Get Updates
Get notified of breaking news, exclusive insights, and must-see stories!

മിഷേല്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടോ? ഞെട്ടിപ്പിക്കുന്ന പരിശോധനഫലം പുറത്തായി...ദുരൂഹത തുടരുന്നു...

മാര്‍ച്ച് 6 തിങ്കളാഴ്ച രാത്രിയാണ് എറണാകുളം വാര്‍ഫിന് സമീപത്തു നിന്നും സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മൃതദേഹം കണ്ടെത്തിയത്.

കൊച്ചി: സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട രാസപരിശോധന ഫലം പുറത്തുവന്നു. കാക്കനാട് ലാബില്‍ നടത്തിയ രാസപരിശോധനയുടെ ഫലമാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറിയിരിക്കുന്നത്. മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത തുടരുന്നതിനിടെയാണ് പരിശോധന ഫലം പുറത്തുവന്നിരിക്കുന്നത്.

മാര്‍ച്ച് 6 തിങ്കളാഴ്ച രാത്രിയാണ് എറണാകുളം വാര്‍ഫിന് സമീപത്തു നിന്നും സിഎ വിദ്യാര്‍ത്ഥിനിയും പിറവം സ്വദേശിനിയുമായ മിഷേല്‍ ഷാജിയുടെ മൃതദേഹം കണ്ടെത്തിയത്. അതിനു തലേദിവസം പള്ളിയിലേക്ക് പോയ മിഷേല്‍ കച്ചേരിപ്പടിയിലെ ഹോസ്റ്റലില്‍ തിരിച്ചെത്തിയില്ലെന്ന പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരിച്ചനിലയില്‍ കണ്ടെത്തി...

മരിച്ചനിലയില്‍ കണ്ടെത്തി...

മാര്‍ച്ച് 5 ഞായറാഴ്ച വൈകീട്ടാണ് പള്ളിയിലേക്ക് പോകുകയാണെന്ന് പറഞ്ഞ് മിഷേല്‍ കച്ചേരിപ്പടിയിലെ ഹോസ്റ്റലില്‍ നിന്നിറങ്ങിയത്. തുടര്‍ന്ന് കലൂര്‍ പള്ളിയിലെത്തിയ മിഷേല്‍ പിന്നീട് ഹോസ്റ്റലില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് എറണാകുളം വാര്‍ഫിന് സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്.

യുവാവ് അറസ്റ്റില്‍...

യുവാവ് അറസ്റ്റില്‍...

മിഷേലിന്റെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലടക്കം മിഷേലിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ക്യാമ്പയിനുകളും നടന്നിരുന്നു. സംഭവം ആത്മഹത്യയാണെന്ന് പറഞ്ഞ പോലീസ് പിന്നീട് കേസുമായി ബന്ധപ്പെട്ട് ക്രോണിന്‍ എന്ന യുവാവിനെ കസ്റ്റഡിയിലെടുത്തിരുന്നു. മിഷേലുമായി ക്രോണിന് അടുപ്പമുണ്ടായിരുന്നെന്നും തെളിഞ്ഞിരുന്നു.

ക്രോണിന്‍ മാനസികമായി പീഡിപ്പിച്ചെന്ന്...

ക്രോണിന്‍ മാനസികമായി പീഡിപ്പിച്ചെന്ന്...

മിഷേലിന്റെ മരണം ആത്മഹത്യ തന്നെയാണെന്നാണ് പോലീസും ക്രൈംബ്രാഞ്ചും പറയുന്നത്. കേസില്‍ കസ്റ്റഡിയിലുള്ള ക്രോണിന്‍ മിഷേലിനെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും മൊഴികളുണ്ടായിരുന്നു.

കാക്കനാട് ലാബില്‍...

കാക്കനാട് ലാബില്‍...

മിഷേലിന്റെ രാസപരിശോധന ഫലം മാര്‍ച്ച് 28 ചൊവ്വാഴ്ചയാണ് പുറത്തുവന്നത്. കൊച്ചി കാക്കനാട് ഫോറന്‍സിക് ലാബിലാണ് മിഷേലിന്റെ ആന്തരികാവയവങ്ങളുടെ രാസപരിശോധന നടന്നത്.

ലൈംഗിക പീഡനം നടന്നിട്ടില്ല...

ലൈംഗിക പീഡനം നടന്നിട്ടില്ല...

മരണപ്പെട്ട സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നാണ് കാക്കനാട് ഫോറന്‍സിക് ലാബിലെ രാസപരിശോധനയില്‍ നിന്നും വ്യക്തമായിരിക്കുന്നത്. മിഷേല്‍ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടില്ലെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്.

കായല്‍ ജലം മാത്രം...

കായല്‍ ജലം മാത്രം...

മിഷേലിന്റെ ആന്തരികാവയവങ്ങളില്‍ വിഷാംശങ്ങളോ മറ്റു രാസപദാര്‍ത്ഥങ്ങളോ കണ്ടെത്തിയില്ലെന്നും ഫോറന്‍സിക് ലാബില്‍ നിന്നും ക്രൈംബ്രാഞ്ചിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ശ്വാസകോശത്തിലും ആമാശയത്തിലും കായല്‍ ജലം മാത്രമേയുള്ളുവെന്നും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.

ആത്മഹത്യ തന്നെ...

ആത്മഹത്യ തന്നെ...

മിഷേലിന്റെ മരണം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആവര്‍ത്തിച്ചു വാദിക്കുമ്പോഴും തെളിവുകളൊന്നുമില്ലെന്നാണ് വാസ്തവം. രാസപരിശോധന ഫലം കൂടി പുറത്തുവന്നതോട് കൂടി കേസില്‍ പുതിയ വഴിത്തിരിവായിരിക്കുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+