കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൈക്രോ ഫിനാന്‍സ് വായ്പയെല്ലാം തിരിച്ചടച്ചെന്ന് വെള്ളാപ്പള്ളി

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: മൈക്രോ ഫിനാന്‍സിനായി ബാങ്കില്‍ നിന്നും എടുത്ത വായ്പയെല്ലാം ഒരു തവണപോലും കുടിശ്ശിക വരുത്താതെ തിരിച്ചടച്ചെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വെള്ളാപ്പള്ളി നടേശന്‍ ഇതുസംബന്ധിച്ച വിശദീകരണം നല്‍കുന്നത്.

പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷനില്‍ നിന്നും നാളിതുവരെയെടുത്തിട്ടുള്ള വായ്പകളെല്ലാം തന്നെ ഒരു കുടിശിക പോലും വരുത്താതെ കൃത്യമായി തിരിച്ചിട്ടുണ്ട്. അവസാനമായി എടുത്ത അഞ്ചുകോടി രൂപയില്‍ ഒരു തവണപോലും കുടിശിക വരുത്താതിരുന്നിട്ടും സാങ്കേതിക കാരണം പറഞ്ഞ് എസ്.എന്‍.ഡി.പി യോഗത്തിന്റെ വസ്തുവകകള്‍ റവന്യൂറിക്കവറി നടത്തുന്നതിനുള്ള നടപടി വരെ സ്വീകരിച്ചത് എന്തിനാണെന്ന് നാം തിരിച്ചറിയണമെന്ന് വെള്ളാപ്പള്ളി പറയുന്നു.

vellappally-natesan

പാര്‍ശ്വവത്കരിക്കപ്പെട്ട ഭൂരിപക്ഷ സമുദായത്തിന് സാമ്പത്തിക മേഖലയിലെ ഇടപെടലിനും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും ശക്തമായ ഒരു ആയുധമാണ് മൈക്രോഫിനാന്‍സ് പദ്ധതി. സാധാരണക്കാരനും ദൈനംദിന ജീവിതത്തില്‍ നേരിടേണ്ടി വരുന്ന എല്ലാത്തരത്തിലുമുള്ള സാമ്പത്തിക പരാധീനതകള്‍ക്കും ഒരു ബലിഷ്ഠമായ കരമാണ് മൈക്രോഫിനാന്‍സ് പദ്ധതി.

അതുകൊണ്ടുതന്നെ നേരത്തെ റവന്യൂ റിക്കവറി നടത്താന്‍ തീരുമാനിച്ചപ്പോള്‍ ബഹു. കോടതി അത് തടയുകയാണുണ്ടായത്. ഇനിയും ഇത്തരം ഉമ്മാക്കി കാണിച്ചു പേടിപ്പിക്കാന്‍ പാഴ്ശ്രമം നടത്താന്‍ രാഷ്ട്രീയതമ്പുരാക്കന്മാര്‍ ശ്രമിച്ചാല്‍ ചുട്ടമറുപടി നല്‍കാനുള്ള ആര്‍ജ്ജവമുള്ളവരായി മാറിയിരിക്കുന്നു എന്നുള്ളത് ഇക്കൂട്ടര്‍ക്കു മനസിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വിനാശകാലെ വിപരീത ബുദ്ധി, അല്ലാതെന്തു പറയാന്‍. വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

English summary
Microfinance; vellappally natesan's facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X