കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലും പാലുത്പന്നങ്ങളും മറന്നേക്കൂ!! മില്‍മ പാലിന് കൂട്ടിയത് നാല് രൂപ!!പുതിയ വില ശനിയാഴ്ച

മില്‍മ പാല്‍ വില വര്‍ധിപ്പിച്ചു. ലിറ്ററിന് നാലു രൂപ കൂട്ടി. പുതിയ വില ശനിയാഴ്ചനിലവില്‍ വരും.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: മില്‍മ പാല്‍ വില വില കുത്തനെ കൂട്ടി. എല്ലാ തരം പാലിനും നാല് രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ വില ശനിയാഴ്ച മുതല്‍ നിലവില്‍ വരും. ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.

വര്‍ധിപ്പിക്കുന്ന തുകയില്‍ നിന്ന് 3 രൂപ 35 പൈസ കര്‍ഷകര്‍ക്ക് ലഭിക്കും. ഇപ്പോള്‍ ലഭിക്കുന്ന 16 പൈസയ്ക്ക് പുറമെ 16 പൈസ ക്ഷീര കര്‍ഷക സംഘങ്ങള്‍ക്ക് ലഭിക്കും.

milma rate

കടുംനീല നിറത്തിലുള്ള പാലിന്റെ വില 19ല്‍ നിന്ന് 23 രൂപയായി ഉയരും. മഞ്ഞ കവര്‍ പാലിന്റെ വില 17രൂപ 50 പൈസയില്‍ നിന്ന് 19.50 ആകും. ഓറഞ്ച്, പച്ച കവര്‍ പാലുകളുടെ വില 22 രൂപയായി ഉയരും.

രൂക്ഷമായ വരള്‍ച്ചയെ തുടര്‍ന്ന് പാലുത്പാദനം കുറഞ്ഞതും അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യേണ്ട സാഹചര്യം ഉണ്ടായതുമാണ് വില വര്‍ധിപ്പിക്കാന്‍ കാരണം. 10 രൂപ വരെ വര്‍ധിപ്പിക്കണമെന്നായിരുന്നു ശുപാര്‍ശ.

ആഭ്യന്തരമായി ഉദ്പാദിപ്പിക്കുന്ന പാലിന്റെ അളവില്‍ ഒരു ലക്ഷം ലിറ്ററിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നാണ് പാല്‍ ഇറക്കുമതി ചെയ്യുന്നത്. ഇറക്കുമതി ചെയ്ത പാലിന് വില കൂടുതലാണ്.

English summary
milma increased four rupee for per liter milk. new price in saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X