മിഷേലിന്റെ മരണ ശേഷവും 12 മെസ്സേജുകളയച്ചു..!! ക്രോണിന്റെ ഫോണ്‍ രഹസ്യങ്ങളുടെ വാതില്‍ തുറക്കുന്നു.. !!
കൊച്ചി: മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് ഓരോ ദിവസവും ദുരൂഹത വര്‍ധിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. മിഷേലുമായി പ്രണയത്തിലായിരുന്നു എന്ന് പറയപ്പെടുന്ന ക്രോണിന്‍ അലക്‌സാണ്ടര്‍ ബേബി എന്ന യുവാവിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. മിഷേലിന്റെ മരണത്തില്‍ ക്രോണിന്റെ പങ്കെന്ത് എന്നത് സംബന്ധിച്ച് സംശയാസ്പദമായ നിരവധി വിവരങ്ങളാണ് പോലീസിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
Read Also: ഉത്തര്‍പ്രദേശില്‍ രാജ്‌നാഥ് സിംഗ് തന്നെ മുഖ്യമന്ത്രി..! ലക്ഷ്യം അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ്..!!
Read Also: മിഷേലിന്റെ ഫോണിലേക്ക് തലശ്ശേരിയിലുള്ള യുവാവിന്റെ നിരന്തര ഫോണ്‍വിളികള്‍..!! യുവാവ് കസ്റ്റഡിയില്‍ !!
ക്രോണിന്റെ ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ കേസില്‍ പുതിയ വഴിത്തിരിവ് ഉണ്ടാക്കുന്നതാണ്. മിഷേല്‍ മരിച്ച വിവരം അറിഞ്ഞ ശേഷവും ക്രോണിന്‍ മിഷേലിന്റെ ഫോണിലേക്ക് മെസ്സേജുകള്‍ അയച്ചുവെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

മിഷേലുമായി തനിക്ക് മറ്റേതു ബന്ധത്തിലും ഉള്ളത് പോലുള്ള പ്രശ്‌നങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നായിരുന്നു ക്രോണിന്‍ പറഞ്ഞത്. എന്നാല്‍ മരണ വിവരം അറിഞ്ഞ ശേഷവും ക്രോണിന്‍ മിഷേലിന്റെ ഫോണിലേക്ക് മെസ്സേജുകള്‍ അയച്ചുവെന്നത് ദുരൂഹമാണ്.

തനിക്ക് മിഷേലുമായി പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്ന് വരുത്തിത്തീര്‍ക്കാന്‍ ക്രോണിന്‍ ബോധപൂര്‍വ്വം ശ്രമം നടത്തിയതാണ് എന്നാണ് പോലീസിന്റെ നിഗമനം. മരണവിവരം അറിഞ്ഞ ശേഷം 12 എസ്എംഎസ്സുകളാണ് ക്രോണിന്‍ മിഷേലിന്റെ ഫോണിലേക്ക് അയച്ചിരിക്കുന്നത്.

മിഷേലിന്റെ മരണത്തിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ നൂറോളം മെസ്സേജുകള്‍ ക്രോണിന്‍ അയച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഈ മെസ്സേജുകള്‍ ക്രോണിന്‍ തന്റെ ഫോണില്‍ നിന്നും നീക്കം ചെയ്തിരുന്നു. മരണശേഷം അയച്ച മെസ്സേജുകള്‍ മാത്രമാണ് ഫോണിലുള്ളത്.

ഡിലീറ്റ് ചെയ്ത 89 മെസ്സേജുകള്‍ ശാസ്ത്രീയ പരിശോധന വഴി തിരിച്ചെടുക്കാന്‍ പോലീസ് ശ്രമം നടത്തുന്നുണ്ട്. അതേസമയം മിഷേലിന്റെ ഫോണ്‍ ഇതുവരെയും കണ്ടെടുക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. എന്നാല്‍ കോള്‍ ഡീറ്റെയ്ല്‍സ് പോലീസ് ശേഖരിച്ചിട്ടുണ്ട്.

മിഷേലിനെ കാണാതായ ശേഷം ഫോണ്‍ കോള്‍ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. ആറാം തിയ്യതി ഉച്ചതിരിഞ്ഞ് പോലീസ് ക്രോണിനെ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു. മിഷേലിന്റെ മൃതദേഹം അപ്പോള്‍ കിട്ടിയിട്ടില്ലായിരുന്നു.

മിഷേലിനെ കാണാനില്ലെന്ന വിവരം പോലീസ് ക്രോണിനോട് പറഞ്ഞിരുന്നു. അതിന് ശേഷമാണ് മിഷേലും താനും തമ്മില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നു എന്ന് വരുത്തിത്തീര്‍ക്കാന്‍ ക്രോണിന്‍ പന്ത്രണ്ടോളം മെസ്സേജുകള്‍ അയച്ചത്.

ആറിനും ഏഴിനും എട്ടിനും മിഷേലിന്റെ ഫോണിലേക്ക് ക്രോണിന്‍ മെസ്സേജുകള്‍ അയച്ചിട്ടുണ്ട്. നമുക്ക് ഒരുമിച്ച് ജീവിക്കേണ്ടേ, എന്തിന് എന്നെ വേണ്ടെന്ന് വെച്ചു, എന്തിനാണ് എന്നോടിങ്ങനെ എന്നൊക്കെയാണ് മെസ്സേജുകള്‍.

മുന്‍പ് അയച്ച മെസ്സേജുകള്‍ മായ്ച്ച് കളയുകയും ഇത്തരം മെസ്സേജുകള്‍ സൂക്ഷിച്ച് പോലീസിന് കാണിച്ച് കൊടുക്കുകയും ചെയ്തത് വഴി തന്റെ ഭാഗം ക്ലിയറാക്കാനാണ് ക്രോണിന്റെ ശ്രമമെന്നാണ് പോലീസ് കരുതുന്നത്. നിലവില്‍ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ക്രോണിന് മേല്‍ ചുമത്തിയിരിക്കുന്നത്.












Click it and Unblock the Notifications