കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിയന്തര പ്രവര്‍ത്തകയോഗം വിളിച്ച് വെള്ളാപ്പള്ളി; മൈക്രോഫിനാന്‍സ് കേസിനെ സംഘടനാപരമായി നേരിടും....

  • By Vishnu
Google Oneindia Malayalam News

ആലപ്പുഴ: മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പൂട്ടാനൊരുങ്ങുകയാണ്. മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഒരു ദയാ ദാക്ഷിണ്യവും വേണ്ട, കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാനാണ് മുഖ്യമന്ത്രിയും അഭ്യന്തര വകുപ്പ് മന്ത്രിയുമായ പിണറായി വിജയന്‍റെ നിര്‍ദ്ദേശം.

വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി കേസെടുക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പിടിമുറുകിയപ്പോള്‍ രക്ഷപ്പെടാനുള്ള വഴി തേടുകയാണ് വെള്ളാപ്പള്ളി. സംഘടനാപരമായും നിയമപരമായും മൈക്രോഫിനാന്‍സ് കേസില്‍ തനിക്കെതിരെയുള്ള നിയമനടപടികളെ നേരിടാനാണ് വെള്ളാപ്പള്ളിയുടെ നീക്കം.

മുന്‍മന്ത്രി സിഎന്‍ ബാലകൃഷ്ണന്റെ പിഎയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്; വരവില്‍ കവിഞ്ഞ സ്വത്ത്...മുന്‍മന്ത്രി സിഎന്‍ ബാലകൃഷ്ണന്റെ പിഎയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്; വരവില്‍ കവിഞ്ഞ സ്വത്ത്...

Vellapally Nadesan

നിയമനടപടി സ്വീകരിക്കുന്നതിനും സംഘടനാപരമായി നേരിടേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും തീരുമാനമെടുക്കാന്‍ എസ്എന്‍ഡിപി എല്ലാ യൂണിയന്‍ ഭാരവാഹികളെും വിളിച്ച് ചേര്‍ത്തിട്ടുണ്ട്. ശനിയാഴ്ച നടക്കുന്ന സംയുക്ത അടിയന്തര പ്രവര്‍ത്തക യോഗത്തില്‍ എല്ലാ ഭാരവാഹികളും പങ്കെടുക്കണമെന്നാണ് നിര്‍ദ്ദേശം.

യൂണിയന്‍ പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, സെക്രട്ടരിമാര്‍, ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങള്‍, പോഷക സംഘടനാ ഭാരവാഹികള്‍ ഉള്‍പ്പടെയുള്ളവരുടെ യോഗമാണ് വിളിച്ച് ചേര്‍ത്തിട്ടുള്ളത്. യോഗത്തില്‍ വച്ച് കേസിനെ പ്രതിരോധിക്കാനുള്ള വഴികള്‍ ആലോചിക്കും.

Vellapally letter

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ചത് കൊണ്ടാണ് പിണറായി എസ്എന്‍ഡിപിയെയും തന്നെയും വേട്ടയാടുന്നതെന്നാണ് വെള്ളാപ്പള്ളി ആരോപിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിനോട് എസ്എന്‍ഡിപിക്ക് എതിരില്ലെന്നും വെള്ളാപ്പള്ളി പറയുന്നു. ഒരു രൂപപോലും മൈക്രോ ഫിനാന്‍സില്‍ നിന്ന് തട്ടിച്ചിട്ടില്ലെന്നാണ് വെള്ളാപ്പള്ളിയുടെ അവകാശവാദം.

English summary
Micro Finance Case SNDP Plan to Defend Government, Vellapally called union bearers meeting on saturday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X