Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോടും മലപ്പുറത്തും നേരിയ ഭൂചലനം

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ പലയിടങ്ങളിലായും മലപ്പുറത്തും നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 10.05നും 10.10നും ഇടയിലാണ് വലിയ ഒരു മുഴക്കത്തോടെ ഭൂചലനം അുഭവപ്പെട്ടത്.

നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വലിയ ശബ്ദത്തോടൊപ്പം വീടുകളില്‍ കസേരകളും ടിവി സ്റ്റാന്റുകളും ഉള്‍പ്പടെയുള്ളവയ്ക്ക് ഇളക്കം സംഭവിച്ചതോടെ മിക്ക വീടുകളില്‍ നിന്നും ആളുകള്‍ പുറത്തേക്കോടി.

Kozhikkode

കോഴിക്കോട് ബേപ്പൂര്‍, പയ്യാനക്കല്‍ ഭാഗങ്ങളിലാണ് ഭൂചലനം അുഭവപ്പെട്ടത്. മലപ്പുറം ജില്ലയില്‍ പരപ്പനങ്ങാടി, വള്ളിക്കുന്ന് എന്നീ സ്ഥലങ്ങളിലും ഭുചലനം അനുഭവപ്പെടുകയുണ്ടായി.

ആളപയാമോ നാശനഷ്ടമോ ഒന്നും റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും കടലില്‍ ചലനം അനുഭവപ്പെട്ടതിനാല്‍ മത്സ്യബന്ധനത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+