കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടിയേറ്റ തൊഴിലാളികൾ കേരളം വിടുന്നു? വടക്കേന്ത്യയിലേക്കുള്ള ട്രെയിനുകളിൽ തിരക്ക്, കേരളത്തിൽ നിന്നെ

Google Oneindia Malayalam News

കൊച്ചി: കൊറോണ ബാധയെത്തുടർന്ന് അന്യ സംസ്ഥാന തൊഴിലാളികൾ കേരളം വിടുന്നു. കേരളത്തിൽ കൊറോണ ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ രണ്ട് ആഴ്ചക്കിടെ നിരവധി പേരാണ് കേരളം വിട്ട് ജന്മനാട്ടിലേക്ക് മടങ്ങുന്നത്. ഇതോടെ വടക്കേന്ത്യയിലക്കുള്ള മിക്ക ട്രെയിനുകളും തിങ്ങി നിറഞ്ഞാണ് കേരളത്തിൽ നിന്ന് യാത്ര പുറപ്പെടുന്നത്. ഇത്തരത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ വൻതോതിൽ മടങ്ങിപ്പോകുന്നത് സംസ്ഥാനത്തെ കെട്ടിട നിർമാണ മേഖലയെയും ചെറുകിട വ്യവസായങ്ങളെയും റസ്റ്റോറന്റ് രംഗത്തെയും പ്രതികൂലമായി ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. റെയിൽവേ പോലീസും ആരോഗ്യ വകുപ്പ് അധികൃതരും സ്ക്രീനിംഗ് നടത്തിയാണ് ഇവരെ ട്രെയിൻ കയറാൻ അനുവദിക്കുന്നത്.

കൊറോണ രോഗി കൊൽക്കത്തയിൽ കറങ്ങിയത് 48 മണിക്കൂർ! അമ്മ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ! ആശങ്കകൊറോണ രോഗി കൊൽക്കത്തയിൽ കറങ്ങിയത് 48 മണിക്കൂർ! അമ്മ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ! ആശങ്ക

എന്നാൽ കൊറോണ വൈറസ് ബാധ ഭയന്ന് ചില കുടിയേറ്റക്കാർ ട്രെയിൻ യാത്ര ഉപേക്ഷിച്ച് ചെറിയ സംഘങ്ങളായി വാഹനം ബുക്ക് ചെയ്താണ് ജന്മനാട്ടിലേക്ക് മടങ്ങുന്നത്. എറണാകുളം ജില്ലയിലെ പെരുമ്പാവൂരാണ് കേരളത്തിൽ കുടിയേറ്റ ജീവനക്കാരുടെ കേന്ദ്രമായി കണക്കാക്കുന്നത്.

xcoronavirus1-1

വിനോദസഞ്ചാര കേന്ദ്രങ്ങൾ ഭാഗികമായി അടച്ചിട്ടതോടെ ഹോസ്പിറ്റാലിറ്റി രംഗത്ത് ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികളും കേരളം വിടാൻ ആരംഭിച്ചിരുന്നു. സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ മൂന്നാർ ഉൾപ്പെടെയുള്ള ഇടങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും റിസോർട്ടുകളും അടച്ചിരുന്നത്. എന്നാൽ കൊച്ചിൻ മെട്രോയുടെ നിർമാണ പ്രവർത്തനങ്ങളെ ഇത് ബാധിച്ചിട്ടില്ല. എന്നാൽ തൊഴിലാളികളുടെ അഭാവമുള്ളതായി കോൺട്രാക്ടർമാരുടെ ഏജൻസിയും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് നൽകുന്ന വിവരം. അസം, ജാർഖണ്ഡ്, പശ്ചിമബംഗാൾ, ബിഹാർ, ഉത്തർപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിൽ നിന്നായി 25 ലക്ഷം അന്യ സംസ്ഥാന തൊഴിലാളികളാണ് കേരളത്തിലുള്ളത്.

കേരളം, മഹാരാഷ്ട്ര എന്നീ കൊറോണ ബാധിത സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചുവരുന്നവരുടെ ഡാറ്റാ ബേസ് തയ്യാറാക്കാനാണ് പശ്ചിമബംഗാൾ സർക്കാർ ഒരുങ്ങുന്നത്. മുർഷിദാബാദ്, ബീർഭം, മാൽഡ, ഈസ്റ്റ് ബുർദാൻ, നാദിയ എന്നീ ജില്ലകളിൽ നിന്നായി നിരവധി പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് തൊഴിൽ തേടി പോയിട്ടുള്ളത്. ഈ സാഹചര്യത്തിൽ തിരിച്ചെത്തിയവരുടെ വിവരങ്ങൾ ശേഖരിക്കാൻ വീടുകൾ തോറും കയറിയിറങ്ങാനാണ് ആരോഗ്യവകുപ്പ് ജീവനക്കാർക്കും പോലീസിനും ലഭിച്ചിട്ടുള്ള നിർദേശം.

കേരളം ഉൾപ്പെടെയുള്ള കൊറോണ ബാധിത സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന നിരവധി പേരുടെ വിവരങ്ങളാണ് സർക്കാർ ഇതിനകം ശേഖരിച്ചിട്ടുള്ളത്. ഇവരുമായി സംസാരിച്ച് ഗ്രാമത്തിലെത്തുന്നതിന് മുമ്പ് പരിശോധനക്ക് ഹാജരാക്കുകയാണ് ലക്ഷ്യം. ഇതിന് പുറമേ കുടുംബാംഗങ്ങളെയും പരിശോധനക്കായി എത്തിക്കും. രഹസ്യമായി ഇത്തരത്തിൽ നിരവധി പേർ എത്തുന്നുവെന്ന വിവരത്തെ തുടർന്നാണ് അധികൃതർ നടപടികൾ ശക്തമാക്കുന്നത്. ഇതിനായി ബുധ്വാൻ റെയിൽ വേ സ്റ്റേഷനിൽ പരിശോധനാ ക്യാമ്പുകൾ ആരംഭിച്ചിരുന്നു. അതിന് പുറമേ ഹൌറ, സീൽദാ എന്നീ സ്റ്റേഷനുകളിൽ കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്നെത്തുന്നവരുടെ പട്ടികയും അധികൃതർ തയ്യാറാക്കും.

English summary
Migrant workers leave in groups from Coronavirus hit Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X