കൊല്ലത്ത് സ്കൂളിലെ ഉച്ച ഭക്ഷണത്തില്‍ വിഷം കലര്‍ത്തി
കൊല്ലം: കൊല്ലത്ത് സ്‌കൂളിലെ ഉച്ചക്കഞ്ഞിയില്‍ വിഷം കലര്‍ത്തിയതായി കണ്ടെത്തി. പുനലൂര്‍ ചെമ്പനരുവി സെന്റ് പോള്‍ എംഎസ്സി എല്‍പി സ്‌കൂളിലെ ഉച്ചഭക്ഷണത്തിലാണ് വിഷം കലര്‍ത്തിയതായി കണ്ടെത്തിയത്. സ്‌കൂളിലെ കഞ്ഞിപ്പുരയില്‍ നിന്നും ഒരാള്‍ ഇറങ്ങിപ്പോകുന്നത് കണ്ട അധ്യാപകര്‍ പരിശോധന നടത്തിയപ്പോഴാണ് ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയിരിയ്ക്കുന്നതായി കണ്ടെത്തിയത്.
സ്ഥലത്ത് പൊലീസെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസിനും ആരോഗ്യ വകുപ്പ് അധികൃതര്‍ക്കും അധ്യാപകര്‍ പരാതി നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായതായും വിവരം പുറത്ത് വരുന്നുണ്ട്.

സംഭവത്തിന് പിന്നില്‍ വ്യാജമദ്യ നിര്‍മ്മാതാക്കളാണെന്ന് സൂചനയുണ്ട്. കുട്ടികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് മുമ്പ് തന്നെ വിഷം കലര്‍ന്നത് അധ്യാപകര്‍ കണ്ടെത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.












Click it and Unblock the Notifications