ത്രിവര്‍ണത്തില്‍ തിളങ്ങാൻ മില്‍മയും, നാളെ മുതല്‍ പാല്‍ കവറുകളില്‍ ദേശീയ പതാക
രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ വാര്‍ഷികത്തില്‍ പങ്കുചേര്‍ന്ന് മില്‍മയും. ത്രിവര്‍ണ പതാകയുള്ള കവറുകളായിരിക്കും മില്‍മ നാളെ മുതല്‍ പുറത്തിറക്കുക. സംസ്ഥാനത്തെ മില്‍മയുടെ 525 മില്ലി ഹോമോജ്‌നൈസ്ഡ് ടോണ്‍ഡ് മില്‍ക്കിന്റെ കവറിലാണ് ത്രിവര്‍ണ പതാക ആലേഖനം ചെയ്യുന്നത്. 13ാം തിയതി മുതല്‍ 16 വരെ പുറത്തിറങ്ങുന്ന പാലിന്റെ കവറുകള്‍ പതാകയും ത്രിവര്‍ണവും പതിച്ചവയായിരിക്കും.
ഓണക്കാലത്തെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള പാൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിക്കാനുള്ള നീക്കം ആരംഭിച്ചതായി മിൽമ ചെയർമാൻ കെ.എസ് മണി. ഇതുമായി ബന്ധപ്പെട്ട് കർണാടക മിൽക്ക് ഫെഡറേഷൻ ചെയർമാനുമായി ചർച്ച നടത്തി. കേരളത്തിലെ ജനങ്ങൾ ഏറ്റവും കൂടുതൽ പാലും പാലുത്പന്നങ്ങളും ഉപയോഗിക്കുന്ന സമയമാണ് ഓണക്കാലം.

ഓണക്കാലത്തെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള പാൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിക്കാനുള്ള നീക്കം ആരംഭിച്ചതായി മിൽമ ചെയർമാൻ കെ.എസ് മണി. ഇതുമായി ബന്ധപ്പെട്ട് കർണാടക മിൽക്ക് ഫെഡറേഷൻ ചെയർമാനുമായി ചർച്ച നടത്തി. കേരളത്തിലെ ജനങ്ങൾ ഏറ്റവും കൂടുതൽ പാലും പാലുത്പന്നങ്ങളും ഉപയോഗിക്കുന്ന സമയമാണ് ഓണക്കാലം.

അതേസമയം രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വന്തന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ പോസ്റ്റൽ വകുപ്പ് 10 ദിവസത്തിനിടെ ഒരുകോടിയിലധികം പതാകകൾ വിറ്റു. തപാൽ വകുപ്പ് രാജ്യത്തെ എല്ലാ പൗരന്മാരെയും ഹർ ഖർ തിരങ്ക പരിപാടിയുടെ ഭാഗമാക്കിയെന്നും 10 ദിവസത്തിനുള്ളിൽ ഒരു കോടിയിലധികം ദേശീയ പതാകകൾ പോസ്റ്റ് ഓഫിസുകളിലൂടെ നേരിട്ടും ഓൺലൈനിലൂടെയും വിൽപന നടത്തിയെന്നും തപാൽ വകുപ്പ് പത്രക്കുറിപ്പിൽ അറിയിച്ചു.ഒന്നര ലക്ഷം പോസ്റ്റ് ഓഫിസ് ശൃംഖലകളാണ് രാജ്യത്തുള്ളത്.

ഓഗസ്റ്റ് ഒന്നു മുതൽ തന്നെ ഇപോസ്റ്റ് ഓഫിസ് പോർട്ടൽ വഴിയുള്ള ദേശീയ പതാക വിൽപന തുടങ്ങിയിരുന്നു. ഓൺലൈനിൽ ഓർഡൽ നൽകുന്നവർക്ക് സൗജന്യമായി പതാകകൾ വീടുകളിൽ എത്തിച്ചുനൽകും.എല്ലാ വീടുകളിലും ഹർ ഖർ തിരങ്ക എന്ന ക്യാംപയിന്‍റെ ഭാഗമായി പോസ്റ്റൽ വകുപ്പ് നേരിട്ടും ഓൺലൈൻ വഴിയും പതാക വാങ്ങുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.25 രൂപയാണ് ഒരു പതാകയുടെ വില.

പ്രധാനമന്ത്രിയുടെ ആഹ്വാനമേറ്റടുത്ത് 50 ലക്ഷം പതാകകളാണ് കുടുംബശ്രീ നിര്‍മ്മിക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷനു കീഴിലുള്ള തയ്യൽ യൂണിറ്റുകളിലെ കുടുംബശ്രീ പ്രവർത്തകരാണ് പതാക തയ്യാറാക്കുന്നത്. സ്‌കൂളുകൾക്കാവശ്യമായ പതാകയുടെ എണ്ണം അധികൃതർ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കും. ഇതോടൊപ്പം വീടുകളിലേക്കാവശ്യമായ പതാകയുടെ എണ്ണവും കൂടി മൊത്തം കണക്കാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്ററെ അറിയിക്കും. ഈ ആവശ്യകത അനുസരിച്ച് തയാറാക്കിയ പതാകകൾ തദ്ദേശ സ്ഥാപനങ്ങൾക്ക് വിതരണം ചെയ്യും

ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി 'ആസാദി കാ അമൃത മഹോത്സവ്' എന്ന പേരിൽ വിപുലമായ പരിപാടികളാണ് കേന്ദ്ര സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്. രാജ്യത്തെ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്താനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം.ഓഗസ്റ്റ് 13നും 15നും ഇടയിൽ വീടുകളിൽ ത്രിവർണ പതാക ഉയർത്തുകയോ പ്രദർശിപ്പിക്കുകയോ ചെയ്യുക. ഇത് ദേശീയ പതാകയുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ആഴത്തിലാക്കും' എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.
കടല്‍ തീരത്ത് ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി മഡോണ സെബാസ്റ്റ്യൻ... കാണാം ചിത്രങ്ങള്‍












Click it and Unblock the Notifications