കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് ഡിജിറ്റൽ ഇന്ത്യ, പിണറായിക്ക് ഡിജിറ്റൽ കേരളം.. ആഗോള ഐടി ഭീമന്മാരെ സംസ്ഥാനത്തെത്തിക്കുന്നു

Google Oneindia Malayalam News

കൊച്ചി: ഏത് വളര്‍ച്ചാ സൂചിക വെച്ച് പരിശോധിച്ചാലും വിവിധ മേഖലകളില്‍ മറ്റ് സംസ്ഥാനങ്ങളോട് കിടപിടിക്കുന്നതാണ് കേരളം. എന്നാല്‍ വന്‍ വ്യവസായങ്ങളുടേയും നിക്ഷേപങ്ങളുടേയും കാര്യത്തില്‍ കേരളത്തിന് ആശാസ്യകരമായ പരിതസ്ഥിതിയല്ല നിലവിലുള്ളത്. മലയാളികളായ വന്‍ വ്യവസായികള്‍ പോലും കേരളത്തില്‍ നിക്ഷേപം നടത്താന്‍ മടിക്കുന്നു. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനുള്ള ചുവട് വെപ്പ് നടത്തുകയാണ് ഇടത് സര്‍ക്കാര്‍. 1980കളില്‍ കമ്പ്യൂട്ടറിനെതിരെ കമ്മ്യൂണിസ്റ്റുകാര്‍ സമരം നടത്തിയതൊക്കെ മറക്കാം.പകരം ശോഭനമായ ഒരു ഡിജിറ്റല്‍ ഭാവിയാണ് മോദിയെപ്പോലെ പിണറായി വിജയനും സ്വപ്‌നം കാണുന്നത്. കേരളത്തിന്റെ ആ സ്വപ്‌നങ്ങള്‍ക്ക് വിത്ത് പാകാനെത്തുന്നത് ആഗോള ഐടി രംഗത്തെ ഭീമന്‍മാരാണ്.

പിണറായി വിജയനും തോമസ് ചാണ്ടിയും നാണിക്കണം.. പാന്റിന്റെ സിബ്ബ് അഴിച്ചിട്ട് അലൻസിയർ, എന്തൊരു ആശ്വാസം!പിണറായി വിജയനും തോമസ് ചാണ്ടിയും നാണിക്കണം.. പാന്റിന്റെ സിബ്ബ് അഴിച്ചിട്ട് അലൻസിയർ, എന്തൊരു ആശ്വാസം!

pinarayi

മെക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ എന്നിവരെയാണ് സര്‍ക്കാര്‍ കേരളത്തിലേക്ക് ക്ഷണിക്കാനൊരുങ്ങുന്നത്. 2018 മാര്‍ച്ച് 22, 23 തിയ്യതികളില്‍ കൊച്ചിയില്‍ വെച്ച് നടക്കുന്ന ഡിജിറ്റല്‍ ഭാവിയിലേക്ക് എന്ന പ്രമേത്തിലൂന്നിയുള്ള അന്താരാഷ്ട്ര മീറ്റില്‍ മുഖ്യപ്രഭാഷകരായാണ് ഇരുവരേയും ക്ഷണിക്കാനുദ്ദേശിക്കുന്നത്. 10 മുതല്‍ 15 കോടി വരെ ചെലവിട്ടാണ് സര്‍ക്കാര്‍ പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടി സംഘടിപ്പിക്കുന്നതിന് ക്രീസ് ഗോപാലകൃഷ്ണന്‍ അടക്കമുള്ളവരെ ഉള്‍പ്പെടുത്തി പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. ഐടി പ്രൊഫഷണലുകള്‍, വ്യവസായികള്‍, ഗവേഷകര്‍ എന്നിവരക്കം രണ്ടായിരത്തോളം പേരെ പങ്കെടുപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഐടി രംഗത്തെ വന്‍ നിക്ഷേപങ്ങള്‍ക്കടക്കം കേരളം അനുയോജ്യമാണ് എന്നത് ലോകത്തിന് ബോധ്യപ്പെടുത്തുക എന്നതാണ് രണ്ട് ദിവസത്തെ പരിപാടി കൊണ്ട് സര്‍്ക്കാര്‍ ലക്ഷ്യമിടുന്നത്.

English summary
Microsoft CEO Satya Nadella, and Google Inc CEO Sundar Pichai will be invited as keynote speakers to a two-day event ‘Towards a Digital Future’ in Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X