കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുറ്റവാളിയല്ലെന്ന് വെള്ളാപ്പള്ളി...വിജിലന്‍സ് എന്ന ഓലപ്പാമ്പ് കാട്ടി വിരട്ടരുത്‌

  • By Vishnu
Google Oneindia Malayalam News

ആലപ്പുഴ: മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ താന്‍ കുറ്റവാഴിയല്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എഫ്‌ഐആര്‍ എടുത്ത് കൊണ്ട് കുറ്റവാളിയാകില്ല. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറയുന്നതിലേറെയും വാസ്തവവിരുദ്ധമാണെന്നും വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അന്വേഷണത്തെ ഭയന്ന് ഒളിച്ചോടാനോ നാടുകടക്കാനോ ഉദ്ദേശമില്ല. വിജിലന്‍സ് എന്ന ഓലപ്പാമ്പിനെ കാണിച്ച് ആരും പേടിപ്പിക്കേണ്ടെന്നും വെള്ളപ്പള്ളി പറഞ്ഞു.

വിഎസ് അച്യുതാനന്ദന്‍ കഥയറിയാതെ ആട്ടം കാണുകയാണ്. തട്ടിപ്പുമായി തനിക്കൊരു പങ്കുമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളിക്കെതിരെ വിഎസ് നല്‍കി പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് കേസെടുത്തിരുന്നു. വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Read More: മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഒന്നാം പ്രതി വെള്ളാപ്പള്ളി നടേശന്‍

Vellapally Natesan

തീയില്‍ കുരുത്തതൊന്നും വെയിലത്ത് വാടില്ല. അന്വേഷണത്തിന്റെ പേരില്‍ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയില്ലെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. വെള്ളാപ്പള്ളിയെ കൂടാതെ എസ്എന്‍ഡിപി യോഗം പ്രസിഡന്റ് എംകെ സോമന്‍, മൈക്രോ ഫിനാന്‍സ് കോ ഓര്‍ഡിനേറ്റര്‍ കെകെ മഹേശ്വന്‍, നജീബ്, ദിലീപ് എന്നിവരാണ് മറ്റ് പ്രതികള്‍. ഗൂഡാലോചന, സാമ്പത്തിക തിരിമറി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

2003-2015 കാലയളവില്‍ സ്വാശ്രയ സംഘങ്ങള്‍ക്ക് വായ്പ കൊടുക്കാന്‍ പിന്നോക്കവികസന കോര്‍പ്പറേഷനില്‍നിന്ന് എസ്എന്‍ഡിപി യോഗം 15 കോടിയിലേറെ വായ്പയെടു്തതിരുന്നു. എന്നാല്‍ കുറഞ്ഞ പലിശക്കെടുത്ത തുക കൂടിയ പലിശക്കാണ് വിതരണം ചെയ്തത്. വായ്പ്പയ്ക്ക് അപേക്ഷിക്കാത്ത ആളുകളുടെ പേരിലും പണം തട്ടിച്ചെടുത്തു.

എസ്എന്‍ഡിപിയുടെ മൈക്രോ ഫിനാന്‍സ് യൂണിറ്റുകള്‍ വഴിയായിരുന്നു തട്ടിപ്പ്. പവായപാതുക തിരിച്ചടയ്ക്കാത്ത് സംബന്ധിച്ച് പിന്നോക്ക ക്ഷേമ കോര്‍പ്പറേഷനില്‍ നിന്ന് അന്വേഷണമെത്തിയപ്പോഴാണ് പലരും തങ്ങളുടെ പേരില്‍ പണം തട്ടിച്ച വിവരമറിയുന്നത്. ഇതോടെയാണ് തട്ടിപ്പ് പുറം ലോകം അറിയുന്നത്. അയ്യായിരത്തില്‍പരം കുടുംബങ്ങളാണ് തട്ടിപ്പിനിരയായത്.

Read More: പോലീസുകാരന്‍ 'പാമ്പായി'... ചെളിയില്‍കിടന്ന് പരാക്രമം കാട്ടിയ വീഡിയോ വൈറല്‍ !!!!

English summary
Micro Finance Case, SNDP general Secretary Vellappally says 'I am innocent'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X