കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയസൂര്യ, ഏകെ ആന്റണി.. ഭാവങ്ങള്‍ ഓര്‍മയാക്കി മിമിക്രി താരം സുഭാഷ് കൊല്ലം അന്തരിച്ചു...

  • By Desk
Google Oneindia Malayalam News

പ്രശസ്ത മിമിക്രി കലാകാരന്‍ സുഭാഷ് കൊല്ലം അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. ടി വി ചാനല്‍ പരിപാടികളിലൂടെ ശ്രദ്ധേയനാണ്. മിമിക്രി വേദികളില്‍ വ്യത്യസ്തമായ വേഷങ്ങള്‍ അവതരിപ്പിച്ച് കൈയ്യടി നേടിയ സുഭാഷിന്റെ അപ്രതീക്ഷിത വിയോഗം ആരാധകരെ ഞെട്ടിക്കുന്നതാണ്.

<strong>വെങ്കയ്യ നായിഡു സൈനയെ ടെന്നീസ് താരമാക്കിയോ എപ്പോ... ചുമ്മാ ട്രോളല്ലേ!</strong>വെങ്കയ്യ നായിഡു സൈനയെ ടെന്നീസ് താരമാക്കിയോ എപ്പോ... ചുമ്മാ ട്രോളല്ലേ!

ശ്രീലങ്കയുടെ ഓപ്പണിംഗ് ബാറ്റ്‌സ്മാനായിരുന്ന സനത് ജയസൂര്യ, മുന്‍ മുഖ്യമന്ത്രി എ കെ ആന്റണി തുടങ്ങിയവരെ സുഭാഷ് അനുകരിക്കുന്നത് വന്‍ ഹിറ്റായിരുന്നു. ജയസൂര്യയുമായുള്ള സാദൃശ്യമാണ് സുഭാഷിനെ വളരെ വേഗം ശ്രദ്ധേയനാക്കിയത്. അന്തരിച്ച സിനിമാ താരം കലാഭവന്‍ മണിയുടെ ശബ്ദം തന്മയത്വത്തോട് കൂടി അനുകരിക്കാന്‍ സുഭാഷിന് സാധിച്ചിരുന്നു.

kollamsubash

ഒരുപാട് സ്റ്റേജ് ഷോകളിലും റിയാലിറ്റി ഷോകളിലും സുഭാഷ് കൊല്ലം വൈവിധ്യമായ വേഷങ്ങള്‍ ചെയ്തു. ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മറ്റൊരു പ്രമുഖ മിമിക്രി താരമായ സന്തോഷ് കുറുമശേരി രണ്ട് ദിവസം മുമ്പാണ് അന്തരിച്ചത്. ജൂണ്‍ 12ന് വൈകുന്നേരം 4 മണിക്കായിരുന്നു സന്തോഷിന്റെ മരണം. ഹരിശ്രീ, കൊച്ചിന്‍ ഓസ്‌കര്‍, കൊച്ചിന്‍ സാഗര്‍ തുടങ്ങിയ ട്രൂപ്പുകളുടെ ഭാഗമായിരുന്നു സന്തോഷ്.

English summary
Malayalam mimicry artist Kollam Subhash passed away.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X