കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മയക്കുമരുന്നിന് അടിമയായ മകന്‍ അച്ഛനെ കല്ലുകൊണ്ട് ഇടിച്ച് കൊന്നു

Google Oneindia Malayalam News

ചെങ്ങന്നൂര്‍: കരാര്‍ തൊഴിലാളിയായ പിതാവിനെ മയക്കുമരുന്നിന് അടിമായായ മകന്‍ കൊന്നു. ചെങ്ങന്നൂരിലാണ് സംഭവം. പുലിയൂര്‍ ഏവാം വാര്‍ഡില്‍ ഭാരതീയം വീട്ടില്‍ വാടകയ്ക്ക് താമസിയ്ക്കുന്ന കന്യാകുമാരി മാര്‍ത്താണ്ഡം പേച്ചിപ്പാറ ഫ്രാന്‍സിസ് (57)നെയാണ് മകന്‍ ഫ്രാങ്ക്ളിന്‍ (28) കൊലപ്പെടുത്തിയത്.

ഞായറാഴ്ച വൈകിട്ടായിരുന്നു കൊലപാതകം. മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നു ഫ്രാങ്ക്ളിന്‍. രണ്ടാം ഭാര്യയായ ചെങ്ങന്നൂര്‍ സ്വദേശിനി സിന്ധുവിനും ആദ്യ ഭാര്യയിലെ മകനായ ഫ്രാങ്ക്ളിനും ഒപ്പമാണ് ഫ്രാന്‍സിസ് താമസിച്ചിരുന്നത്.

Crime

അച്ഛനുമായും രണ്ടാനമ്മയുമായും ഫ്രാങ്ക്ളിന്‍ നിരന്തരം വഴക്കിട്ടിരുന്നു. കഴിഞ്ഞയാഴ്ച വഴക്കിനിടെ സിന്ധുവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് സിന്ധു അവരുടെ വീട്ടിലേയ്ക്ക് പോയി. ഞായറാഴ്ച വൈകിട്ട് ഫ്രാങ്ക്ളിനും ഫ്രാന്‍സിസും തമ്മില്‍ വഴക്കിട്ടു. വഴക്കിനിടെ കല്ലുകൊണ്ട് ഫ്രാന്‍സിസിന്റെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു ഫ്രാങ്ക്ളിന്‍. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

English summary
Middle aged man beaten to death by his son
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X