കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 23,000 രൂപ; ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 23,000- ആയി കൂട്ടാൻ ശുപാർശ നല്‍കി കെ മോഹൻ ദാസ് കമ്മീഷൻ. 2019 ജൂലൈ മുതലുള്ള മുൻകാല പ്രാബല്യത്തോടെ ശമ്പളപരിഷ്കരണം നടപ്പാക്കണം. 28 ശതമാനം ഡിഎയും പത്ത് ശതമാനം ശമ്പളവർധനവും നൽകാം. കൂടിയ ശമ്പളം 1,66,800 ആയും ഉയർത്തമെന്നും കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്. നിലവിൽ കുറഞ്ഞ ശമ്പളം 16,500ഉം കൂടിയ ശമ്പളം 1,40,000-ഉം ആണ്. റിപ്പോര്‍ട്ടിന്‍റെ ഒന്നാം ഭാഗമാണ് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കിനും കൈമാറിയത്.

മത്സരിക്കാന്‍ തയ്യാറെന്ന് ഷമ മുഹമ്മദ്; പിണറായി വിജയനെതിരെയോ അതോ കണ്ണൂരിലോ, എല്ലാം പാര്‍ട്ടി പറയണംമത്സരിക്കാന്‍ തയ്യാറെന്ന് ഷമ മുഹമ്മദ്; പിണറായി വിജയനെതിരെയോ അതോ കണ്ണൂരിലോ, എല്ലാം പാര്‍ട്ടി പറയണം

ജീവനക്കാർക്ക് വാർഷികാടിസ്ഥാനത്തിൽ 700 രൂപ മുതൽ 3400 രൂപ വരെ ഇൻക്രിമെൻ്റ അനുവദിക്കാനും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നത്. ജീവനക്കാരുടെ എച്ച് ആർ എ വർധിപ്പിക്കുന്ന സാഹചര്യത്തില്‍ നഗര കോമ്പൻസേറ്ററി അലവൻസ് നിർത്തലാക്കാനും കമ്മീഷൻ ശുപാർശ ചെയ്യുന്നു. വില്ലേജ് ഓഫീസർമാർക്ക് 1500 രൂപ അലവൻസ് നല്‍കാനും പിതൃത്വ അവധി പത്ത് ദിവസത്തിൽ നിന്നും 15 ദിവസമായി ഉയർത്താനും മോഹന്‍ ദാസ് കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

note

ദത്തെടുക്കുന്നവര്‍ക്കും ഇനി മുതല്‍ പിതൃത്വ അവധി ലഭിക്കും. കിടപ്പിലായ മാതാപിതാക്കളെ പരിചരിക്കുന്നതിനും മൂന്നു വയസ്സുവരെയുള്ള കുട്ടികളെ സംരക്ഷിക്കുന്നതിനും 40 ശതമാനം ശമ്പളത്തോടുകൂടി പരമാവധി ഒരു വര്‍ഷം വരെ അവധി അനുവദിക്കാനും ശുപാര്‍ശയുണ്ട്. പെന്‍ഷന്‍ ഗ്രാറ്റുവിറ്റി തുക സീലിങ് 14 ലക്ഷത്തില്‍നിന്ന് 17 ലക്ഷമാക്കാണം. 80 വയസ്സ് കഴിഞ്ഞ മുതിര്‍ന്ന പെന്‍ഷന്‍കാര്‍ക്ക് പ്രതിമാസം 1000 രൂപ അധിക ബത്തയായി നല്‍കണം എന്നും ശുപാര്‍ശയുണ്ട്. കുറഞ്ഞ പെന്‍ഷന്‍ 11,500 രൂപയും കൂടിയത് 83,400 രൂപയും ആയിരിക്കും. പെന്‍ഷന്‍ പരിഷ്‌കരണങ്ങളുടെ ഭാഗമായി സര്‍ക്കാരിന് 4810 കോടി രൂപ അധികബാധ്യത ഉണ്ടാകുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

Recommended Video

cmsvideo
കേരള: ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു: സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 23,000 ആക്കാന്‍ ശുപാര്‍ശ

പിണറായി വിജയന്‍ സര്‍ക്കാറിന് തുടര്‍ഭരണമെന്ന് സൂചിപ്പിച്ച് ബി ജെ പി നേതാവ്; കോണ്‍ഗ്രസ് ഇല്ലാതാവുംപിണറായി വിജയന്‍ സര്‍ക്കാറിന് തുടര്‍ഭരണമെന്ന് സൂചിപ്പിച്ച് ബി ജെ പി നേതാവ്; കോണ്‍ഗ്രസ് ഇല്ലാതാവും

 യു ഡി എഫിന് ഞെട്ടൽ; കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ഇടതുമുന്നണിയിലേക്ക്; സ്ഥിരീകരിച്ച് സ്കറിയ തോമസ് യു ഡി എഫിന് ഞെട്ടൽ; കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ഇടതുമുന്നണിയിലേക്ക്; സ്ഥിരീകരിച്ച് സ്കറിയ തോമസ്

ദു:ഖം മാറാതെ തോമസ് മാഷ്; കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അപമാനിച്ചു, കറിവേപ്പിലയാക്കി, മകളെ വലിച്ചിഴച്ചുദു:ഖം മാറാതെ തോമസ് മാഷ്; കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അപമാനിച്ചു, കറിവേപ്പിലയാക്കി, മകളെ വലിച്ചിഴച്ചു

English summary
minimum wage for government employees is Rs 23,000;Pay Commission submitted the report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X