തിരുവനന്തപുരത്ത് വാഹനാപകടം!! മിനി ബസ് കുഴിയിലേക്ക് വീണ് അഞ്ചു പേർക്ക് പരുക്ക്!! ഒരാളുടെ നില ഗുരുതരം!
പൊൻമുടിയിൽ നിന്ന് മടങ്ങവെ ഇവർ സഞ്ചരിച്ചിരുന്ന മിനി ബസ് ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു.
തിരുവനന്തപുരം: തിരുവനന്തപുരം പൊന്മുടിയിൽ വാഹനാപകടം. മിനി ബസ് കുഴിയിലേക്ക് വീണ് അഞ്ച് പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. അമരവിളയിൽ നിന്ന് പൊന്മുടിയിലേക്ക് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. 22 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
പൊൻമുടിയിൽ നിന്ന് മടങ്ങവെ ഇവർ സഞ്ചരിച്ചിരുന്ന മിനി ബസ് ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. മരത്തിൽ തട്ടി നിന്നതിനാൽ വൻ അപകടം ഒഴിവായി.

ഒമ്പത് സ്ത്രീകളും ആറ് പുരുഷന്മാരും മൂന്ന് കുട്ടികളും രണ്ട് കൈക്കുഞ്ഞുങ്ങളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽപ്പെട്ടവരെ അതുവഴി വന്ന കെഎസ്ആർടിസി ബസിൽ വിതുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ഒരാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications