മിഷേലിന്റെ ദാരുണ മരണം ഒഴിവാക്കാന്‍ സ്വന്തം അമ്മയ്ക്ക് സാധിക്കുമായിരുന്നു..!! കാരണമിതാണ്..!
കൊച്ചി: ഇക്കഴിഞ്ഞ ആറാം തിയ്യതിയാണ് സിഎ വിദ്യാര്‍ഥിനിയായ മിഷേല്‍ ഷാജിയെ കാണാതാവുന്നത്. തൊട്ടടുത്ത ദിവസം കൊച്ചി കായലില്‍ മിഷേലിന്റെ ജഡം കണ്ടെത്തി. കാണാതായ ദിവസം മിഷേല്‍ അമ്മയെ ഫോണില്‍ വിളിച്ചിരുന്നതായി നേരത്തെ തന്നെ വ്യക്തമായതാണ്.
Read Also:സിനിമാ താരം കനകയെ വീണ്ടും കൊന്നു'..!! ഇത്തവണയും കൊലപാതക കാരണം പഴയത് തന്നെ..!!
Read Also:മുസ്ലിങ്ങള്‍ നാട് വിടണമെന്ന് ഭീഷണി..!! ഉത്തര്‍പ്രദേശില്‍ തനിനിറം കാണിച്ച് ബിജെപി..!!
Read Also: ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജു വാര്യരുടെ ആദ്യ പ്രതികരണമെന്ന പേരിൽ വീഡിയോ വൈറല്‍..!!
മിഷേലിന്റെ ഫോണ്‍വിളി അനുസരിച്ച് അമ്മ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ ഇന്നാ പെണ്‍കുട്ടി ജീവനോടെ ഇരുന്നേനെ. കാരണം ഇതാണ്.

കാണാതായ ദിവസം രണ്ട് തവണയാണ് മിഷേല്‍ വീട്ടിലേക്ക് വിളിച്ചത്. രാവിലെ 7.28നും ഉച്ച കഴിഞ്ഞ് 2.50നും മിഷേല്‍ വീട്ടിലേക്ക് വിളിച്ച് അമ്മയോട് സംസാരിച്ചു.

അമ്മയെ കാണണമെന്നും എറണാകുളത്തിന് വരണമെന്നും മിഷേല്‍ ഫോണില്‍ പലതവണ ആവശ്യപ്പെട്ടു. എന്നാല്‍ മകള്‍ വാശി പിടിക്കുന്നതില്‍ മിഷേലിന്റെ അമ്മയ്ക്ക് അസ്വാഭാവികതയൊന്നും തോന്നിയില്ല.

അതുകൊണ്ടുതന്നെ മിഷേലിനെ കാണാന്‍ വീട്ടില്‍ നിന്നും ആരും എറണാകുളത്തേക്ക് ചെന്നതുമില്ല. കടുത്ത മാനസിക സമ്മര്‍ദം താങ്ങാതെയാവും മിഷേല്‍ അമ്മയെ കാണാന്‍ ആവശ്യപ്പെട്ടത് എന്നാണ് പോലീസ് കരുതുന്നത്.

അന്ന് മിഷേലിനെ കാണാന്‍ വീട്ടുകാര്‍ ചെന്നിരുന്നെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാന്‍ ചിലപ്പോള്‍ സാധിക്കുമായിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. മാനസിക സമ്മര്‍ദം താങ്ങാതെ മിഷേല്‍ ആത്മഹത്യ ചെയ്തുവെന്നാണ് പോലീസ് വാദിക്കുന്നത്.

അതേസമയം മകള്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് മിഷേലിന്റെ മാതാപിതാക്കള്‍ പറയുന്നത്. മാത്രമല്ല മകളെ കാണാനില്ലെന്ന് രാത്രി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടും പോലീസ് അവഗണിച്ചുവെന്നും കുടുംബം ആരോപിക്കുന്നു.

എറണാകുളത്തെ ഹോസ്റ്റലിലാണ് മിഷേല്‍ താമസിക്കുന്നത്.രാത്രി 7 മണിയോടെയാണ് മിഷഏലിനെ കാണാനില്ലെന്ന് ഹോസ്റ്റലില്‍ നിന്നും വീട്ടുകാരെ അറിയിക്കുന്നത്. വിവരം പോലീസില്‍ അറിയിക്കാന്‍ കാലതാമസമുണ്ടായെന്നും പറയുന്നു.

മിഷേലുമായി അടുത്ത ബന്ധമുണ്ടെന്ന് പറയുന്ന ക്രോണിന്‍ പോലീസ് കസ്റ്റഡിയിലാണ്. മിഷേലിനെ ഇയാള്‍ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നുവെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.

ക്രോണിൻ മിഷേലിനെ കലൂർ പള്ളിയുടെ മുന്നിൽ വെച്ച് തല്ലിയതായി മിഷേലിന്റെ കൂട്ടുകാരികൾ മൊഴി നൽകിയിരുന്നു. ഇതിന് ശേഷം ക്രോണിനെ ഒഴിവാക്കാൻ മിഷേൽ ശ്രമിച്ചുവെങ്കിലും അയാൾ ശല്യം ചെയ്യൽ തുടർന്നു. മരണത്തിന് മുൻപുള്ള രണ്ട് ദിവസങ്ങളിലായി നൂറോളം മെസ്സേജുകൾ ഇയാൾ മിഷേലിന് അയച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ക്രോണിന്റെ ഫോണിൽ നിന്നും മിഷേലുമൊത്തുള്ള ഫോട്ടോകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. മാത്രമല്ല പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ മിഷേലിന്റെ മരണശേഷവും ഇയാൾ മെസ്സേജുകൾ അയച്ചതായും കണ്ടെത്തിയിട്ടുണ്ട്.












Click it and Unblock the Notifications