പാലക്കാട്ട് മധ്യവയസ്‌കന്‍ വെടിയേറ്റ് മരിച്ച നിലയില്‍, ഭാര്യയുടെ മൃതദേഹം കോയമ്പത്തൂരില്‍
പാലക്കാട്: പാലക്കാട് മധ്യവയസ്‌കനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഇയാളുടെ ഭാര്യയെ കോയമ്പത്തൂരില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വണ്ടാഴി ഏറാട്ടുകുളമ്പ് സുന്ദരന്‍ മകന്‍ കൃഷ്ണകുമാറാണ് (50) വെടിയേറ്റു മരിച്ചത്. ആത്മഹത്യയാണെന്നാണ് നിഗമനം. ഇന്ന് രാവിലെ പാലക്കാട്ടെ ഇയാളുടെ വീട്ടില്‍ വെച്ചായിരുന്നു സംഭവം
എയര്‍ഗണില്‍ നിന്നുള്ള വെടിയേറ്റാണ് മരിച്ചത്. കൃഷ്ണകുമാറിന്റെ ഭാര്യയെ കോയമ്പത്തൂരിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. 47 വയസുള്ള സംഗീതയാണ് കൊല്ലപ്പെട്ടത്.

കോയമ്പത്തൂരില്‍ വച്ച് സംഗീതയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം കൃഷ്ണകുമാര്‍ പാലക്കാട്ട് എത്തി ആത്മഹത്യ ചെയ്തു എന്നാണ് പൊലീസ് നിഗമനം. വീടിന്റെ മുന്‍വശത്തെ മുറ്റത്താണ് കൃഷ്ണകുമാറിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കാറോടിച്ച് നാട്ടിലെത്തിയാണ് കൃഷ്ണകുമാര്‍ ജീവനൊടുക്കിയത്. പിതാവിന്റെ കണ്‍മുന്നിലാണ് കൃഷ്ണകുമാര്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചത്.
ദമ്പതികള്‍ക്കിടയില്‍ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം. ഭാര്യക്ക് മറ്റ് ബന്ധങ്ങളുണ്ടെന്ന് സംശയിച്ചാണ് കൊലപാതകമെന്നാണ് സൂചന. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി മംഗലംഡാം പൊലീസ് അറിയിച്ചു.












Click it and Unblock the Notifications