കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫായിസിന്റെ വാക്കുകൾ പരസ്യവാചകമാക്കി മിൽമ; ഇത് ശരിയാവൂലാന്ന് സോഷ്യൽ മീഡിയ, റോയൽറ്റി വേണം

Google Oneindia Malayalam News

മലപ്പുറം; 'ചെലോല്‍ത് ശരിയാകും ചെലോല്‍ത് ശരിയാകൂല്ല,റെഡി ആയില്ലെങ്കിലും മ്മക്ക് ഒരു കൊയപ്പല്യാ' മലപ്പുറത്തുകാരൻ മുഹമ്മദ് ഫായിസിന്റെ ഈ വാക്കുകൾ മലയാളികൾ ഏറ്റെടുത്ത് കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ കുഞ്ഞ് ഫായിസിന്റെ വാചകം നിറഞ്ഞോടുകയാണ്. ഇപ്പോഴിതാ ഈ പ്രയോഗം മിൽമയും ഏറ്റെടുത്തിരിക്കുകയാണ്. മലബാർ മിൽമയാണ് ഇത് പരസ്യവാചകമായി ഉപയോഗിച്ചിരിക്കുന്നത്.

ചെലോൽത് ശരിയാവും ചെലോൽത് ശരിയാവൂല്ല! പക്ഷേങ്കി ചായ എല്ലാർതും ശരിയാവും പാൽ മിൽമ ആണെങ്കിൽ! എന്നാണ് വാചകം. നിമിഷങ്ങൾക്കുള്ളിൽ തന്നെ ഈ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഹിറ്റാവുകയും ചെയ്തു. എന്നാൽ ഈ വാക്കുകൾക്ക് ഫായിസിന് പ്രതിഫലം നൽകണമെന്നാണ് സോഷ്യൽമീഡിയയിൽ ഉയരുന്ന ആവശ്യം. ഫായിസ് ദി കോപ്പിറൈറർ എന്ന ഹാഷ്ടാഗിൽ നിരവധി പേർ ഈ ആവശ്യം ഉയർത്തുന്നുണ്ട്. മിൽമയെ കൂടാതെ മറ്റ് ചില സ്ഥാപനങ്ങളും ഇതേ വാചകങ്ങൾ ഉപയോഗിച്ച് പരസ്യം ചെയ്തിട്ടുണ്ട്.

milma-1595867

ഫായിസിന് 'സമ്മാനമല്ല' നൽകേണ്ടത് തക്കതായ പ്രതിഫലം നൽകണമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ആവശ്യം. എഴുത്തുകാരി ശാദരക്കുട്ടി ഉൾപ്പെടെയുള്ളവർ ഇതേ ആവശ്യം ഉയർത്തി. 'പരസ്യത്തിൽ ഇത് ഉപയോഗിച്ചത് അംഗീകാരം തന്നെ. നമുക്കും സന്തോഷം. ആ കുട്ടി എത്ര വലിയ ഒരു ചിന്തയാണ് നമ്മിലേക്ക് പകർന്നത്. , പ്രതിഫലം കുട്ടിക്ക് കൊടുത്തിട്ടുണ്ടാകുമെന്ന് വിശ്വസിക്കുന്നു.ആ വരികളുടെ ഉടമക്ക് തികച്ചും ന്യായമായ പ്രതിഫലം നൽകണം. പരസ്യ ഏജൻസികൾ കോടികളാണ് വാങ്ങുക, എന്നാണ് ശാരദക്കുട്ടി കുറിച്ചത്. അതേസമയം മിൽമ തങ്ങളെ ബന്ധപ്പെട്ടുവെന്ന് ഫായിസിന്റെ അമ്മ മൈമൂന പറഞ്ഞതായി ഡൂൾ ന്യൂസ് റിപ്പോർട്ട് ചെയ്തു. വൈകീട്ടോടെയാണ് മിൽമ അധികൃതർ ബന്ധപ്പെട്ടതെന്നും സമ്മാനമായി വരുമെന്ന് അറിയിച്ചിരുന്നുവെന്നും മൈമൂന പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി കുഴിഞ്ഞോളം സ്വദേശിയായ മുനീർ സഖാഫിയുടേയും മൈമൂനയുടേയും മകൻ ഫായിസിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. ഒരു കടലാസ് പൂ നിർമ്മിക്കുന്ന സെൽഫി വീഡിയോയിരുന്നു ഫായിസ് ചെയ്തത്. പേപ്പറിലായിരുന്നു പൂ ഉണ്ടാക്കാൻ ശ്രമിച്ചത്. കൃത്യമായ മാർഗനിർദ്ദേശങ്ങൾ പറഞ്ഞ് തന്നുവെങ്കിലും അവസാനം ആയപ്പോൾ പക്ഷേ ഫായിസ് പറഞ്ഞത് പോലെ പൂവിന്റെ ആകൃതി വന്നില്ല. എന്നാൽ അതിൽ യാതൊരു നിരാശയും പ്രകടിപ്പിക്കാതെ 'ചെലോല്‍ത് ശര്യാവും ചെലോല്‍ത് ശര്യാവൂല, എന്റേത് ശര്യായില്ല, എനിക്കൊരു കൊയ്‌പ്പോല്ല' ന്ന് ഫായിസ് പറഞ്ഞു. ലക്ഷങ്ങളാണ് ഈ കൊച്ചുമിടുക്കന്റെ ആത്മവിശ്വാസത്തെ പുകഴ്ത്തി ഈ വീഡിയോ പങ്കുവെച്ചത്.

English summary
Milma takes fayis's words for their Ad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X