കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിഷേലും ബൈക്കില്‍ വന്നവരും തമ്മില്‍!! കേസില്‍ വീണ്ടും ട്വിസ്റ്റ് ?

യുവാക്കളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് പോലീസ്

  • By Sooraj
Google Oneindia Malayalam News

കൊച്ചി: കൊച്ചിക്കായലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മിഷേല്‍ ഷാജിയുടെ കേസില്‍ പോലീസ് അന്വേഷഷണം മറ്റൊരു ദിശയിലേക്ക്. മിഷേലിനെ കാണാതായ ദിവസം പള്ളിക്കു സമീപത്തു കണ്ട ബൈക്കിനെ ചുറ്റിപ്പറ്റിയാണ് പോലീസിന്റെ ഇപ്പോഴത്തെ അന്വേഷണം.

സർക്കാരിനെ വീഴ്ത്തിയാൽ ആറ് മാസക്കാലം മാണി മുഖ്യമന്ത്രി...!! ചരട് വലിച്ചത് ഈ സിപിഎം ഉന്നതർ...!!സർക്കാരിനെ വീഴ്ത്തിയാൽ ആറ് മാസക്കാലം മാണി മുഖ്യമന്ത്രി...!! ചരട് വലിച്ചത് ഈ സിപിഎം ഉന്നതർ...!!

ഹര്‍ത്താല്‍ ആരംഭിച്ചു...ചിലയിടങ്ങില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടയുന്നു!!ഹര്‍ത്താല്‍ ആരംഭിച്ചു...ചിലയിടങ്ങില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടയുന്നു!!

ബൈക്കിലെത്തിയവര്‍

ബൈക്കിലെത്തിയവര്‍

കലൂരിലെ പള്ളിക്കു മുന്നിലാണ് ബൈക്കില്‍ രണ്ടു യുവാക്കളെ അന്നു കണ്ടത്. പള്‍സര്‍ ബൈക്കിലെത്തിയ ഇവര്‍ക്കു മിഷേലിന്റെ മരണവുമായി ബന്ധമുണ്ടോയെന്നാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.

ദൃശ്യങ്ങള്‍ ശേഖരിച്ചു

ദൃശ്യങ്ങള്‍ ശേഖരിച്ചു

സംഭവ ദിവസത്തെ സിസിടിവ ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. സമീപത്തുള്ള കടകളിലെയും വീടുകളിലെയും സിസിടിവി ദൃശ്യങ്ങളാണ് പോലീസിന്റെ പക്കലുള്ളത്.

അത് ദുരൂഹം

അത് ദുരൂഹം

മിഷേല്‍ പള്ളിയില്‍ നിന്ന് പുറത്തിറങ്ങുന്നതിനു തൊട്ടുമുമ്പ് ബൈക്കില്‍ യുവാക്കള്‍ കാത്തു നില്‍ക്കുന്നതായി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായിരുന്നു. മിഷേല്‍ പള്ളിയില്‍ നിന്ന് ഇറങ്ങി റോഡിലേക്കു കടന്നപ്പോള്‍ ബൈക്കിലെത്തിയവര്‍ തിരിച്ചുപോവുന്നതാണ് ഇതില്‍ കണ്ടത്.

അറിയിക്കണം

അറിയിക്കണം

ബൈക്കിലെത്തിയ യുവാക്കളുടെ ദൃശ്യങ്ങള്‍ പോലീസിന്റെ പക്കലുണ്ടെങ്കിലും ഇതു വ്യക്തമല്ലാത്തത് അന്വേഷണത്തിനു തടസ്സമാവുന്നുണ്ട്. ഈ ദൃശ്യങ്ങളിലെ യുവാക്കളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ ക്രൈം ബ്രാഞ്ചിനെ അറിയിക്കാന്‍ പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്.

മരണവുമായി ബന്ധം

മരണവുമായി ബന്ധം

ബൈക്കിലെത്തിയ ഈ യുവാക്കള്‍ക്കു മിഷേലിന്റെ മരണവുമായി ബന്ധമുണ്ടെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്.

അവസാന ശ്രമം

അവസാന ശ്രമം

മിഷേലിന്റെ മരണം ആത്മഹത്യയാണെന്ന് പോലീസ് നേരത്തേ തന്നെ ഏറെക്കുറെ ഉറപ്പിച്ചിരുന്നു. എങ്കിലും കേസില്‍ മറ്റെങ്കിലും വഴിത്തിരുവ് ഉണ്ടാവുമേയെന്ന പ്രതീക്ഷയിലാണ് പോലീസ് ബൈക്കിലെത്തിയ ആ യുവാക്കളെക്കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കിയത്.

മരിച്ച നിലയില്‍ കണ്ടത്

മരിച്ച നിലയില്‍ കണ്ടത്

മാര്‍ച്ച് ആറിനാണ് കൊച്ചി കായലില്‍ മിഷേലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മിഷേല്‍ ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകം തന്നെയാണെന്നും അന്നു ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

ഫോറന്‍സിക് റിപ്പോര്‍ട്ട്

ഫോറന്‍സിക് റിപ്പോര്‍ട്ട്

മിഷേലിന്റെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട സുഹൃത്ത് ക്രോണിന്‍ അലെക്‌സാണ്ടറുടെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇതു ലഭിച്ചാല്‍ മരണത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് അന്വേഷണസംഘം കരുതുന്നത്.

ഡിലീറ്റ് ചെയ്തു

ഡിലീറ്റ് ചെയ്തു

ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് ക്രോണിനെ പോലീസ് അറസ്റ്റ് ചെയ്തത്. ക്രോണിന്റെ ഫോണിലെ ഡിലീറ്റ് ചെയ്ത ഉള്ളടക്കത്തെക്കുറിച്ച് അറിയാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

ദൃക്‌സാക്ഷി ?

ദൃക്‌സാക്ഷി ?

ഗോശ്രീ പാലത്തില്‍ നിന്നും മിഷേല്‍ കായലിലേക്ക് ചാടുകയായിരുന്നുവെന്ന് സംശയമുണ്ട്. എന്നാല്‍ ഈ സംഭവത്തില്‍ ദൃക്‌സാക്ഷികള്‍ ആരുമില്ലെന്നത് ഈ സാധ്യതയും ദുര്‍ബലപ്പെടുത്തുന്നു.

English summary
Michael shaji death: Police enquiring about two persons who were seen near church that day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X