Get Updates
Get notified of breaking news, exclusive insights, and must-see stories!

ചേട്ടത്തിയമ്മയെ സ്വന്തമാക്കാന്‍ ചേട്ടനെ കൊന്ന അനിയന് ജീവപര്യന്തം സംഭവം തൃശ്ശൂരില്‍

തൃശ്ശൂര്‍: ജ്യേഷ്ഠന്റെ ഭാര്യയെ സ്വന്തമാക്കാന്‍ കൊലപാതകം നടത്തിയ അന്യസംസ്ഥാന തൊഴിലാളിയ്ക്ക് ജീവപര്യന്തം. ബംഗാളി സ്വദേശിയായ ഫിറോസ് ഷെയ്ഖി(34)നാണ് ജീവപര്യന്തം ശിക്ഷയും 10000 രൂപ പിഴയും വിധിച്ചത്. ജ്യേഷ്ഠനായ മുര്‍ത്തിസ്മിയയെയാണ് ഫിറോസ് കൊലപ്പെടുത്തിയത്. മുര്‍ത്തി സ്മിയയുടെ ഭാര്യയെ സ്വന്തമാക്കുന്നതിന് വേണ്ടിയാണ് പ്രതി കൊലപാതകം ചെയ്തത്.

ശക്തന്‍ നഗറില്‍ നിര്‍മ്മാണത്തിലിരുന്ന ഫ്ളാറ്റിന്റെ താഴത്തെ നിലയിലെ വെള്ളത്തിലാണ് മുര്‍ത്തിസ്മിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ ഫിറോസ് കുറ്റക്കാരനാണെന്ന് തൃശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി മുമ്പേ കണ്ടെത്തിയിരുന്നു. സഹോദര ഭാര്യയെ സ്വന്തമാക്കുന്നതിന് വേണ്ടി നടത്തിയ ഈ കൊലപാതകം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

2013 ല്‍

2013 ല്‍

2013 ഒക്ടോബറിലാണ് കൊലപാതകം നടക്കുന്നത്. മുര്‍ത്തിസ്മിയയെ ഫിറോസ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചും കത്തികൊണ്ട് കുത്തിയും വയര്‍ കീറിയും വെള്ളത്തില്‍ താഴ്ത്തുകയായിരുന്നു.

സഹോദര ഭാര്യ

സഹോദര ഭാര്യ

ചേട്ടന്റെ ഭാര്യയെ സ്വന്തമാക്കുന്നതിനായിരുന്നു അനിയന്‍ കൊലപാതകം ചെയ്തത്. സ്വന്തം നാട്ടില്‍ വച്ചും പലതവണ ഫിറോസ് തന്നെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചെന്ന് മുര്‍ത്തിസ്മിയയുടെ ഭാര്യ പറയുന്നു

കേരളത്തിലേയ്ക്ക്

കേരളത്തിലേയ്ക്ക്

തന്റെ ലക്ഷ്യം നിറവേറ്റാനായി സഹോദരനെ ഫിറോസ് കേരളത്തിലേയ്ക്ക് എത്തിയ്ക്കുകയായിരുന്നു. ജോലി വാഗ്ദാനം ചെയ്താണ് കേരളത്തില്‍ എത്തിച്ചത്.

ഒന്നുമറിയാതെ

ഒന്നുമറിയാതെ

കൊലപാതകത്തിന് ശേഷം ഒന്നുമറിയാത്ത പോലെ ഇയാള്‍ നടന്നു. ജ്യേഷ്ഠന്‍ നാട്ടിലേയ്ക്ക് പോയി എന്നാണ് ഇയാള്‍ മറ്റുള്ളവരെ വിശ്വസിപ്പിച്ചത്. പക്ഷേ ബേസ്‌മെന്ററ് ഫ്‌ളോറിലെ വെള്ളം വറ്റിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്

സാക്ഷികള്‍

സാക്ഷികള്‍

കേസില്‍ 24 സാക്ഷികളെയാണ് വിസ്തരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+