കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളിക്ക് എന്ത് ഡീസൽ, എന്ത് പെട്രോൾ! വെട്ടിലായത് മലയാളികൾ, വാഹനങ്ങൾ കട്ടപ്പുറത്ത്...

പമ്പിൽ നിന്നും വാഹനമിറക്കി അൽപ്പം കഴിഞ്ഞ് തനിയെ ഓഫാകുന്നതോടെയാണ് പലരും ഇന്ധനം മാറിയടിച്ച വിവരം അറിയുന്നത്.

  • By ഡെന്നീസ്
Google Oneindia Malayalam News

തൊടുപുഴ: പെട്രോൾ പമ്പുകളിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ഇന്ധനം മാറിയടിക്കുന്നുവെന്ന് വ്യാപക പരാതി. ഡീസലിന് പകരം പെട്രോളും, പെട്രോളിന് പകരം ഡീസലുമടിച്ചതിനാൽ പലരുടെയും വാഹനങ്ങൾ കട്ടപ്പുറത്തായി.

കാമുകൻ ചതിച്ചു, 30കാരി കാമുകന്റെ തറവാട്ടുവീട്ടിൽ തൂങ്ങിമരിച്ചു! തുടയിൽ മുറിവ്,ദുരൂഹത,സംഭവം കാസർകോട്കാമുകൻ ചതിച്ചു, 30കാരി കാമുകന്റെ തറവാട്ടുവീട്ടിൽ തൂങ്ങിമരിച്ചു! തുടയിൽ മുറിവ്,ദുരൂഹത,സംഭവം കാസർകോട്

ഹനിയും ഉമ്മയും ഒന്നിച്ചു ചേരാൻ കാരണമായ പ്രവാസിക്ക് ജോലി നഷ്ടമായി! നല്ലത് കാത്തുവെച്ചിട്ടുണ്ടാകും...ഹനിയും ഉമ്മയും ഒന്നിച്ചു ചേരാൻ കാരണമായ പ്രവാസിക്ക് ജോലി നഷ്ടമായി! നല്ലത് കാത്തുവെച്ചിട്ടുണ്ടാകും...

ആവശ്യത്തിന് ജോലിക്കാരെ കിട്ടാത്തതിനാലും, കുറഞ്ഞ ശമ്പളം നൽകിയാൽ മതിയെന്നതുമാണ് ഇതരസംസ്ഥാന തൊഴിലാളികളെ പമ്പുകളിൽ ജോലിക്ക് നിർത്താൻ കാരണം. എന്നാൽ ഇവരിൽ പലർക്കും ഭാഷാജ്ഞാനം ഇല്ലാത്തതാണ് വാഹനമുടമകൾക്ക് പണികിട്ടാൻ കാരണമായിരിക്കുന്നത്.

petrol

പമ്പിൽ നിന്നും വാഹനമിറക്കി അൽപ്പം കഴിഞ്ഞ് തനിയെ ഓഫാകുന്നതോടെയാണ് പലരും ഇന്ധനം മാറിയടിച്ച വിവരം അറിയുന്നത്. ഇതോടെ വർക്ക് ഷോപ്പിൽ കയറ്റി വൻ തുക ചെലവാക്കിയാണ് വാഹനം നന്നാക്കിയെടുക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളികളുടെ അശ്രദ്ധ കാരണം വൻ നഷ്ടമാണ് പലർക്കുമുണ്ടായത്.

സ്വകാര്യത പുലിവാലായി? പെരുമ്പാവൂരിൽ അനാശാസ്യത്തിന് പൊക്കിയ യുവതീയുവാക്കൾക്കെതിരെ കേസില്ല..സ്വകാര്യത പുലിവാലായി? പെരുമ്പാവൂരിൽ അനാശാസ്യത്തിന് പൊക്കിയ യുവതീയുവാക്കൾക്കെതിരെ കേസില്ല..

നിലവിൽ നിരത്തിലോടുന്ന മിക്ക കാറുകൾക്കും ഡീസൽ, പെട്രോൾ മോഡലുകളുണ്ട്. ഇത്തരത്തിലുള്ള വാഹനങ്ങൾ പമ്പിൽ കയറ്റുമ്പോൾ പുറത്തിറങ്ങി ശരിയായ ഇന്ധനമാണോ നിറയ്ക്കുന്നതെന്ന് ഉറപ്പുവരുത്തിയാൽ വാഹനം കട്ടപ്പുറത്താകില്ല. പെട്രോൾ എൻജിനിൽ ഡീസലടിച്ചാൽ വാഹനത്തിന് തീപിടിക്കാൻ വരെ സാധ്യതയുണ്ട്. ഇന്ധനം മാറിയടിച്ചാൽ എൻജിനും ടാങ്കും പൂർണ്ണമായും ക്ലീൻ ചെയ്തതിന് ശേഷം മാത്രമേ വാഹനം ഓടിക്കാവൂ.

English summary
migrant labourers who are working in petrol pumps making trouble.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X