കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിനി എംആർഎഫ് സെന്റർ അഴിയൂരിൽ ആരംഭിച്ചു; വടകരയിൽ അനിശ്ചിതത്വം തുടരുന്നു

  • By Sreejith Kk
Google Oneindia Malayalam News

വടകര:മിനി എം.ആർ.എഫ് സെന്റർ അഴിയൂരിൽ ആരംഭിച്ചു.വടകരയിൽ അനിശ്ചിതത്വം തുടരുന്നു.പ്ളാസ്റ്റിക്കുകൾ സൂഷിക്കുവാനും പൊടിക്കുവാനുമായി നിർമ്മിച്ച മെറ്റിരിയൽ റിക്കവറി ഫെസിലിറ്റി സെൻറർ കെട്ടിടം ജില്ലാ കലക്ടർ യു.വി.ജോസ് ഉത്ഘാടനം ചെയ്തു. ജില്ലയിൽ ആദ്യമായണ് ഇത്തരം സംരംഭത്തിന് തുടക്കംകുറിച്ചത്. 13ലക്ഷം ചിലവിൽ ഊരാളുങ്കല്‍ ലേബർ സൊസൈറ്റിയാണ് കെട്ടിടം നിർമ്മിച്ചത് .ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി.അയൂബ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു .

ഹരിതകർമ്മസേന ,നൂറ്ശതമാനംനികുതിപിരിവിന് സഹകരിച്ച ഉദ്യോഗസ്ഥൻ ,
കുടുംബശ്രീ പ്രവർത്തകർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സിക്രട്ടറി ടി.ഷാഹുൽ ഹമിദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡൻറ് റീന രയരോത്ത്,ജില്ലാപഞ്ചായത്ത് അംഗം എ.ടി.ശ്രീധരൻ ,ജാസ്മിന കല്ലേരി , ഉഷ ചാത്തംകണ്ടി ,സുധ മാളിയേക്കൽ ,സുകുമാരൻ കല്ലറോത്ത് എന്നിവർ പ്രസംഗിച്ചു.സീറോ വേസ്റ്റ് പദ്ധതിയുടെ ഭാഗമായി നഗരസഭ ജെടി റോഡില്‍
സ്ഥാപിക്കാനുദ്ദേശിച്ച മാലിന്യ സംഭരണ കേന്ദ്രം ഇവിടെ നിന്നും മാറ്റണമെന്ന
ജില്ലാ കലക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് കേന്ദ്രത്തിനെതിരെ സമരം
നടത്തിവരുന്ന ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ ആഹ്ലാദ
പ്രകടം നടത്തി.

mrf

എന്ത് വില കൊടുത്തും നഗരസഭ ഇവിടെ തന്നെ കേന്ദ്രം
സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ജനകീയ സമരസമിതി അന്ശ്ചിതകാല റിലേ സത്യാഗ്രഹത്തിന് തുടക്കമിട്ടത്. ഫെബ്രുവരി ഒന്നിന് ആരംഭിച്ച സത്യാഗ്രഹ
സമരം ഇന്നലെ ജില്ല കലക്ടറുടെ ഉത്തരവ് വന്നതോടെ സമരം താത്കാലികമായി
അവസാനിപ്പിച്ചതായി സമരസമിതി അറിയിച്ചു. നഗരത്തില്‍ നടത്തിയ അഹ്ലാദ
പ്രകടനത്തിന് സമരസമിതി നേതാക്കളായ സവാദ് വടകര, പികെ റിഷാല്‍, അനസ്,
യൂനുസ് മാസ്റ്റര്‍, ഷംസുദ്ധീന്‍, മുജീബ് പാലക്കല്‍, എം ഫൈസല്‍, അര്‍ഷാദ്
എന്നിവര്‍ നേതൃത്വം നല്‍കി.

പടം - അഴിയൂരിൽ മിനി എം.ആർ.എഫ്. കെട്ടിടം ജില്ലാ കലക്ടർ യു.വി.ജോസ് ഉത്ഘാടനം ചെയ്യുന്നു.

English summary
mini mrf center in vadakara azhiur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X