കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രമസമാധാനപാലന ചരിത്രത്തിലെ നാഴികകല്ല്; പുതിയ 25 പൊലീസ് സബ്ഡിവിഷനുകള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍വന്ന 25 പുതിയ പോലീസ് സബ്ഡിവിഷനുകള്‍ ക്രമസമാധാനപാലന ചരിത്രത്തിലെ നാഴികകല്ലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പുതിയ സബ്ഡിവിഷനുകളുടെയും വിവിധ പോലീസ് സ്റ്റേഷനുകള്‍ക്കും ഓഫീസുകള്‍ക്കുമായി പണിതീര്‍ത്ത കെട്ടിടങ്ങളുടെയും ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

kerala

പുതിയ സബ്ഡിവിഷനുകള്‍ നിലവില്‍ വരുന്നതോടെ ഓരോ സബ്ഡിവിഷനും കീഴിലുളള പോലീസ് സ്റ്റേഷനുകളുടെ എണ്ണം കുറയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതോടെ ഡിവൈ.എസ്.പി തലത്തിലുളള ഏകോപനവും നിരീക്ഷണവും വര്‍ദ്ധിക്കും. ഇത് ഫലപ്രദമായ പോലീസിംഗിന് വഴിതെളിക്കും. കൂടാതെ ഇന്‍സ്‌പെക്ടര്‍ തസ്തികയിലുളള 25 പേര്‍ക്ക് ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്യും.

കാട്ടാക്കട, വര്‍ക്കല, ശാസ്താംകോട്ട, കോന്നി, റാന്നി, അമ്പലപ്പുഴ, ഇടുക്കി, പീരുമേട്, എറണാകുളം സെന്‍ട്രല്‍, മുനമ്പം, പുത്തന്‍കുരിശ്, ഒല്ലൂര്‍, കൊടുങ്ങല്ലൂര്‍, ചിറ്റൂര്‍, മണ്ണാര്‍ക്കാട്, കൊണ്ടോട്ടി, നിലമ്പൂര്‍, താനൂര്‍, ഫറൂഖ്, പേരാമ്പ്ര, സുല്‍ത്താന്‍ബത്തേരി, കൂത്തുപറമ്പ്, പേരാവൂര്‍, പയ്യന്നൂര്‍, ബേക്കല്‍ എന്നിവയാണ് ഇന്ന് പുതുതായി നിലിവില്‍വന്ന പോലീസ് സബ് ഡിവിഷനുകള്‍.

ഡികെ ശിവകുമാറിന്റെ മകളുടെ വിവാഹ ചിത്രങ്ങള്‍

കൊല്ലം റൂറലില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിച്ച ചിതറ പോലീസ് സ്റ്റേഷന്‍, കോട്ടയം ജില്ലയിലെ രാമപുരം, കാഞ്ഞിരപ്പളളി, കോഴിക്കോട് റൂറലിലെ തൊട്ടില്‍പ്പാലം, വടകര, കുറ്റ്യാടി, കണ്ണൂര്‍ റൂറലിലെ പയ്യാവൂര്‍ എന്നീ പോലീസ് സ്റ്റേഷന്‍ കെട്ടിടങ്ങള്‍, പത്തനംതിട്ടയിലെ ജില്ലാ പോലീസ് പരിശീലന കേന്ദ്രം, തിരുവനന്തപുരം റൂറല്‍, മലപ്പുറം താനൂരിലെ പോലീസ് കണ്‍ട്രോള്‍ റൂം, തൃശൂര്‍ സിറ്റിയിലെ കമാന്റ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ എന്നിവയാണ് ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. കോഴിക്കോട് സിറ്റിയിലെ ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നേഷന്‍ ക്യാമറാ സിസ്റ്റം, സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിനായി അരീക്കോട് നിര്‍മ്മിച്ച സ്മാര്‍ട്ട് ക്ലാസ് റൂം, ക്ലാരി ആര്‍.ആര്‍.ആര്‍.എഫ് ക്യാമ്പില്‍ അധ്യാപകര്‍ക്കായി നിര്‍മ്മിച്ച താമസ സ്ഥലം, കോഴിക്കോട് സിറ്റിയിലെ സെയ്ഫ് ഹൗസ്, കോഴിക്കോട് റൂറലില്‍ വളയത്ത് നിര്‍മ്മിച്ച പോലീസ് ബാരക്കുകള്‍, അങ്കമാലി പോലീസ് സ്റ്റേഷനിലെ ശിശുസൗഹൃദ കേന്ദ്രം എന്നിവയും ഇന്ന് പ്രവര്‍ത്തനക്ഷമമായി.

സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ഓണ്‍ലൈന്‍ ചടങ്ങില്‍ പങ്കെടുത്തു. അതത് കേന്ദ്രങ്ങളില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരും എം.എല്‍.എമാരും എം.പിമാരും മറ്റ് ജനപ്രതിനിധികളും സംബന്ധിച്ചു.

നാടൻ സുന്ദരിയായി വർഷ ബൊല്ലമ- ചിത്രങ്ങൾ കാണാം

English summary
milestone in the history of law and order; The Chief Minister inaugurated 25 new police subdivisions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X