അന്യസംസ്ഥാന തൊഴിലാളിയെ മർദ്ദിച്ച സംഭവം; ഡ്രൈവറുടെ ക്രൂരത ആദ്യത്തേതല്ല, മൊബൈൽ ഷോപ്പ് ഉടമയെയും തല്ലി!
തിരുവന്തപുരം: വിഴിഞ്ഞത്ത് ഇതരസംസ്ഥാനത്തൊഴിലാളിയെ ഐഡി കാർഡ് ചോദിക്കുകയും മർദ്ദിക്കുകയും ചെയ്ത സംഭവം ഏറെ വിവാദമായിരുന്നു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ജാര്‍ഖണ്ഡ് സ്വദേശി ഗൗതം മണ്ഡലിനെയാണ് മുക്കോല ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവറായ സുരേഷ് മര്‍ദിച്ചത്. ആധാര്‍ അടക്കമുള്ള രേഖകള്‍ ചോദിച്ച് ഇയാള്‍ ഗൗതമിന്റെ മുഖത്ത് തുടര്‍ച്ചയായി അടിക്കുകയായിരുന്നു.
രേഖകളും സുരേഷ് ഗൗതമില്‍നിന്നു പിടിച്ചുവാങ്ങി. സമൂഹമാധ്യമങ്ങളില്‍ അക്രമത്തിന്റെ വീഡിയോ പ്രചരിച്ചതോടെ സംഭവത്തില്‍ സുരേഷിനെതിരെ വധശ്രമത്തിന് കേസെടുക്കുകയായിരുന്നു. മുക്കോല ഓട്ടോ സ്റ്റാന്‍ഡിന് സമീപത്തെ മൊബൈല്‍ റീച്ചാര്‍ജ് കടയിലെത്തിയതായിരുന്നു ഗൗതം മണ്ഡല്‍. ഇവിടെ നിന്നാണ് ഐഡി കാർഡ് ചോദിച്ച് മർദ്ദിച്ചത്.

വധശ്രമത്തിന് കേസെടുത്തു
എന്നാൽ ഇയാൾ ഇത്തരത്തിൽ പലരെയും മർദ്ദിച്ചിരുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇതിനുള്ള തെളിവ് പോലീസ് പുറത്തുവിട്ടത്. അക്രമത്തിനിരയായ ഇതര സംസ്ഥാനത്തൊഴിലാളിയിൽ നിന്ന് പൊലീസ് മൊഴിയെടുത്തിരുന്നു. ഇതരസംസ്ഥാനത്തൊഴിലാളിയെ മർദ്ദിച്ചതിന്റെ പേരിൽ ഇയാൾക്കെതിരെ വധശ്രമത്തിനുള്ള വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ഗൗതമിനെ അസഭ്യം പറഞ്ഞു
മുക്കോല സ്വദേശിയായ സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെയും സുരേഷ് ആക്രമിക്കാൻ ശ്രമിച്ചെന്നും റിപ്പോർട്ടുണ്ട്. ജോലി കഴിഞ്ഞ് വരുന്ന വഴി മുക്കോലയിലെ മൊബൈൽ റീചാർജ്ജ് കടയിലെത്തിയതായിരുന്നു ഗൗതം. ഇതിനിടെ അശ്രദ്ധമായി ഓട്ടോ പിന്നിലേക്ക് എടുത്ത സുരേഷ് ഗൗതമിനെ അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു.

സമൂഹമാധ്യമങ്ങളിൽ വൈറൽ
മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഗൗതം മണ്ഡലിന്‍റെ തിരിച്ചറിയൽ രേഖയും ഇയാൾ പിടിച്ചുവാങ്ങിയിരുന്നു. മറ്റ് ഓട്ടോ ഡ്രൈവർമാർ ഇടപെട്ടാണ് തിരിച്ചറിയൽ കാർഡ് തിരിച്ച് നൽകിയത്. എന്നാൽ ഇത്തരത്തിൽ ആക്രമം നടന്നിട്ടും പോലീസ് കേസെടുത്തിരുന്നില്ല എന്ന ആരോപണവും ഉയർന്നിരുന്നു.

കഞ്ചാവിന് അടിമ
സംഭവം വിവാദമായതോടെയാണ് ഡ്രൈവർക്കെതിരെ കേസെടുക്കാൻ പൊലീസ് തയ്യാറായത്. തുടർന്നാണ് ഇയാളെ ഓട്ടോസ്റ്റാൻഡിൽ എത്തി അറസ്റ്റ് ചെയ്തത്. പോലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ പോലീസിനെതിരെ പ്രതി തിരിഞ്ഞെന്നും ബലപ്രയോഗത്തിലൂടെയാണ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയതെന്നും റിപ്പോർട്ടുകളുണ്ട്. ഒരു മൊബൈൽ കട ഉടമയെ സുരേഷ് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. സുരേഷ് കഞ്ചാവിന് അടിമയാണെന്നും റിപ്പോർട്ടുകളുണ്ട്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications