മിഷേല്‍ നേരത്തെ ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ട്..!! ക്രോണിന്റെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കും..!!
കൊച്ചി: സിഎ വിദ്യാര്‍ത്ഥിനിയായ മിഷേല്‍ ഷാജിയുടെ മരണം സംബന്ധിച്ച് പോലീസില്‍ നല്കിയ മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ് ക്രോണിന് അലക്സാണ്ടര്‍ ബേബി. ക്രൈംബ്രാഞ്ചിന് മുന്നിലും ക്രോണിന് പഴയ മൊഴി ആവര്‍ത്തിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
Read Also: മിഷേൽ കേസിലെ പ്രതിയെ എന്തുവില കൊടുത്തും രക്ഷിക്കും'..!! നീയൊന്നും ഒരു ചുക്കും ചെയ്യില്ല'..! വീഡിയോ
Read Also: ഭിന്നലിംഗക്കാര്‍ക്ക് നേരെ പിണറായി പോലീസിന്റെ നരനായാട്ട്..നടുറോഡില്‍ ക്രൂരമായ ചൂരല്‍ പ്രയോഗം..!!
അതേസമയം മിഷേലിനെക്കുറിച്ച് പുതിയ ചില കാര്യങ്ങളും ക്രോണിന് വെളിപ്പെടുത്തിയതായി സൂചനയുണ്ട്. മിഷേല്‍ നേരത്തെയും ആത്മഹത്യാശ്രമം നടത്തിയതായി ക്രോണിന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് സൂചന.

മിഷേല്‍ മുന്‍പ് ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ളതായി തന്നോട് അവള് തന്നെ പറഞ്ഞിട്ടുണ്ടെന്ന് ക്രോണിന് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ടെന്നാണ് സൂചന. ഇക്കാര്യം തമാശ രൂപത്തില്‍ മിഷേല്‍ തന്നോട് പറഞ്ഞതായി ക്രോണിന് വെളിപ്പെടുത്തി.

വീട്ടുകാരുമായി വഴക്കുണ്ടാക്കിയതിനെ തുടര്‍ന്നാണ് മിഷേല്‍ അന്ന് ആത്മഹത്യാ ശ്രമം നടത്തിയതെന്നും ക്രോണിന് പറഞ്ഞതായാണ് സൂചന. താന്‍ മിഷേലിനെ വളരെയധികം സ്നേഹിച്ചിരുന്നുവെന്നും ആത്മഹത്യയ്ക്ക് കാരണമാകും വിധം പെരുമാറിയിട്ടില്ലെന്നും ക്രോണിന് പറയുന്നു.

തങ്ങളുടെ ബന്ധം വഷളായത് തെറ്റിദ്ധാരണ മൂലമാണെന്നും ക്രോണിന് പറഞ്ഞു. ഛത്തീസ്ഗഡിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ക്രോണിനെ അവിടെക്കൊണ്ടുപോയി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും.

മറ്റേതെങ്കിലും ഫോണോ സിം കാര്‍ഡോ മിഷേലുമായി സംസാരിക്കാന്‍ ക്രോണിന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കും. മിഷേലിന്റെ ഏതെങ്കിലും തരത്തിലുള്ള ചിത്രങ്ങളോ ദൃശ്യങ്ങളോ ക്രോണിന് പകര്‍ത്തി സൂക്ഷിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും.

മിഷേലിന് മേല്‍ ക്രോണിന്റെ ഭാഗത്തു നിന്നും താങ്ങാനാവാത്ത മാനസിക സമ്മര്‍ദ്ദമുള്ളതായി സുഹൃത്തുക്കള്‍ നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. കലൂര്‍ പള്ളിയുടെ മുന്നില്‍ വെച്ച് മിഷേലിനെ ക്രോണിന് തല്ലിയതായും കൂട്ടുകാരികള്‍ മൊഴി നല്‍കിയിരുന്നു.

ക്രോണിന്റെ സമ്മര്‍ദം താങ്ങാനാവാതെ മിഷേല്‍ കൊച്ചി കായലില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ആദ്യം കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരുടെ നിഗമനം. ഇതേ നിഗമനത്തില്‍ തന്നെയാണ് ക്രൈംബ്രാഞ്ചും.

മിഷേല്‍ ആത്മഹത്യ ചെയ്തതാവും എന്ന് സൂചന നല്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കലൂര്‍ പള്ളിയില്‍ നിന്നിറങ്ങി മിഷേല്‍ ഗോശ്രീ പാലത്തിലൂടെ നടന്നുനീങ്ങുന്നത് അടക്കമുള്ള 7 സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.

സംഭവ ദിവസം മിഷേലിനെ പോലുള്ള പെണ്‍കുട്ടിയെ ഗോശ്രീപാലത്തിന് മുകളില്‍ കണ്ടതായി വൈത്തിര സ്വദേശി അമല്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ബൈക്ക് നിര്‍ത്തി തിരിഞ്ഞ് നോക്കിയപ്പോള്‍ പെണ്‍കുട്ടിയെ കണ്ടില്ലെന്നും അമല്‍ പറയുന്നു.

അമലിന്റെ മൊഴിയും മിഷേലിന്റേത് ആത്മഹത്യ തന്നെയാണ് എന്ന സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അമലുമായി ഗോശ്രീ പാലത്തിലെത്തി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു.

അതേസമയം മിഷേല്‍ ആത്മഹത്യ ചെയ്യില്ലെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കുടുംബം. മാത്രമല്ല ക്രോണിന് മിഷേലിന്റെ ബന്ധുവാണെന്ന പോലീസിന്റെ വാദവും കുടുംബം തള്ളിയിരുന്നു. എന്തായാലും നിരവധി ദുരൂഹതകള്‍ ബാക്കി നില്‍ക്കുകയാണ്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications