കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി കായലിൽ പൊങ്ങിയ മൃതദേഹം! മിഷേൽ വിടപറഞ്ഞിട്ട് ഒരാണ്ട്... ആത്മഹത്യയല്ലെന്ന് മാതാപിതാക്കൾ...

മിഷേലിന്റെ മരണം ആത്മഹത്യയാണെന്നായിരുന്നു പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും കണ്ടെത്തൽ.

Google Oneindia Malayalam News

കൊച്ചി: സിഎ വിദ്യാർത്ഥിനിയായിരുന്ന മിഷേൽ ഷാജിയുടെ വേർപാടിന് തിങ്കളാഴ്ച ഒരു വർഷം തികയുന്നു. 2017 മാർച്ച് അഞ്ചിനാണ് മിഷേൽ ഷാജിയെ കൊച്ചി കായലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

മിഷേലിന്റെ മരണം ആത്മഹത്യയാണെന്നായിരുന്നു പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും കണ്ടെത്തൽ. എന്നാൽ തങ്ങളുടെ മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് രക്ഷിതാക്കൾ ഉറപ്പിച്ചുപറയുന്നു. മിഷേലിന്റെ ദുരൂഹ മരണത്തിൽ പോലീസും ക്രൈംബ്രാഞ്ചും വ്യത്യസ്ത അന്വേഷണങ്ങൾ നടത്തിയെങ്കിലും മരണം ആത്മഹത്യ തന്നെയാണെന്നായിരുന്നു കണ്ടെത്തിയത്.

മിഷേൽ ഷാജി...

മിഷേൽ ഷാജി...

കഴിഞ്ഞ വർഷം ഇതേദിവസമാണ് സിഎ വിദ്യാർത്ഥിനിയായ മിഷേൽ ഷാജിയെ കാണാതാകുന്നത്. ഹോസ്റ്റലിൽ നിന്നും പള്ളിയിലേക്ക് പോയ പെൺകുട്ടിയെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചില്ല. തുടർന്ന് പിറ്റേദിവസം വൈകീട്ട് മിഷേലിനെ എറണാകുളം വാർഫിന് സമീപം കൊച്ചി കായലിൽ മരിച്ചനിലയിൽ കണ്ടെത്തി.

 ദുരൂഹമരണം...

ദുരൂഹമരണം...

മിഷേലിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നായിരുന്നു മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ആരോപണം. മകളുടെ മരണത്തിൽ കാര്യക്ഷമമായ അന്വേഷണം നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇതിനുപിന്നാലെ സോഷ്യൽമീഡിയയിലും ഇതേ ആവശ്യമുന്നയിച്ച് ക്യാമ്പയിനുകൾ ആരംഭിച്ചു.

ആത്മഹത്യ...

ആത്മഹത്യ...

മിഷേലിന്റെ ദുരൂഹ മരണം സംബന്ധിച്ച് ലോക്കൽ പോലീസാണ് ആദ്യം അന്വേഷണം നടത്തിയത്. പള്ളിയിൽ നിന്നും ഗോശ്രീ പാലത്തിലേക്ക് പോയ മിഷേൽ കായലിൽ ചാടി ആത്മഹത്യ ചെയ്തെന്നായിരുന്നു പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.

ദൃശ്യങ്ങൾ...

ദൃശ്യങ്ങൾ...

മിഷേൽ പള്ളിയിൽ നിന്നും ഗോശ്രീ പാലത്തിലേക്ക് നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളും പോലീസ് കണ്ടെടുത്തിരുന്നു. ഈ ദൃശ്യങ്ങളിലൊന്നും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല.

ക്രോണിൻ...

ക്രോണിൻ...

ഇതിനിടെയാണ് മിഷേലിന്റെ മൊബൈൽ ഫോണിൽ നിന്നും നിർണ്ണായക വിവരങ്ങൾ ലഭിച്ചത്. ക്രോണിൻ എന്ന യുവാവുമായി മിഷേലിന് അടുപ്പമുണ്ടായിരുന്നതായി തെളിഞ്ഞതോടെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

 ഫോൺ കോൾ...

ഫോൺ കോൾ...

ക്രോണിനുമൊത്തുള്ള ചിത്രങ്ങളും ഇവർ തമ്മിൽ ഫോണിൽ സംസാരിച്ചതിന്റെ രേഖകളും പോലീസ് കണ്ടെടുത്തിരുന്നു. രണ്ടു വർഷമായി തങ്ങൾ അടുപ്പത്തിലായിരുന്നുവെന്നും, മിഷേലിനെ കാണാതായതിന്റെ തലേദിവസം വഴക്കിട്ടിരുന്നതായും ക്രോണിൻ പോലീസിന് മൊഴി നൽകി.

മറുപടി...

മറുപടി...

താൻ ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും, അത് അടുത്ത ദിവസം അറിയാമെന്നും മിഷേൽ പറഞ്ഞതായും ക്രോണിൻ പോലീസിനോട് പറഞ്ഞിരുന്നു. തുടർന്ന് ക്രോണിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തുകയും ചെയ്തു.

അന്വേഷണം...

അന്വേഷണം...

എന്നാൽ പോലീസ് അന്വേഷണത്തിൽ തൃപ്തരല്ലാത്ത മാതാപിതാക്കളുടെ ആവശ്യത്തെ തുടർന്ന് കേസ് പിന്നീട് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. മിഷേലിനെതിരെ പീഡനശ്രമമോ ബലപ്രയോഗമോ ഉണ്ടായിട്ടില്ലെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ ക്രൈം ബ്രാഞ്ചും കണ്ടെത്തി.

 അവസാനിപ്പിച്ചു...

അവസാനിപ്പിച്ചു...

മിഷേലിന്റെ മരണം ആത്മഹത്യ തന്നെയാണെന്നാണ് ക്രൈംബ്രാഞ്ചും റിപ്പോർട്ട് നൽകിയത്. എന്നാൽ തങ്ങളുടെ മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മിഷേലിന്റെ മാതാപിതാക്കൾ ഉറപ്പിച്ചു പറയുന്നു.

 ഹൈക്കോടതി...

ഹൈക്കോടതി...

മിഷേലിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി പരിഗണിക്കുന്നതിനിടെ ക്രൈംബ്രാഞ്ച് നൽകിയ റിപ്പോർട്ട് തൃപ്തികരമാണെന്നായിരുന്നു ഹൈക്കോടതിയുടെ പരാമർശം. എന്നാൽ ഹർജിയിൽ ഇതുവരെ അന്തിമതീരുമാനം എടുത്തിട്ടില്ല.

അടുപ്പമില്ല...

അടുപ്പമില്ല...

കാണാതാകുന്നതിന് തലേദിവസം വരെ വളരെ സന്തോഷത്തോടെയാണ് മകൾ സംസാരിച്ചതെന്നും, അവൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നുമാണ് മാതാപിതാക്കളുടെ വാദം. പോലീസ് പറയുന്നത് പോലെ ക്രോണിനുമായി മകൾക്ക് അടുപ്പമുണ്ടായിരുന്നില്ലെന്നും ഇവർ പറയുന്നതായി കൈരളി ന്യൂസ് ഓൺലൈൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഹോളി ആഘോഷിച്ച് മടങ്ങിയ ദമ്പതികളുടെ മൃതദേഹം കുളിമുറിയിൽ! നഗ്നരായി പരസ്പരം ചേർന്നുകിടന്ന്...ഹോളി ആഘോഷിച്ച് മടങ്ങിയ ദമ്പതികളുടെ മൃതദേഹം കുളിമുറിയിൽ! നഗ്നരായി പരസ്പരം ചേർന്നുകിടന്ന്...

കൊച്ചി 'പഞ്ചാബി ഹൗസിലെ' കൊലപാതകം; പഞ്ചാബികളായ മൂന്നുപേർ പിടിയിൽ... കൈകാലുകൾ കെട്ടിയിട്ട് തല്ലികൊച്ചി 'പഞ്ചാബി ഹൗസിലെ' കൊലപാതകം; പഞ്ചാബികളായ മൂന്നുപേർ പിടിയിൽ... കൈകാലുകൾ കെട്ടിയിട്ട് തല്ലി

വിഭാര്യന് കുഴപ്പമില്ല, വിധവയുടെ ഉത്തരവാദിത്വം നാട്ടുകാര്‍ക്ക്! കല ഷിബുവിന്റെ ഫേസ്ബുക്ക് കുറിപ്പ്വിഭാര്യന് കുഴപ്പമില്ല, വിധവയുടെ ഉത്തരവാദിത്വം നാട്ടുകാര്‍ക്ക്! കല ഷിബുവിന്റെ ഫേസ്ബുക്ക് കുറിപ്പ്

English summary
michael shaji death; after one year, parents believes it was not a suicide.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X