വഴിതര്‍ക്കത്തിന്‍റെ പേരില്‍ അയല്‍വാസിയെ മധ്യവയസ്ക്കന്‍ കുത്തിക്കൊന്നു
എറണാകുളം: നിസാര പ്രശ്‌നങ്ങള്‍ക്ക് പോലും ആയുധനമെടുക്കുകയും കൊലപാതകികളായി മാറുകയും ചെയ്യുന്നവരുടെ നാടായി കേരളം മാറിയോ. എറണാകുളം വടക്കേക്കരയില്‍ വഴിത്തര്‍ക്കത്തെ തുടര്‍ന്ന് അയല്‍ക്കാരനെ മധ്യവയസ്‌ക്കന്‍ കുത്തി കൊന്നു. വടക്കേക്കര വാവക്കാട് സ്വദേശി സുനില്‍ കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസി സാലി അറസ്റ്റിലായി.
കഴിഞ്ഞ ദിവസം രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. സുനില്‍ കുമാറും സാലിയും തമ്മില്‍ ഏറെ നാളായി പുരയിടത്തിന്റെ അതിര്‍ത്തിയെ ചൊല്ലി തര്‍ക്കത്തിലായിരുന്നു. സംഭവ ദിവസവും ഇരുവരും തമ്മില്‍ വഴക്കിട്ടു. പിന്നാലെ സുനില്‍ കുമാര്‍ സമീപത്തെ പലചരക്ക് കടയിലേയ്ക്ക് പോയി.

സുനില്‍ കുമാറിനെ പിന്തുടര്‍ന്ന് സാലിയും കടയിലെത്തി. ഇവിടെ വച്ച് ഇരുവരും തമ്മില്‍ വീണ്ടും വാക്കേറ്റമുണ്ടായി. ഇതിനിടെ കടയില്‍ ഉണ്ടായിരുന്ന കത്തിയെടുത്ത് സാലി സുനില്‍ കുമാറിനെ കുത്തി വീഴ്ത്തി. രമ്യമായ പരിഹരിയ്ക്കപ്പെടാവുന്ന പ്രശ്‌നമായിട്ട് പോലും ഇരുവരും അതിന് തയ്യാറാകാതിരിയ്ക്കുകയും കൊലപാതകത്തില്‍ കലാശിയ്ക്കുകയുമായിരുന്നു.












Click it and Unblock the Notifications