സര്‍ക്കാര്‍, എയിഡഡ് സ്കൂളുകളില്‍ ഉച്ചഭക്ഷണ പദ്ധതി നിലയ്ക്കുന്നു?
തിരുവനന്തപുരം: സര്‍ക്കാര്‍ എയിഡഡ് സ്‌കൂളുകളിലെ കുട്ടികള്‍ക്കായുള്ള ഉച്ചഭക്ഷണ പദ്ധതി അവതാളത്തിലാകുന്നു. കുട്ടികളുടെ എണ്ണം കുറയുന്നത് ഉച്ചഭക്ഷണ പദ്ധതിയെ കാര്യമായി ബാധിയ്ക്കുന്ന അവസ്ഥയാണ് പലയിടത്തും. പണം തികയാതെ വരുമ്പോള്‍ സ്‌കൂളുകള്‍ പാലും മുട്ടയും നല്‍കുന്നത് നിര്‍ത്തിയിരിയ്ക്കുകയാണ് .
500 കുട്ടികളുള്ള സ്‌കൂളില്‍ ഒരു ദിവസം 2500 രൂപ ഭക്ഷണത്തിനായി ലഭിയ്ക്കും. കൂടുതല്‍ തുക ലഭിയ്ക്കുന്ന സ്‌കൂളുകള്‍ക്ക് പാചകവാതകം , കൂലി എന്നിവയുടെ ചെലവ് നിയന്ത്രിയ്ക്കാനാകും. മാത്രമല്ല സാധനങ്ങള്‍ ഒരുമിച്ച് വാങ്ങുമ്പോഴും പണം ലാഭിയ്ക്കാം . എന്നാല്‍ കുട്ടികള്‍ കുറയും തോറും സ്‌കൂളുകള്‍ക്ക് ലഭിയ്ക്കുന്ന ഭക്ഷണ വിഹിതം അതിന് അനുസൃതമായി കുറയും . തുടര്‍ന്ന് പ്രതിസന്ധിയുണ്ടാവുകയും ഉച്ചഭക്ഷണ പദ്ധതിയില്‍ പല മാറ്റങ്ങളും വരുത്താന്‍ നിര്‍ബന്ധിതമാവുകയും ചെയ്യും .

പ്രീപ്രൈമറി ക്‌ളാസുകള്‍ ഉള്ള സ്‌കൂളുകളില്‍ ചെറിയ കുട്ടികളെ പട്ടിണിയ്ക്കിടാന്‍ വയ്യാത്തതിനാല്‍ അധ്യാപകര്‍ സ്വന്തം നിലയ്ക്ക് പണം പിരിച്ചാണ് ഈ കുട്ടികള്‍ക്ക് വേണ്ട ഭക്ഷണം നല്‍കുന്നത് . സ്ഥിതിഗതികള്‍ ഇങ്ങനെ തുടര്‍ന്നാല്‍ സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തിനുള്ള മണിമുഴക്കം ഇനി ഇല്ലാതായേക്കും .












Click it and Unblock the Notifications