Get Updates
Get notified of breaking news, exclusive insights, and must-see stories!

ശരീര ഭാരം കുറയ്ക്കാന്‍ വേണ്ടി കഴിച്ച മരുന്ന് വിനയായി, മിമിക്രി താരം മരിച്ചു

കട്ടപ്പന: ശരീരഭാരം കുറയ്ക്കാന്‍ മരുന്നു കഴിച്ച മിമിക്രി താരം മരിച്ചു. കട്ടപ്പന വലിയകണ്ടം രാജശ്രീ ഭവനില്‍ ശശി- രാജശ്രീ ദമ്പതികളുടെ മകന്‍ മനു എസ് നായര്‍(26) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ശരീര ഭാരം കുറയ്ക്കാനായി നാലുമാസമായി മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനിയുടെ മരുന്നു കഴിച്ചു വരികയായിരുന്നു ഇയാള്‍. എന്നാല്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

അസ്വഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അമിത ഭാരമായി അസ്വസ്തനായ മനു ഭാരം കുറയ്ക്കാനുള്ള മരുന്നു കഴിച്ചതോടെ 90 ല്‍ നിന്ന് 52 കിലോയായി കുറഞ്ഞു. ഇതേ സമയം ഭക്ഷണത്തില്‍ ക്രമീകരണം വരുത്തിയതോടെ മനുവിന് അടുത്തിടെ ഭക്ഷണത്തോടെ താല്‍പര്യവുമില്ലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

dead-body

രക്തത്തില്‍ പഞ്ചസാരയുടെ അളവ് ഉയര്‍ന്നതിനെ തുടര്‍ന്ന് ശാരീരിക അസ്വസ്ത അനുഭവപ്പെട്ട മനുവിനെ ചൊവ്വാഴ് രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ആയുര്‍വേദ മരുന്നു കഴിക്കുന്നതിനാല്‍ ഇന്‍സുലിന്‍ എടുക്കണമെന്ന ഡോക്ടറുടെ നിര്‍ദേശം ബന്ധുക്കള്‍ തള്ളുകയായിരുന്നു. പിന്നീട് വീട്ടില്‍ പോകണമെന്ന് ബന്ധുക്കള്‍ ആശുപത്രി അധികൃതര്‍ക്ക് എഴുതി നല്‍കുകയും ചെയ്തു. എന്നാല്‍ വീട്ടിലേക്ക് മടങ്ങുന്ന വഴിമധ്യേയാണ് മനു മരണത്തിന് കീഴടങ്ങുകയായിരുന്നു.

മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനിയുടെ ക്ലാസ്സില്‍ പങ്കെടുത്തതിന് ശേഷമാണ് മനു മരുന്നുപയോഗിച്ച് തുടങ്ങിയത്. ഒരു കോഴ്‌സിന് ആറായിരും രൂപയോളം വിലവരുന്ന മരുന്നാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. നഗരത്തിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ കളക്ഷന്‍ ഏജന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. കട്ടപ്പനയിലെ കലാക്ഷേത്ര. കൊച്ചിന്‍ കലാവിസ്മയ എന്നീ ട്രൂപ്പുകളില്‍ മിമിക്രി അവതരിപ്പിക്കാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+