അസമയത്തുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് സാമൂഹിക പ്രവര്‍ത്തക.. കുറിപ്പ് വൈറല്‍
അസമയത്ത് തനിച്ചായപ്പോള്‍ നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സമാൂഹിക പ്രവര്‍ത്തക. തിരുവനന്തപുരം പിഎംജിയില്‍ രാത്രിയില്‍ വണ്ടി കാത്തുനില്‍ക്കുമ്പോള്‍ തനിക്കുണ്ടായ അനുഭവമാണ് അവര്‍ പേസ്ബുക്കില്‍ കുറിച്ചത്.
അസമയത്ത് ഒറ്റാക്കാകുന്ന സ്ത്രീയോട് സമൂഹം പ്രതികരിക്കുന്നതെങ്ങനെയെന്നും അവര്‍ പോസ്റ്റില്‍ പറയുന്നു. മിനിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ആ ദിവസം
തിരുവനന്തപുരം പി എം ജി 17 /7/2018 രാത്രി 9 .50 ഒരു സാമൂഹിക പ്രവർത്തകനേരിട്ട അനുഭവ കുറിപ്പ്സ്വന്തം കുടുംബത്തോടൊ സൗഹൃദങ്ങളോടൊ ചെലവഴിക്കേണ്ട വിലപെട്ട സമയങ്ങൾ മറ്റുള്ളവരുടെ ആവശ്യങ്ങളും കൊണ്ട് ഓടി നടക്കുന്നവരുടെ കയ്യിൽ ചിലപ്പോൾ ആവശ്യത്തിനു സാമ്പത്തികം പോലും ഉണ്ടാകാറില്ല അങ്ങനെ ആദിവസം എനിക്കു ഇന്നു വന്നു ചേർന്നു..

വൈകി
മഴയും കാറ്റും ഒക്കെയായി ലേറ്റായ എനിക്ക് പി.എംജിയിൽ നിന്നും പട്ടത്തേക്കു വരുവാൻ സാധാരണ ഓട്ടോ ചാർജ്ജ് 20 രൂപ ഇരട്ടിയായാൽ 40 രൂപ വന്ന ഒരോ ഓട്ടോ കാരനും 100 രൂപ ചോദിച്ചു ഇല്ലാത്തതിനാൽ തന്നെ നാല്പതു രൂപയ്ക്ക് ഓടാമെങ്കിൽ പോകാമെന്നു ഞാനും .

വെളിച്ചം
മറി മാറി ഒട്ടോയ്ക്ക് കൈ കാണിച്ചു ഞാൻ.. നോക്കണം എം എൽ എ യുടെയും എം പിയുടെയും ഹൈമാസ് വിളക്കുകൾ തെളിയുന്നില്ല ഇലക്ട്രിസിറ്റിബോർഡിന്റെ വഴിവിളക്കും ചത്ത റോഡിൽ വാഹനത്തിന്റെ വെളിച്ചം മാത്രം.

പുരുഷന്‍
കുറച്ചു നേരം നിന്നതിനാൽ തന്നെ പിന്നാലെ ഒരു ഒന്നാം ലിംഗപുരുഷൻ അവിടെയെത്തി "കൂടുതൽ സ്നേഹിക്കാനൊന്നും ഇല്ല പറയുന്ന കാശു തരാന്ന് " അയ്യോ സുഹൃത്തേവരാൻ ഇപ്പോൾ സമയമില്ലാത്ത ശരീരം വിൽക്കാൻ വച്ചിട്ടില്ലാത്ത ഒരു സ്ത്രിയാണ്. നിങ്ങൾ മറ്റാരേലും അന്വേഷിക്കു എന്നു സ്നേഹപൂർണ്ണം പറഞ്ഞു "

ശീലാവതി
നീ യ ത്ര ശീലാവതി ചമയേണ്ട രാത്രി ഇവിടെ നിൽക്കുന്ന നീ ആരാണ് എന്നൊക്കെ എനിക്കറിയാം നിന്നേം കൊണ്ടേ പോകൂ എന്നുപറയുകയും മുന്നോട്ടാഞ്ഞു കൈയ്യിലൊരു പിടിയും .

തലങ്ങും വിലങ്ങും
വലതു കൈയ്യിൽ ഇരുന്ന കുടനീട്ടി തലങ്ങും വിലങ്ങും കൊടുത്തിട്ടുണ്ട് തലപൊട്ടിയിട്ടുണ്ട് രണ്ടു ചവിട്ടുo കൊടുത്തിട്ടുണ്ട് ഏതെങ്കിലും ആശുപത്രി അന്വേഷിച്ചുവരും പോലിസിനെ വിളിക്കാൻ രാവിലെ ചാർജ്ജ് ചെയ്ത മൊബൈലിന്റെ ചാർജ്ജും തീർന്നു ഓഫ് ആയി .

ഭീതി
നൈറ്റ് പെട്രോളിംഗ് പോലും ഇല്ലാത്ത ഈ രാജകീയ (നീയമസഭാ മന്ദിരം അടുത്താണ് ) വീഥിയിൽ ഇത്രയും ബോൾഡായ നമ്മുക്ക് ഇതാണ് അവസ്ഥ തല്ലി പോയതിന്റെ ഭീതി ഇതുവരെ ഒഴിഞ്ഞില്ല.
കഷ്ടം സ്ത്രീയുടെ ദുരവസ്ഥ
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം












Click it and Unblock the Notifications