കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാപാരസ്ഥാപനങ്ങളില്‍ ഇനി ശമ്പളം കൂടും, മിനിമം ദിവസവേതനം ഇത്രയോ ?

ഒരു ദിവസത്തെ കുറഞ്ഞ വേതനം 285 രൂപയാക്കി നിശ്ചയിച്ചു

  • By Manu
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തു കടകളിലും മറ്റു വ്യാപാരസ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തൊഴിലാളികളുടെയും ദിവസ വേതനക്കാരുടെയും മിനിമം വേതനം 285 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്.

ടെലിഫോണ്‍ ബൂത്തുകള്‍, കാറ്ററിങ് സര്‍വീസുകള്‍, കൊറിയര്‍ സര്‍വീസുകള്‍, ഇന്റര്‍നെറ്റ് കഫേകള്‍ എന്നീവിടങ്ങളില്‍ ജോലി ചെയ്യുന്നരുടെ ശമ്പളവും വര്‍ധിക്കും. അടിസ്ഥാനശമ്പളത്തിനൊപ്പം ഉപഭോക്തൃ വിലസൂചിക കണക്കാക്കി ക്ഷാമബത്ത നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

നഗരത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൂടും

നഗരങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ ശമ്പളത്തിനൊപ്പം 200 അധികമായി നല്‍കണമെന്ന് തൊഴില്‍ വകുപ്പിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ ശമ്പള വര്‍ധനവ് നിലവില്‍ വരും.

ഒരേ സ്ഥാപനത്തിലുള്ളവര്‍ക്കു പ്രത്യേക വെയ്‌റ്റേജ്

ഒരേ തൊഴിലുടമയുടെ കീഴില്‍ ദീര്‍ഘകാലം പ്രവര്‍ത്തിക്കുന്ന ജോലിക്കാര്‍ക്ക് വെയ്‌റ്റേജ് പ്രഖ്യാപിച്ചു. 10 വര്‍ഷം വരെയാണെങ്കില്‍ അടിസ്ഥാനവേതനത്തിന്റെ അഞ്ചു ശതമാനവും 10 മുതല്‍ 15 വര്‍ഷം വരെയാണെങ്കില്‍ 10 ശതമാനവും 15 വര്‍ഷത്തിനു മുകളിലാണെങ്കില്‍ 15 ശതമാനവും വെയ്‌റ്റേജ് ലഭിക്കും.

കുറഞ്ഞ ശമ്പളനിരക്ക് ഇങ്ങനെ

ഫോട്ടോഗ്രാഫര്‍, ഹെഡ് ക്ലാര്‍ക്ക്, വാച്ച് മെക്കാനിക്ക്, സ്റ്റെനോഗ്രാഫര്‍- 9120
ക്ലാര്‍ക്ക്, ടൈപ്പിസ്റ്റ്, കാഷ്യര്‍, ബില്‍ കളക്ടര്‍, ടെയ്‌ലര്‍, കമ്പൗണ്ടര്‍, ബാര്‍ബര്‍, കാര്‍പെന്റര്‍, ലിഫ്റ്റ് ഓപറേറ്റര്‍, സെക്യൂരിറ്റി ഗാര്‍ഡ്-8910.
ക്ലീനര്‍, അയണിങ് വര്‍ക്കര്‍, മെഷീന്‍മാന്‍-8700
പ്യൂണ്‍, വാച്ച് മാന്‍, ഗ്രേഡ് ഡി അറ്റന്റര്‍-8490.
സ്വീപ്പര്‍, ഓഫീസ് അസിസ്റ്റന്റ്, ഗ്രേഡ് ഈ ക്ലീനര്‍-8280.

ഹോട്ടല്‍ മാനേജര്‍ക്ക് 8230

കാന്റീന്‍, ഹോട്ടല്‍, റെസ്‌റ്റോറന്റ് മാനേജര്‍മാരുടെ മിനിമം ശമ്പളം 8230 രൂപയായി നിശ്ചയിച്ചു. അസിസ്റ്റന്റ് മാനേജര്‍,അക്കൗണ്ടന്റ്, കാഷ്യര്‍, ബട്‌ലര്‍, ടീ മേക്കര്‍, റൂം സൂപ്പര്‍ വൈസര്‍ എന്നിവരുടെ കുറഞ്ഞ ശമ്പളം 8040 രൂപയാണ്.
സപ്ലയര്‍, സ്റ്റോര്‍ കീപ്പര്‍, ബാര്‍മാന്‍, പാന്‍ട്രിമാന്‍-7850.
പ്ലംബര്‍, പെയിന്റര്‍, ഹെഡ് ഗാര്‍ഡനര്‍, ഹെഡ് വാച്ച്മാന്‍-7660.
വാട്ടര്‍ ബോയ്, വാച്ച്മാന്‍, സ്വീപ്പര്‍-7470.

മറ്റു ശമ്പളനിരക്കുകള്‍

ഇന്റര്‍നെറ്റ് കഫേ, കാറ്ററിങ് സര്‍വീസ്, ടെലിഫോണ്‍ ബൂത്ത്, ഡിടിപി സെന്റര്‍, ടെലിഫോണ്‍ മാനേജര്‍-9330.
അസിസ്റ്റന്റ് മാനേജര്‍, സെയില്‍സ് എക്‌സിക്യൂട്ടീവ്, സൂപ്പര്‍ വൈസര്‍-9120.
കമ്പ്യൂട്ടര്‍ ഓപറേറ്റര്‍, ഡിടിപി ഓപറേറ്റര്‍, ഗ്രേഡ് ബി അക്കൗണ്ടന്റ്- 8910.
ഓഫീസ് അസിസ്റ്റന്റ്, ഗ്രേഡ് ബി ഫോട്ടോ കോപിയര്‍ ഓപറേറ്റര്‍-8700.

English summary
Kerala government decided to increase salary of employees working in Business organizations. Their minimum daily wage will be incresed to 285 rupees.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X