കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴ മാറി... പ്രളയം, ഉരുൾപൊട്ടൽ എല്ലാം മറന്നു; ഖനനത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ചു!

Google Oneindia Malayalam News

തിരുവനന്തപുരം: ഈ വർ‌ഷം മഴക്കെടുതിയിൽ ഏറ്റവും കൂടുതൽ ദുരന്തം അനുഭവിച്ചത് വയനാട്, മലപ്പുറം ജില്ലകളിലായിരുന്നു. ഈ ജില്ലകളിലായിരുന്നു ഏറ്റവും കൂടുതൽ മരണവും. ഉരുൾപൊട്ടലും മണ്ണിടിച്ചലുമായിരുന്നു മരണസംഖ്യ ഇത്രയും കൂടാൻ കാരണമായത്. മഴക്കെടുതി വന്നതോടെ ഖനനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

<strong>ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥ; വെളിപ്പെടുത്തൽ പ്രമുഖർക്കെതിരെ?</strong>ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥ; വെളിപ്പെടുത്തൽ പ്രമുഖർക്കെതിരെ?

എന്നാൽ മഴ മാറിയതോടെ ഖനനത്തിനും പൊട്ടിക്കലിനുമുള്ള നിയന്ത്രണം പിൻവലിച്ചു. മഴ കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണം നീക്കിയതെനനാണ് സർക്കാർ വാദം. പ്രളയത്തിലും ഉരുൾപൊട്ടലിലും കടുത്തനാശ നഷ്ടം സംഭവിച്ച മലപ്പുറമുൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിയന്ത്രണം നിലനിൽക്കുമെന്നും മൈനിങ് ആന്റ് ജിയോളജി വകുപ്പ് വ്യക്തമാക്കി.

Mining

കനത്ത മഴയില്‍ വയനാട് പുത്തുമലയിലും നിലമ്പൂരിലെ കവളപ്പാറയിലും അതിശക്തമായ ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്നാണ് ഖനനത്തിന് നിരോധനം ഏർപ്പെടുത്തിയത്. . വീട്-കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് സാധാരണ മണ്ണ് നീക്കം ചെയ്യുന്നതടക്കം എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങളും നിരോധിച്ചിരുന്നു.

ആഗസ്റ്റ് ഒമ്പതിനായിരുന്നു പാറപൊട്ടിക്കലിനും ഖനനത്തിനും നിയന്ത്രണം കൊണ്ടുവന്നത്. ദുരന്ത നിവാര അതോറിറ്റിയുടെ നിർദേശത്തെ തുടർന്നായിരുന്നു നിയന്ത്രണം ഏർപ്പെടുത്തിയത്. മലപ്പുറത്തെ നിയന്ത്രണം ഒരാഴ്ചകൂടി നീട്ടുമെന്ന് ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജി്ല കലക്ടർ വ്യക്തമാക്കി. കഴിഞ്ഞ ഒരു വർഷത്തിനിടെ 129 ക്വാറികൾക്കാണ് സംസ്ഥാനത്ത് അനുമതി ലഭിച്ചത്. ലൈസൻസുള്ള 750 ക്വാറികളാണ് സംസ്ഥാനത്തുള്ളത്.

English summary
Mining activities restored after flood
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X