Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്താനെതിരായ സൈനിക നീക്കം: എല്ലാ വശങ്ങളും പരിശോധിച്ച് മാത്രമേ നീങ്ങാവു എന്ന് സിപിഎം; കാരണം ഇതാണ്

തിരുവനന്തപുരം: പാകിസ്താനെതിരായ ഇന്ത്യയുടെ സൈനിക നീക്കം വളരെ കരുതലോടെ വേണമെന്ന് സി പി എം അഭിപ്രായമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വളരെ അസ്ഥിരമായ രാഷ്ട്രീയ കാലാവസ്ഥയാണ് ഇപ്പോൾ പാകിസ്ഥാനിലുള്ളത്. ആ രാജ്യം സാമ്പത്തികമായി തകർന്നിരിക്കുകയാണ്. സാമൂഹ്യ സംഘർഷങ്ങളും രൂക്ഷമാണ്. പാകിസ്ഥാൻ സൈന്യത്തിനുള്ള ജനപ്രീതി അങ്ങേയറ്റം ഇടിഞ്ഞിട്ടുമുണ്ട്. ഈ ഘട്ടത്തിൽ ന്യൂഡൽഹി സ്വീകരിക്കുന്ന ഏതൊരു സൈനിക നടപടിയും പാക്‌ സൈന്യത്തിന് കരുത്ത് പകരുന്നതായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യക്കെതിരെ നിഴൽയുദ്ധം തുടരുന്ന പാകിസ്ഥാൻ സുരക്ഷാ സംവിധാനങ്ങൾക്ക് അത് തുടരാനുള്ള ന്യായീകരണവുമാകും. അതിനാൽ എല്ലാ വശങ്ങളും പരിശോധിച്ച് മാത്രമേ സൈനിക നടപടിയിലേക്ക് നീങ്ങാവൂ എന്നാണ് സിപിഐ എമ്മിന്റെ അഭിപ്രായം. ഭീകരവാദത്തിനെതിരെ ജനങ്ങളെ അണിനിരത്താൻ പറ്റിയ അനുകൂല സാഹചര്യം ഇന്ന് കശ്‌മീരിലുണ്ട്. ജനങ്ങൾ ഭീകരവാദത്തിനെതിരെ പരസ്യമായി രംഗത്തു വരുന്നുമുണ്ട്. പ്രാദേശിക ഭരണം സൈനികവൽക്കരിക്കപ്പെട്ടതും തുടർച്ചയായ പൗരാവകാശ നിഷേധവും അടിച്ചമർത്തലുമാണ് ഭീകരവാദത്തിനെതിരെ ജനങ്ങളെ അണിനിരത്തുന്നതിന് തടസ്സം സൃഷ്ടിക്കുന്നത്.

mv-govindan

അതിനാൽ ജനങ്ങളെ പൊതുധാരയിൽനിന്ന്‌ അകറ്റുന്ന നടപടികൾ ഉണ്ടാകരുത്. സംസ്ഥാനപദവി പുനഃസ്ഥാപിച്ച് രാഷ്ട്രീയ പ്രക്രിയയിൽ ജനങ്ങളുടെ പങ്കാളിത്തം വർധിപ്പിച്ച് ഭീകരവാദത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കാനുള്ള നടപടികളാണ് കേന്ദ്രം ആലോചിക്കേണ്ടതെന്നും എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടുന്നു.

സൈനിക നടപടിയെക്കുറിച്ച് മാത്രമല്ല, നയതന്ത്രപരവും സാമ്പത്തികവുമായ നടപടികളെക്കുറിച്ചും സർക്കാർ തീരുമാനങ്ങൾ കൈക്കൊള്ളണം. ഭീകരവാദ വിഷയത്തിൽ ലോകരാഷ്ട്രങ്ങളിൽ പാകിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള നടപടികളും പാക്‌ പൗരന്മാർക്കുള്ള വിസ റദ്ദ്‌ ചെയ്യാനുള്ള നടപടികളും മിഷനുകളിൽ സ്റ്റാഫിനെ കുറയ്‌ക്കാനുള്ള നടപടികളും ഇതിനകം സ്വീകരിച്ചിട്ടുണ്ട്. 1960ൽ ഒപ്പിട്ട സിന്ധു നദീജല കരാർ മരവിപ്പിച്ച് നിർത്തുമെന്നും ഇന്ത്യ സർക്കാർ പ്രഖ്യാപിക്കുകയുണ്ടായി.

പഹൽഗാം ഭീകരാക്രമണത്തിന് പാകിസ്ഥാൻ പിന്തുണ നൽകിയതിനുള്ള തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞാൽ പാകിസ്ഥാനെ ലോക രാഷ്ട്രങ്ങളിൽനിന്ന്‌ കൂടുതൽ ഒറ്റപ്പെടുത്താൻ അത് സഹായിക്കും. അതോടൊപ്പം ഭീകരവാദികൾക്ക് പാകിസ്ഥാൻ നൽകുന്ന സാമ്പത്തിക സ്രോതസ്സുകൾ തടയാൻ അന്താരാഷ്ട്ര ഏജൻസികളെ സമീപിക്കാനും കഴിയും. പഹൽഗാം ഭീകരാക്രമണത്തെ യുഎൻ രക്ഷാസമിതി ഇതിനകം അപലപിക്കാൻ തയ്യാറായിട്ടുമുണ്ട്.

ഭീകരവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമ്പോഴും ഈ ഐക്യത്തെ തകർക്കാൻ ചില ശക്തികൾ നടത്തുന്ന ശ്രമം അപലപനീയമാണ്. സാമൂഹ്യമാധ്യമങ്ങളിൽ മുസ്ലിങ്ങൾക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന് ഉദാഹരണമാണ്. ഹിമാചൽപ്രദേശിലും ഉത്തരാഖണ്ഡിലും യുപിയിലും മറ്റും പഠിക്കുകയും കച്ചവടം നടത്തുകയും ചെയ്യുന്ന കശ്‌മീരികൾക്കുനേരെ നടക്കുന്ന ആക്രമണവും അവരോട് അവിടം വിടാൻ നിർബന്ധിക്കുകയും ചെയ്യുന്ന നടപടി ഭീകരവാദത്തിനെതിരായ ഐക്യത്തെ തകർക്കുന്നതാണ്.

പഹൽഗാമിന് പ്രതികാരമായി ആഗ്രയിൽ മുസ്ലിം യുവാവിനെ ഗോരക്ഷകർ വധിച്ചതും ഇതേ ഫലമാണ് ഉളവാക്കുക. ഇന്ത്യക്കാരെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കുകയെന്ന ഭീകരവാദികളുടെ ലക്ഷ്യമാണ് ഇത്തരം നടപടികളിലൂടെ നിറവേറ്റപ്പെടുകയെന്ന് ഈ ചെയ്തികളിൽ ഏർപ്പെടുന്നവർ ചിന്തിക്കണം. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ മകൾ ആരതി ശരത് ദുർഘട നിമിഷത്തിൽ തന്നെ സഹായിച്ച മുസാഫിർ, സമീർ എന്നീ കശ്‌മീരി ഡ്രൈവർമാർ സഹോദരന്മാരാണ് എന്നു പറഞ്ഞതിനെതിരെ വൻ സൈബർ ആക്രമണമാണ് നടന്നത്.

ഐക്യത്തെ തകർക്കുന്ന നടപടിയാണിത്. അതിനാൽ കേരളം ആരതിയുടെ കൂടെയാണെന്ന് പ്രഖ്യാപിക്കാൻ മുഖ്യമന്ത്രിയും ഞാനും ധനമന്ത്രിയും മറ്റും എറണാകുളത്തെ അവരുടെ വീട്ടിലെത്തി പിന്തുണ പ്രഖ്യാപിക്കുകയുണ്ടായി. ജനങ്ങളുടെ ഐക്യത്തിലൂടെയും മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ചും മാത്രമേ ഭീകരവാദത്തെ ചെറുക്കാനാകൂ. അതിനുള്ള ശ്രമങ്ങളാണ് ഇപ്പോൾ വേണ്ടതെന്നും സി പി എം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+