കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പായിപ്പാട് പ്രതിഷേധം; കരാറുകാര്‍ക്കെതിരെ നടപടി, ലേക്ക്ഡൗണ്‍ കഴിഞ്ഞാല്‍ പോകാമെന്ന് മന്ത്രി

  • By Desk
Google Oneindia Malayalam News

കൊച്ചി: കോട്ടയം പായിപ്പാട് അതിഥി തൊഴിലാളികള്‍ നാട്ടില്‍ പോകണമെന്നാവശ്യപ്പെട്ട്് നടുറോഡില്‍ പ്രതിഷേധം സംഘടിപ്പിച്ച സംഭവത്തില്‍ കരാറുകാര്‍ക്കെതിരെ നടപടിയുണ്ടായേക്കും. മന്ത്രി വിഎസ് സുനില്‍ കുമാര്‍ ഇത് സംബന്ധിച്ച സൂചന നല്‍കി. ലോക്ക് ഡൗണ്‍ ലംഘിച്ച് സമരം നടത്തുന്ന സംഭവങ്ങളുണ്ടായാല്‍ കരാറുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ലോക്ക് ഡൗണ്‍ കഴിഞ്ഞാല്‍ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോകാന്‍ സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.

S

അതിഥി തൊഴിലാളികള്‍ക്ക് എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ നാട്ടിലേക്ക് അയക്കാന്‍ പറ്റില്ല. വിവിധ സംസ്ഥാനങ്ങൡ നിന്ന് അതിഥി തൊഴിലാളികളുടെ അവസ്ഥ ചോദിച്ച് ഫോണ്‍ വിളി വരുന്നുണ്ട്. ഇവിടെ തൊഴിലാളികള്‍ സുരക്ഷിതരാണ് എന്ന് മറുപടി കൊടുത്തിട്ടുണ്ട്. തൊഴിലാളികള്‍ താമസ സ്ഥലം വിട്ട് പുറത്തുപോയാല്‍ ഉത്തരവാദികള്‍ കരാറുകാരായിരിക്കും. കരാറുകാര്‍ക്കെതിരെ അപ്പോള്‍ നടപടിയുണ്ടാകും. തൊഴിലാൡകള്‍ക്ക് വേണ്ട സൗകര്യം ചെയ്തുകൊടുക്കേണ്ടത് കരാറുകാരാണ്. അവര്‍ ചെയ്തില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടും. 46000ത്തോളം അതിഥി തൊഴിലാളികള്‍ ഉണ്ടെന്നാണ് കണക്ക്. അടുത്തിടെ നടത്തിയ കണക്കെടുപ്പില്‍ 8000ത്തോളം പേര്‍ അധികമുണ്ടെന്ന് കണ്ടെത്തിയിരുന്നു. എറണാകുളം ജില്ലയിലെ അതിഥി തൊഴിലാളികളുടെ കണക്ക് എടുക്കും. അതിനുവേണ്ടി ടീമിനെ നിയോഗിച്ചുകഴിഞ്ഞുവെന്നും മന്ത്രി സുനില്‍ കുമാര്‍ പറഞ്ഞു.

ജില്ലാ ഭരണകൂടത്തെ ഞെട്ടിച്ചാണ് ചങ്ങനാശ്ശേരിക്കടുത്ത പായിപ്പാട് നടുറോഡില്‍ പ്രതിഷേധം അരങ്ങേറിയത്. 3500ഓളം തൊഴിലാളികളാണ് ലോക്ക് ഡൗണ്‍ ലംഘിച്ച് സമരം നടത്തിയത്. നാട്ടിലേക്ക് പോകണമെന്നാണ് പ്രധാന ആവശ്യം. മതിയായ ഭക്ഷണം കിട്ടുന്നില്ലെന്നും അവര്‍ പറയുന്നു. എന്നാല്‍ ഈ ആരോപണം കളക്ടര്‍ സുധീര്‍ ബാബു തള്ളി. മതിയായ ഭക്ഷ്യവസ്തുക്കള്‍ ഇവരുടെ താമസസ്ഥലത്തുണ്ടെന്ന് നേരത്തെ ഉറപ്പാക്കിയിരുന്നുവെന്ന് കളക്ടര്‍ പറഞ്ഞു.

സിനിമാ താരം മുനിയമ്മ അന്തരിച്ചു; വിട പറഞ്ഞത് പോക്കിരിരാജയിലെ അത്തസിനിമാ താരം മുനിയമ്മ അന്തരിച്ചു; വിട പറഞ്ഞത് പോക്കിരിരാജയിലെ അത്ത

ശനിയാഴ്ച വരെ ഇവര്‍ നാട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടിരുന്നില്ല. എന്നാല്‍ ദില്ലിയിലും മറ്റും തൊഴിലാളികളെ വാഹനത്തില്‍ നാട്ടിലേക്ക് എത്തിക്കുന്നതിന്റെ വീഡിയോ കണ്ടതാകാം പുതിയ പ്രതിഷേധത്തിന് കാരണമെന്ന് കരുതുന്നു. വല്ല സമ്മര്‍ദ്ദവും സമരത്തിന് പിന്നിലുണ്ടോ എന്ന് പരിശോധിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ഇപ്പോള്‍ നാട്ടിലേക്ക് അയക്കാന്‍ സാധിക്കില്ല. എല്ലാ സൗകര്യവും താമസസ്ഥലത്ത് ഒരുക്കുമെന്നും കളക്ടര്‍ പറഞ്ഞു. പകല്‍ പതിനൊന്ന് മണിക്ക് തുടങ്ങിയ പ്രതിഷേധം അവസാനിച്ചിട്ടുണ്ട്. തൊഴിലാളികള്‍ കൂട്ടത്തോടെ നടുറോഡില്‍ കുത്തിയിരുന്നത് ആരോഗ്യ പ്രവര്‍ത്തകരെയും ആശങ്കയിലാഴ്ത്തി.

English summary
Migrant Workers Protest at Payippadu; Minister VS Sunil Kumar Response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X