കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്ത് തെറ്റാണ് ഇയാള്‍ ചെയ്തത്? അന്യസംസ്ഥാനക്കാരനായതോ, ഹോംഗാര്‍ഡിന്റെ ക്രൂരത ഞെട്ടിക്കുന്നത്

ആന്ധ്ര സ്വദേശിയായ മാനസിക വിഭ്രാന്തിയുള്ള ഗണേഷ് റോഡിലിറങ്ങി വാഹനങ്ങള്‍ നിയന്ത്രിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ആളുകള്‍ നോക്കി നില്‍ക്കെ നടന്ന സംഭവത്തിനിടെ ചിലര്‍ കൈത്തരിപ്പ് തീര്‍ക്കാനും അവസരം ഉപ

  • By Ashif
Google Oneindia Malayalam News

തൃശൂര്‍: മാനസിക അസ്വാസ്ഥ്യമുള്ള അന്യസംസ്ഥാനക്കാരന് ഹോംഗാര്‍ഡിന്റെ ക്രൂരമര്‍ദ്ദനം. ആളുകള്‍ നോക്കി നില്‍ക്കെ നടന്ന സംഭവത്തിനിടെ ചിലര്‍ കൈത്തരിപ്പ് തീര്‍ക്കാനും അവസരം ഉപയോഗിച്ചു. ആന്ധ്ര സ്വദേശിയായ ഗണേഷിനാണ് കുന്ദംകുളം നഗരമധ്യത്തില്‍ വച്ച് മര്‍ദ്ദനമേറ്റത്.

Migrant labourers

മാനസിക വിഭ്രാന്തിയുള്ള ഗണേഷ് റോഡിലിറങ്ങി വാഹനങ്ങള്‍ നിയന്ത്രിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ഇയാള്‍ ഇങ്ങനെ ചെയ്യുന്നത് പതിവാണ്. ഇന്നലൈയും റോഡിലിറങ്ങി വാഹന നിയന്ത്രണം ആവര്‍ത്തിച്ചതാണ് മര്‍ദ്ദനത്തിലേക്ക് നയിച്ചത്. കൂടെ നിന്നവര്‍ റോഡില്‍ നിന്നു മാറ്റാന്‍ ശ്രമിച്ചെങ്കിലും ഗണേഷ് തയ്യാറായില്ല. അപ്പോഴാണ് ഹോംഗാര്‍ഡ് എത്തി ചവിട്ടിയത്. കൂടെ ഒപ്പം നിന്ന ചിലരും കൈവച്ചു. ശേഷം കൈകാലുകള്‍ കൂട്ടിപ്പിടിച്ച് റോഡിന്റെ വശത്തേക്ക് എടുത്തിടുകയായിരുന്നു.

എന്നാല്‍ മര്‍ദ്ദനമേറ്റെങ്കിലും ഗണേഷ് റോഡ് നിയന്ത്രണത്തില്‍ നിന്നു പിന്‍മാറിയില്ല. പിന്നീട് പോലിസെത്തി കൊണ്ടുപോവുകയായിരുന്നു. നിരവധി വര്‍ഷങ്ങളായി ഗണേഷ് കുന്ദംകുളത്തുണ്ട്. ഇയാളെ എല്ലാവരും പതിവായി കാണുന്നതുമാണ്. ക്രൂരമായി മര്‍ദ്ദിക്കേണ്ട സാഹചര്യമൊന്നുമുണ്ടായിരുന്നില്ലെന്നാണ് കണ്ടുനിന്ന ചിലര്‍ അഭിപ്രായപ്പെട്ടത്.

English summary
Migrant labour attacked by Homeguard publically In Kunnamkulam, Trissur. Home guard provoked when he was in road to traffic, after some time police came and take him in custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X