കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാല് ഉല്‍പാദനത്തില്‍ സ്വയം പര്യപ്ത നേടും ; മന്ത്രി കെ കെ രാജു

  • By Desk
Google Oneindia Malayalam News

അടിമാലി:പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് തണലാകുന്ന ബൃഹദ് പദ്ധതിക്കാണ് മില്‍മ എറണാകുളം മേഖലാ യൂണിയന്‍ അടിമാലി മച്ചിപ്ലാവില്‍ തുടക്കമിട്ടത്. ക്ഷീരമേഖലയിലൂടെ പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താനാകുമെന്ന പ്രതീക്ഷയാണ് മില്‍മയുടെ പുതിയ പദ്ധതിക്ക് പിന്നില്‍.ക്ഷീരവകുപ്പ് മന്ത്രി കെ രാജു പശുവിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.ഈ ഡിസംബര്‍ മാസമാകുമ്പോഴേക്കും പാലിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തത നേടുകയെന്നത് സര്‍ക്കാരിന്റെ ലക്ഷ്യമാണെന്ന്് പറഞ്ഞ മന്ത്രി വരുന്ന ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇറച്ചിയുടെ കാര്യത്തിലും മുട്ടയുടെ കാര്യത്തിലും സ്വയം പര്യാപ്തത നേടുകയെന്നുള്ള ലക്ഷ്യം വച്ചാണ് കേരളത്തിലെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നിരവധി ക്ഷേമപദ്ധതികള്‍ പുതിയതായി നടപ്പിലാക്കുമെന്നും അറിയിച്ചു.

അടിമാലി ഗ്രാമപഞ്ചായത്തിലെ മച്ചിപ്ലാവ്, ചാറ്റുപാറ,തുമ്പിപ്പാറക്കുടി,ചൂരക്കട്ടന്‍ തുടങ്ങിയ ആദിവാസി മേഖലകളിലെ 50 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ ഭാഗമായി രണ്ട് കറവപ്പശുക്കളെ വീതം വിതരണം ചെയ്യുന്നത്.പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന ഓരോ ഉപഭോക്താവിനും 45000 രൂപ വിലയുള്ള രണ്ട് പശുക്കള്‍ക്ക് പുറമേ തൊഴുത്ത് നിര്‍മ്മിക്കുന്നതിനായുള്ള 45000 രൂപയും സൗജന്യ കാലിത്തീറ്റ പാല്‍പാത്രങ്ങള്‍ തൊഴുത്തില്‍ വിരിക്കുന്നതിനുള്ള റബ്ബര്‍മാറ്റ് തുടങ്ങിയവയും നല്‍കും.കോളനിയില്‍ നിന്നുള്ള പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട ഒരു യുവാവിന് ക്രിത്രിമ ബീജസങ്കലനത്തിനുള്ള പരിശീലനവും രണ്ട് പേര്‍ക്ക് പാല്‍സംഭരണവുമായി ബന്ധപ്പെട്ട് തൊഴിലും മില്‍മ മുമ്പോട്ട് വയ്ക്കുന്നുണ്ട്.

milma

ഓരോ ഗുണഭോക്താവിനും തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയില്‍ പ്രതിദിനം 200 രൂപ വീതം 180 ദിവസത്തെ അലവന്‍സും അനുവദിക്കും.പട്ട'ികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കുള്ള ഉപജീവനോപാധിയെന്ന നിലയിലാണ് പട്ടിക വര്‍ഗ്ഗവികസന വകുപ്പിന്റെ സഹകരണത്തോടെ മില്‍മ പദ്ധതി ആവീക്ഷക്കരിച്ചിട്ടുള്ളത്.അടിമാലിയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിതാ മുനിസ്വാമി, മില്‍മ മുന്‍ ചെയര്‍മാന്‍ പി എസ് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Milk production will be self-sustainable; Minister KK Raju
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X