കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലിനെയും വരള്‍ച്ച ബാധിക്കും, പാല്‍ വില ഉയര്‍ത്താന്‍ മില്‍മയുടെ നീക്കം

വര്‍ള്‍ച്ച മൂലം ഉല്‍പ്പാദനം കുറഞ്ഞതിനെത്തുടര്‍ന്ന് കേരളത്തില്‍ പാല്‍ വില വര്‍ധിപ്പിക്കാന്‍ മില്‍മയൊരുങ്ങുന്നു

  • By Manu
Google Oneindia Malayalam News

കൊച്ചി: സംസ്ഥാനം കടുത്ത വരള്‍ച്ചയിലേക്കു നീങ്ങവെ മലയാളികള്‍ക്ക് പാല്‍ക്ഷാമവും നേരിടേണ്ടിവരും. ഉല്‍പ്പാദനത്തില്‍ ഗണ്യമായ കുറവുണ്ടായതിനെത്തുടര്‍ന്ന് പാല്‍വില വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് മില്‍മ.
ചൂട് കൂടിയതു മൂലം പച്ചപ്പുല്ലിന് ക്ഷാമം നേരിട്ടത് പാല്‍ ഉല്‍പാദനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.

milma

കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ പ്രതിദിനം 75000 ലിറ്റര്‍ പാലിന്റെ കുറവ് ഉണ്ടായിട്ടുണ്ട്. ഉല്‍പ്പാദനം കുറഞ്ഞെങ്കിലും വില്‍പ്പനയില്‍ വര്‍ധന തന്നെയാണുള്ളത്. ദിവസവും 30000 ലിറ്ററിന്റെ വര്‍ധനയുണ്ടായിട്ടുണ്ടെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

milk

മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള പാല്‍സംഭരണം കുറഞ്ഞതും വിലവര്‍ധനയ്ക്കു കാരണമായിട്ടുണ്ട്. സംസ്ഥാനത്തിനു പുറത്തുനിന്ന് മൂന്നരലക്ഷം ലിറ്റര്‍ പാല്‍ മില്‍മ ഇപ്പോള്‍ വാങ്ങുന്നുണ്ട്. നേരത്തേ ഇതു രണ്ടരലക്ഷമായിരുന്നു. തമിഴ്‌നാട് പാലിന് രണ്ടു രൂപയോളം അധികം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നു മില്‍മ കര്‍ണാടകയില്‍ നിന്നു പാല്‍ വാങ്ങാനുള്ള നീക്കത്തിലാണ്. അവിടെയും അടുത്തിടെ പാലിന് ഒരു രൂപ കൂട്ടിയിരുന്നു.

English summary
Milma in kerala may increase the price of milk. Drought is the reason for price hike says milma.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X