കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മില്‍മ പാലിന് ലിറ്റിന് നാല് രൂപ വര്‍ധിക്കും; കൂടിയ വിലയുടെ 83.75 ശതമാനവും കര്‍ഷകന്

Google Oneindia Malayalam News

തിരുവനന്തപുരം: മില്‍മയുടെ എല്ലാ ഇനം പാലിനും ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കാന്‍ തീരുമാനമായി. ക്ഷീരവകുപ്പ് മന്ത്രി കെ രാജുവിന്‍റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് വിലവര്‍ധിപ്പിക്കാന്‍ തീരുമാനമായത്. വര്‍ധിക്കുന്ന വിലയില്‍ 83.75 ശതമാനവും ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കും. ഇതനുസരിച്ച് 3 രൂപ 35 പൈസ കര്‍ഷകര്‍ക്ക് അധികമായി ലഭിക്കും.

എസ്എഫ്ഐ നേതാവ് വോട്ട് വിഴുങ്ങി; എന്നിട്ടും വിജയിച്ച് കെ എസ് യു, പ്രശ്നം പരിഹരിച്ചത് ബല്‍റാംഎസ്എഫ്ഐ നേതാവ് വോട്ട് വിഴുങ്ങി; എന്നിട്ടും വിജയിച്ച് കെ എസ് യു, പ്രശ്നം പരിഹരിച്ചത് ബല്‍റാം

വര്‍ധിക്കുന്ന വിലയുടെ 80 ശതമാനമായ 3 രൂപ 20 പെസ കര്‍ഷകര്‍ക്ക് നല്‍കാമെന്നായിരുന്നു മില്‍മയുടെ നിലപാട്. എന്നാല്‍ അതിനേക്കാള്‍ കൂടുതല്‍ വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കര്‍ഷകര്‍ക്ക് 83.75 ശതമാനം നല്‍കാന്‍ തീരുമാനമാവുകയായിരുന്നു. പാലിന്‍റെ വില ലിറ്ററിന് അഞ്ചുമുതില്‍ ഏഴുരൂപവരെ വര്‍ധിപ്പിക്കണമെന്ന് മില്‍മ ഫെഡറേഷന്‍ കഴിഞ്ഞ ദിവസം സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തിരുന്നു.

milma

നിരക്ക് വർധന പഠിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു മില്‍മയുടെ ശുപാര്‍ശ. 7 രൂപ വരെ വര്‍ധന ആവശ്യപ്പെട്ടെങ്കിലും നാല് രൂപ വര്‍ധിപ്പിച്ചാല്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. മില്‍മയ്ക്ക് വില സ്വന്തമായി തീരുമാനിക്കാമെങ്കിലും സര്‍ക്കാരിന്‍റെ അനുമിതിയോടെ മാത്രമേ വിലവര്‍ധിപ്പിക്കാന്‍ സാധിക്കുകയുള്ളു. 2017 ലാണ് സംസ്ഥാനത്ത് അവസാനമായി മില്‍മയുടെ വിലവര്‍ധിപ്പിച്ചത്. അന്നും നാല് രൂപയായിരുന്നു കൂടിയത്.

എറണാകുളം പിടിക്കണം; കിടിലന്‍ സ്വതന്ത്രനെ രംഗത്ത് ഇറക്കുമെന്ന് സിപിഎം, യുഡിഎഫ് വോട്ട് ചോര്‍ത്തുംഎറണാകുളം പിടിക്കണം; കിടിലന്‍ സ്വതന്ത്രനെ രംഗത്ത് ഇറക്കുമെന്ന് സിപിഎം, യുഡിഎഫ് വോട്ട് ചോര്‍ത്തും

 സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; 9 ജില്ലകളിൽ യെല്ലോ അലേർട്ട്, 5 ദിവസം കൂടി മഴ തുടരും സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; 9 ജില്ലകളിൽ യെല്ലോ അലേർട്ട്, 5 ദിവസം കൂടി മഴ തുടരും

English summary
milma milk price hike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X