങ്ങളമാരും പെങ്ങന്മാരും മുന്നിട്ടിറങ്ങാന്‍ മിഷേലിന്റെ ആത്മാവും ആഗ്രഹിക്കുന്നുണ്ടെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു.

 പോലീസ് ശുഷ്‌കാന്തി ഇല്ല

പോലീസ് ശുഷ്‌കാന്തി ഇല്ല

കുഞ്ചാക്കോ ബോബനെ കൂടാതെ യുവതാരങ്ങളായ നിവിന്‍ പോളി, ടൊവിനോ തോമസ് എന്നിവരും സംവിധായകന്‍ ജൂഡ് ആന്റണിയും മിഷേലിന് നീതി തേടി രംഗത്തെത്തിയിരുന്നു. നടിയുടെ കേസ് അന്വേഷിക്കുന്നതിന് കാണിച്ച ശുഷ്‌കാന്തി പോലീസ് ഈ കേസില്‍ കാണിക്കുന്നില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. മിഷേലിന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നാണ് എല്ലാവരും പറയുന്നത്.

മാധ്യമങ്ങള്‍ക്ക് വിമര്‍ശനം

മാധ്യമങ്ങള്‍ക്ക് വിമര്‍ശനം

മിഷേലിന് നീതി ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രചരണം തന്നെ നടക്കുന്നുണ്ട്. മാധ്യമങ്ങള്‍ കേസിന് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയില്ലെന്നും വിമര്‍ശനമുണ്ട്. മിഷേലിന്റേത് ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

 മരണം

മരണം

മാര്‍ച്ച് അഞ്ചിന് കലൂരിലെ പള്ളിയിലേക്ക് പോയതായിരുന്നു മിഷേല്‍. മാര്‍ച്ച് ആറിന് കൊച്ചി വാര്‍ഫിലാണ മിഷേലിന്റെ മൃതദേഹം കണ്ടെത്തിയത്. കലൂൂര്‍ പള്ളിയില്‍ നിന്ന് പ്രാര്‍ഥിച്ചിട്ട പുറത്തിറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ട്. ദൃശ്യത്തില്‍ രണ്ട് യുവാക്കള്‍ മിഷേലിനെ പിന്തുടരുന്നുണ്ട്. ഇതാണ് ദുരൂഹത വര്‍ധിപ്പിച്ചിരിക്കുന്നത്.

 കൊലപാതകമെന്ന് ബന്ധുക്കള്‍

കൊലപാതകമെന്ന് ബന്ധുക്കള്‍

മിഷേല്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ വെള്ളത്തില്‍ വീണതിന്റെ ഒരു അടയാളവും മിഷേലിന്റെ മൃതദേഹത്തില്‍ ഉണ്ടായിരുന്നില്ല. ഇക്കാര്യം മത്സ്യത്തൊഴിലാളികളും പറയുന്നുണ്ട്. ഇതും ദുരൂഹത വര്‍ധിപ്പിച്ചിരിക്കുകയാണ്. മിഷേല്‍ ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും ഇല്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

English summary
ca student's death in kochi, kunchakko boban facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X