കണ്ണൂരില്‍ നാടകസംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 2 പേർ മരിച്ചു: 9 പേർക്ക് പരിക്ക്
കണ്ണൂർ: നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ടുപേർ മരിച്ചു. കേളകം മലയാംപടിയില്‍ വെച്ച് നാടക സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെടുകയായിരുന്നു. പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. കായംകുളം സ്വദേശി അഞ്ജലി, കരുനാഗപ്പള്ളി തേവലക്കര സ്വദേശി ജെസ്സി മോഹൻ എന്നിവരാണ് മരിച്ചത്. നാടകം കഴിഞ്ഞ് കടന്നപ്പള്ളിയില്‍ നിന്നും ബത്തേരിയിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്.
14 പേരാണ് ദേവ കമ്യൂണിക്കേഷന്‍ എന്ന നാടക സംഘത്തിന്റെ മിനി ബസിലുണ്ടായിരുന്നു. 9 പേർക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരുടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയനാട്ടിലേക്ക് പോകുന്ന നെടുംപൊയില്‍ ചുരം വഴിയുള്ള ഗതാഗതം അടഞ്ഞ് കിടക്കുന്നതിനാലാണ് സംഘം മലയാംപടി എസ് വളവ് വഴി കേളകത്തേക്ക് പോകാന്‍ തീരുമാനിച്ചത്. കുത്തനേയുള്ള കയറ്റങ്ങളുള്ള ചെറിയ പാതയാണിത്. സ്ഥിരം ഡ്രൈവർമാർ അല്ലാത്തവർക്ക് ഇത് വഴി വലിയ വാഹനങ്ങളുമായി സഞ്ചരിക്കല്‍ പ്രയാസകരമാണ്.

കുത്തനേയുള്ള കയറ്റം കയറുമ്പോഴാണ് അപകടമുണ്ടാകുന്നത്. പുലർച്ചെയാണ് അപകടമെന്നതിനാല്‍ വിവരം പുറത്ത് അറിയാനും രക്ഷാപ്രവർത്തകർ എത്താനും വൈകി. ഇതാണ് അപകടത്തിന്റെ ആക്കം വർധിപ്പിച്ചത്. ഏറെ സമയം കഴിഞ്ഞാണ് രക്ഷാപ്രവർത്തകർ അപകടസ്ഥലത്തേക്ക് എത്തുന്നത്. ആശുപത്രിയില്‍ കഴിയുന്ന ചിലരുടെ സ്ഥിതിയും ഗുരുതരമാണ്.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ്












Click it and Unblock the Notifications