മിലന് ഇഷ്ടം പിണറായിയെ പോലെ പ്രസംഗിക്കാന്‍; ബിജെപി പരിപാടിയില്‍ പങ്കെടുത്തതില്‍ തെറ്റില്ലെന്നും അമ്മ
തിരുവനന്തപുരം: മുതിര്‍ന്ന് സിപിഎം നേതാവായ എംഎം ലോറന്‍സിന്റെ കൊച്ചുമകനായ മിലന് ലോറന്‍സ് ബിജെപി പരിപാടിയില്‍ പങ്കെടുത്തത് ആരുടേയും നിര്‍ബന്ധത്തിന് വഴങ്ങിയല്ലെന്ന് മാതാവ് ആശ. ശബരിമല അയ്യപ്പന്റെ വലിയ ഭക്തരാണ് താനും മകനും. ഇപ്പോള്‍ ശബരിമലയില്‍ നടക്കുന്ന വിവാദങ്ങളില്‍ അവന് വലിയ എതിര്‍പ്പുണ്ട്.
3000 കോടിയുടെ പ്രതിമ; മൂക്കിന് താഴെ ഉയരുന്നത് മാലിന്യങ്ങളുടെ കുത്തബ് മിനാര്‍, ഉയരം 65 മീറ്റര്‍
അപ്പോഴാണ് ബിജെപി സംസ്ഥാന അദ്ധക്ഷ്യനായ പിഎസ് ശ്രീധരന്‍പിള്ള പ്രതിഷേധ പരിപാടിയെക്കുറിച്ച് അവനോട് പറയുന്നത്. പരിപാടയില്‍ അവന് പങ്കെടുക്കുന്നതില്‍ എന്താണ് തെറ്റ്. എന്നോട് ചോദിച്ചിട്ടാണ് അവന് പരിപാടിയില്‍ പങ്കെടുത്തതെന്നും മിലന്റെ മാതാവ് ആശ വ്യക്തമാക്കി.
സിപിഎമ്മുമായി അകലംപാലിക്കണമെന്ന് ഡിവൈഎഫ്ഐക്ക് മുഹമ്മദ് റിയാസിന്റെ നിര്‍ദ്ദേശം

ഇതിന് മുമ്പ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടിയിലും അവന് പങ്കെടുത്തിട്ടില്ല. ഉമ്മന്‍ചാണ്ടിയോടൊപ്പം നില്ക്കുന്ന ചിത്രമാണ് അവന്റെ ഫേസ്ബുക്കിലെ പ്രൊഫൈല്‍ പികച്ചര്‍, മുഖ്യമന്ത്രി പിണറായി വിജയനെ പോലെ പ്രസംഗിക്കണമെന്ന് അവന് പലവട്ടം എന്നോട് പറഞ്ഞിട്ടുണ്ടെന്നും ആശ വ്യക്തമാക്കുന്നു.