നല്ല 'ചെത്ത്' ഭരണം തന്നെയാണ് ട്ടോ! ചിരിയും നല്ല 'ചെത്തായിട്ടുണ്ട്'! കോണ്‍ഗ്രസ്സിനെ ട്രോളി മിഥുന്‍
കോഴിക്കോട്: കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ തോതിലുള്ള ജാതി അധിക്ഷേപങ്ങള്‍ ആയിരുന്നു അരങ്ങേറിയിരുന്നത്. കോണ്‍ഗ്രസ് ഹാന്‍ഡിലുകളായിരുന്നു ഇതിന് പിന്നില്‍. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വരെ പരസ്യമായി ഇത്തരം പോസ്റ്റുകള്‍ ഇട്ടിരുന്നു.
പിണറായി വിജയന്‍, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നടത്തിയ പ്രതികരണം ആയിരുന്നു പ്രകോപനം. പിണറായി വിജയന്റെ പിതാവ് മുണ്ടയില്‍ കോരന്‍ കള്ള് ചെത്തു തൊഴിലാളി ആയിരുന്നു. അതും പറഞ്ഞായിരുന്നു പരിഹാസവും അധിക്ഷേപവും.

ഈ സാഹചര്യത്തിലാണ് സിനിമ സംവിധായകനായ മിഥുന്‍ മാന്വല്‍ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വരുന്നത്. ' നല്ല ചെത്ത് ഭരണം തന്നെയാണ് ട്ടോ!! ചിരിയും നല്ല ചെത്തായിട്ടുണ്ട്..!!
PS: പണ്ടത്തെ കലക്കന്‍ വാക്കൊന്ന് അവസരം കിട്ടിയപ്പോ പൊടി തട്ടി എടുത്തതാ..!!' ഇങ്ങനെ ആയിരുന്നു മിഥുനിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പിണറായി വിജയന്റെ മനോഹരമായ ഒരു ചിരിക്കുന്ന ചിത്രവും ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
മുല്ലപ്പള്ളി രാമചന്ദ്രന്റെ പിതാവ് സ്വാതന്ത്ര്യ സമര സേനാനിയാണെന്നും പിണറായി വിജയന്റെ പിതാവ് ചെത്തുകാരന്‍ ആണെന്നും ആയിരുന്നു പരിഹാസം. ഓര്‍ക്കുക സഖാക്കളേ, ചെത്തല്ല, സ്വാതന്ത്ര്യ സമര പോരാട്ടമാണ് പാരമ്പര്യം എന്നെഴുതി, മുല്ലപ്പള്ളി രാമചന്ദ്രന്റെ ഫോട്ടോ സഹിതം ഉള്ള ഒരു പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കാണ് ഇത് വഴിച്ചത്. പിണറായി വിജയന് നേര്‍ക്ക് ഇതാദ്യമായിട്ടില്ല ജാതി അധിക്ഷേപം. മുമ്പ് ബിജെപി നേതാക്കളുടെ ഭാഗത്ത് നിന്ന് പോലും സമാനമായ അധിക്ഷേപങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതൊരു പുതിയ അനുഭവമല്ല എന്നായിരുന്നു പിണറായി വിജയന്‍ തന്നെ ഇതിനോട് പ്രതികരിച്ചത്.












Click it and Unblock the Notifications