കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പായിപ്പാട്ടെ പ്രതിഷേധം ആസൂത്രിതം, പോലീസ് സോഷ്യല്‍ മീഡിയ നിരീക്ഷിക്കും, പെരുമ്പാവൂരും ജാഗ്രത!!

Google Oneindia Malayalam News

തിരുവനന്തപുരം: നിരോധനാജ്ഞ ലംഘിച്ച് നൂറ് കണക്കിന് അതിഥി തൊഴിലാളികള്‍ പായിപ്പാട് നടത്തിയ പ്രതിഷേധം ആസൂത്രിതമാണെന്ന് നിഗമനം. ഇക്കാര്യം പോലീസ് പരിശോധിച്ച് വരികയാണ്. സോഷ്യല്‍ മീഡിയ കനത്ത നിരീക്ഷണത്തിലാണ്. പ്രതിഷേധം ഉറവിടം കണ്ടെത്താനാണ് നീക്കം. നേരിയ തോതില്‍ പ്രതിഷേധം ഉടലെടുത്ത പെരുമ്പാവൂരില്‍ പോലീസ് സംഘം റൂട്ട് മാര്‍ച്ചും നടത്തി. പായിപ്പാട്ടെ സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ പെരുമ്പാവൂരും കനത്ത ജാഗ്രതയിലാണ്. ഇവിടെ എറണാകുളം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലാണ് പോലീസ് മാര്‍ച്ച് നടത്തിയത്. അതിഥി തൊഴിലാളികള്‍ക്ക് ഇവര്‍ ബോധവത്കരണം നല്‍കി.

1

അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും ശമ്പളവും ഉറപ്പ് വരുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒഴിയാന്‍ നിര്‍ദേശിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. പലായനം അനുവദിക്കരുതെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം എറണാകുളത്തെ പ്രത്യേക സാഹചര്യത്തില്‍ മന്ത്രി വിഎസ്പി സുനില്‍ കുമാര്‍ സ്ഥിതി വിലയിരുത്തി. പെരുമ്പാവൂരിന് പുരമേ ആ ലുവയിലും കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രത്യേക ജാഗ്രത വേണമെന്് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന ക്യാമ്പുകളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കും.

ഇതര സംസ്ഥാനക്കാര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ഭക്ഷണം നല്‍കാന്‍ പോലീസ് സഹായിക്കും. തൊഴിലാളികള്‍ക്ക് അറിയാവുന്ന ഭാഷയില്‍ ആശയവിനിമയം നടത്താന്‍ ശ്രമിക്കാനും ഡിജിപി ആവശ്യപ്പെട്ടു. ഇതിനിടെ പായിപ്പാട് സംഭവത്തിന്റെ സ്ഥിതിഗതി വിലയിരുത്താന്‍ പത്തനംതിട്ട, കോട്ടയം കളക്ടര്‍മാരും പോലീസ് മേധാവിമാരുമായും ജനപ്രതിനിധികളുമായും മന്ത്രി പി തിലോത്തമന്‍ ചര്‍ച്ച നടത്തി. പായിപ്പാട്ട് കൂടുതല്‍ പോലീസിനെ വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്. അവശേഷിച്ച തൊഴിലാളികളെ പോലീസ് ഇവിടെ നിന്നും ലാത്തി വീശി ഓടിച്ചു. സംഭരിച്ച് വെച്ച വെള്ളവും ഭക്ഷ്യവസ്തുക്കളും തീര്‍ന്നതോടെയാണ് തൊഴിലാളികള്‍ പ്രതിഷേധവുമായി ഇന്ന് റോഡിലിറങ്ങിയത്.

അതിഥി തൊഴിലാളികള്‍ ഇനിയും സംഘടിക്കാന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പായിപ്പാട് കൂടുതല്‍ പോലീസിനെ വിന്യസിക്കാന്‍ തീരുമാനിച്ചത്. തൊഴിലാളികള്‍ക്ക് കമ്മ്യൂണിറ്റി കിച്ചനിലൂടെ ഭക്ഷണം ഉറപ്പാക്കാന്‍ ്അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇനി ഇവിടെ പോലീസ് ഔട്ട്‌പോസ്റ്റ് സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കാനും തീരുമാനിച്ചു. അതേസമയം ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് എല്ലാ സൗകര്യവും ഒരുക്കിയിരുന്നുവെന്ന് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. ഇപ്പോഴത്തെ ആവശ്യം നാട്ടിലേക്ക് പോകാനുള്ള വാഹനസൗകര്യം ഒരുക്കാനാണ്. അത് എളുപ്പമല്ലെന്നും മന്ത്രി പറഞ്ഞു. യാത്രാമാര്‍ഗം കേന്ദ്ര സര്‍ക്കാര്‍ ഒുരക്കിയാല്‍ അവരെ അയക്കാന്‍ തയ്യാറാണെന്ന് മന്ത്രി കടകംള്ളി സുരേന്ദ്രന്‍ പറഞ്ഞു.

English summary
migrant labour protest kerala police strictly observing social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X