വനിതാ ദിനത്തില്‍ മില്‍മയ്ക്ക് പറ്റിയ അക്കിടി; പുരുഷന്മാര്ക്കും തുല്യത വേണമെന്ന പോസ്റ്റ്: പിന്‍വലിച്ചു
കൊച്ചി: സമൂഹ മാധ്യമങ്ങളില്‍ ഇന്ന് ഏറെ സജീവമാണ് മില്‍മ. ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട നര്‍മം കലര്‍ന്ന മില്‍മയുടെ പോസ്റ്റുകള്‍ സമൂഹ മാധ്യമത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. വനിതാ ദിനത്തില്‍ വിവാദമായ ആശയ പ്രചാരണവുമായാണ് മില്‍മ രംഗത്തുവന്നത്. സ്ത്രീകള്‍ക്കൊപ്പം തുല്യത പുരുഷന്മാര്ക്കും വേണം ഹാപ്പി വിമന്‍സ് ഡേ എന്നാണ് ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും മില്‍മ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്. എന്നാല്‍ പോസ്റ്റ് ഇതിനകം വലിയ വിവാദമായതോടെ പിന്‍വലിച്ച് തലയൂരി.
'വിമന്‍സ് ഡേ പോസ്റ്റ് ചെയ്തെങ്കില്‍ ഞങ്ങള്‍ മെന്‍സ് ഡേ പോസ്റ്റും ഒഴിവാക്കില്ല. കാരണം സ്ത്രീകള്‍ക്കൊപ്പം തുല്യത പുരുഷന്മാര്ക്കും വേണം. ഹാപ്പി വിമന്‍സ് ഡേ' - ഇങ്ങനെയാണ് മില്‍മയുടെ കാര്‍ഡില്‍ പറയുന്നത്. 'അവകാശങ്ങളിലും സ്വാതന്ത്ര്യത്തിലും സ്ത്രീയേക്കാള്‍ ഒട്ടും താഴെയല്ല പുരുഷന്' എന്ന കുറിപ്പോടെയാണ് മില്‍മയുടെ പോസ്റ്റ്.
വ്യത്യസ്തമായ പ്രതികരണങ്ങളാണ് ഈ പോസ്റ്റിനു ലഭിച്ചത്. വനിതാ ദിനത്തില്‍ പുരുഷന്മാരെ ആകര്‍ഷിക്കാനുള്ള ശ്രമമല്ലേ ഇത് എന്ന് പലരും കമന്റുകളിലൂടെ സംശയം പ്രകടിപ്പിക്കുന്നുണ്ട്. വലിയ പോരാട്ടത്തിലൂടെ വനിതകള്‍ നേടിയെടുത്ത സ്വാതന്ത്ര്യത്തെയും വനിതാ ദിനത്തെയും പരിഹസിക്കുന്ന പോസ്റ്റാണിതെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. നിരവധി പേര് മില്‍മയുടെ പേസ്റ്റിനെ പിന്തുണയ്ക്കുന്നതിനൊപ്പം സ്ത്രീകളെ അധിക്ഷേപിച്ച് കമന്റുകളിട്ടു. സ്ത്രീകള്‍ക്കെതിരേ പരിഹാസം കടുത്തതോടെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.

മാധ്യമപ്രവര്‍ത്തകനായ കെ.എ ഷാജിയുടെ പോസ്റ്റാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം. അദ്ദേഹം കുറിച്ച വരികള്‍ ഇങ്ങനെ - 'ആഗോള വനിതാ ദിനം രൂപപ്പെട്ടതിന് രാഷ്ട്രീയവും സാമൂഹികവും ചരിത്രപരവുമായ കാരണങ്ങളുണ്ട്. അല്ലാതെ ക്ഷീരകര്‍ഷക സമൂഹത്തെ കൊള്ളയടിക്കുന്ന ഉദ്യോഗസ്ഥ-രാഷ്ട്രീയ ദുര്‍ഭൂതങ്ങളുടെ കൂട്ടായ്മയായ മില്‍മ വിചാരിക്കും പോലെ ഇരിക്കട്ടെ അങ്ങനെ ഒരു ദിനം എന്ന് വിചാരിച്ച് രൂപപ്പെടുത്തിയതല്ല. മലയാളികളുടെ ബുദ്ധിയും വിവേചനശേഷിയും കുറഞ്ഞുവരുന്നതിന്റെ സൂചനയാണ് ഈ പ്രതിലോമകരമായ പോസ്റ്റര്‍. മില്‍മയെ നയിക്കുന്ന പത്ത് പൈസയുടെ വിവേചനബുദ്ധിയും നിലപാടും രാഷ്ട്രീയ ബോധ്യവുമില്ലാത്ത സകല പുരോഗനവാദികള്ക്കും പുരട്ചി വണക്കം.
അനുപമ മോഹന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ മില്‍മയെ വിമര്‍ശിക്കുന്നുണ്ട്.
വാല് തലയെ ആട്ടുമ്പോള്‍...
ഒരു ബ്രാന്‍ഡിന്റെ ethos എന്താണ്, അതിന്റെ വില എന്താണ് എന്നൊക്കെ വളരെ ഗൗരവപൂര്‍വ്വം എടുക്കണ്ട തീരുമാനം ആണ്. അതില്‍ പബ്ലിക് റിലേഷന്‍സ് വിഭാഗത്തിന് വലിയ സ്ഥാനമുണ്ട്, അതില്‍ തന്നെ സോഷ്യല്‍ മീഡിയ കമ്മ്യൂണിക്കേഷന്‍ ഇപ്പോഴത്തെ കാലത്ത് വലിയ സ്ഥാനമുണ്ട്. എന്നുവച്ച് ബ്രാന്‍ഡ് എന്തു പറയണം എന്ന് സോഷ്യല്‍ മീഡിയ വിഭാഗം കയറിയങ്ങ് തീരുമാനിക്കരുത്.
വര്‍ഷങ്ങളും പതിറ്റാണ്ടുകളും എടുത്താണ് ഒരു ബ്രാന്‍ഡ് ഉണ്ടാവുന്നത്. ടാറ്റ ഗ്രൂപ്പിന്റെ വിമന്‍സ് ഡേ പോസ്റ്റ് ഈ നിമിഷം വരെ 60 പേര് എന്തോ മാത്രമാണ് ലൈക്ക് ചെയ്തിട്ടുള്ളത്. എന്നുവച്ച് ടാറ്റ എന്ന ബ്രാന്‍ഡിന്റെ വിസിബിലിറ്റിക്കോ അതിന് ഉള്ള വിലയ്ക്കൊ ഒരു കുഴപ്പവും ഉണ്ടായിട്ടില്ല. എന്തു കാണിച്ചും അങ്ങ് വൈറല്‍ ആവാം എന്നുള്ളത് ആവരുത് സ്ട്രാറ്റജി. അതല്ല ഒരു ബ്രാന്‍ഡിന്റെ അന്തസും മൂല്യവും.
മില്‍മയ്ക്ക് കേരളത്തിലും ഇന്ത്യയ്ക്ക് പുറത്തുമുള്ള വിലയും ബഹുമാനവും ആ സ്ഥാപനം പതിറ്റാണ്ടുകള്‍ കൊണ്ട് ഉണ്ടാക്കിയെടുത്തതാണ്. 100 പേര് ഷെയര്‍ ചെയ്യുന്ന ഒരു പോസ്റ്റ് അല്ല അതിന്റെ ആധാരം. Have some sense!
'വനിതാ ദിനത്തിനായി നിങ്ങള്‍ക്ക് എങ്ങനെ തയ്യാറെടുക്കാം' എന്ന കുറിപ്പോടെ മില്‍മ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. അമ്മയ്ക്കും ഭാര്യയ്ക്കും മാത്രമല്ല ബേസിക് ലൈഫ് സ്കില്‍സ് എല്ലാവര്ക്കും അനിവാര്യമാണെന്ന ആശയം പങ്കുവയ്ക്കുന്ന വീഡിയോയും മില്‍മയുടെ ഇന്‍സ്റ്റഗ്രാം പേജിലുണ്ട്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications