കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മില്‍മയ്ക്ക് ഒപ്പം കേരള പൊലീസും: ജാനകിക്കും നവീനും ഒറ്റക്കെട്ടായി പിന്തുണ നല്‍കി കേരളം

Google Oneindia Malayalam News

തിരുവനന്തപുരം: 'റാസ്പുടിന്‍' ഗാനത്തിന് മനോഹരമായ ചുവടുകള്‍ വെച്ച് വൈറലാവുകയും ഒടുവില്‍ സംഘപരിവാര്‍ അനുകൂലികളുടെ വിദ്വേഷ പ്രചാരണത്തിന് ഇരകളാവുകയും ചെയ്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കേരള ഒന്നടങ്കം വലിയ പിന്തുണയാണ് നല്‍കികൊണ്ടിരിക്കുന്നത്. ഗാനത്തിന് ചുവടുവെച്ച തൃശൂർ മെഡിക്കൽ കോളജിലെ വിദ്യാർഥികളായ ജാനകിക്കും നവീനുമെതിരെ മാതാപിതാക്കളുടെ പേര് തിരഞ്ഞ് അതില്‍ മതംകലര്‍ത്തിയായിരുന്നു സംഘപരിവാര്‍ കേന്ദ്രങ്ങളുടെ വിദ്വേഷ പ്രചാരണം. എന്നാല്‍ ഇതിനെതിരെ കേരള ഒറ്റക്കെട്ടായി നിന്ന് പ്രതിരോധം തീര്‍ക്കുകയായിരുന്നു. ഒരു വിദ്വേഷ പ്രചാരണത്തിനും കീഴടങ്ങില്ലെന്ന് വ്യക്തമാക്കി നവീനും ജാനകിയും വീണ്ടും നൃത്തച്ചുവടുകളുമായി എത്തിയതോടെ അവര്‍ക്ക് പിന്തുണ നല്‍കി മറ്റ് അനേകം പേരും നൃത്തങ്ങളുമായി രംഗത്ത് എത്തി.

കേരള പൊലീസ്, മില്‍മ തുടങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങളും ഇരുവര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്ത് എത്തിയവരുടെ നിരയിലുണ്ട്. ഫേസ്ബുക് പേജിലാണ് ഇരുവരുടെയും കാരിക്കേച്ചർ പങ്കുവെച്ച് മിൽമ ഐക്യദാർഢ്യം പ്രകടിപ്പിച്ചത്. ഇരുവരോടും ഡാൻസ് തുടരൂവെന്നും മിൽമ പറയുന്നു. 'ഹൃദയങ്ങളിൽ തീ നിറയ്ക്കുമ്പോൾ ഉള്ളു തണുപ്പിക്കാൻ മിൽമ' എന്നാണ് കാരിക്കേച്ചറിനൊപ്പം മില്‍മ കുറിച്ച. ഫേസ്ബുക്കില്‍ മികച്ച പിന്തുണയാണ് മില്‍മയുടെ ഈ കാരക്കേച്ചറിന് ലഭിച്ചത്.

പശ്ചിമബംഗാളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു, ചിത്രങ്ങൾ കാണാം

 milm

ഇതിനോടകം ഏഴായിരത്തിലേറെ റിയാക്ഷന്‍ ലഭിച്ച പോസ്റ്റിന് 1300 ഓളം ഷെയറും ലഭിച്ചു. ഇതിന് പിന്നാലെയാണ് ട്രോള്‍ പോസ്റ്റിലൂടെ ഇരുവര്‍ക്കും പിന്തുണ നല്‍കി കേരള പോലീസും രംഗത്ത് എത്തിയത്. വിദ്വേഷ പ്രചാരണത്തിനെതിരെ മലയാളികള്‍ ഒറ്റക്കെട്ടെന്ന് വ്യക്തമാക്കുന്ന ട്രോളായിരുന്നു കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത്. 49000 പേരാണ് ഇതിനോടം ഈ ട്രോളിനോട് പ്രതികരിച്ചത്. 2700 ലേറെ ഷെയറും ലഭിച്ചു.

ഹോട്ട് ലുക്കിൽ അർച്ചന അച്ചൂസ്, ചിത്രങ്ങൾ കാണാം

English summary
Milma and Kerala Police supported Janaki and Naveen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X